SCERT പത്താം ക്ലാസ്സിലെ Social Science 1ലെ 'ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ' എന്ന പാഠഭാഗത്തിന്റെ പഠനക്കുറിപ്പുകളാണ് ചുവടെ നൽകിയിരിക്കുന്നത്.


·        'ബാറ്റിൽഷിപ്പ് പൊട്ടെംകീൻ' എന്ന ചിത്രം സംവിധാനം ചെയ്തത്-
സെർഗി ഐസൻസ്റ്റീൻ

·        'പ്രാതിനിധ്യമില്ലാതെ നികുതിയില്ല' - എന്ന മുദ്രാവാക്യത്തിന് രൂപം നൽകിയത്-
ജയിംസ് ഓട്ടിസ്

·        ടെന്നീസ് കോർട്ട് പ്രതിജ്ഞ ഏത് വിപ്ലവുമായി ബന്ധപ്പെട്ടിരിക്കുന്നു-
ഫ്രഞ്ച്

·        'മനുഷ്യന് ചില മൗലികാവകാശങ്ങളുണ്ട്‌' അത് ഹനിക്കാൻ ഒരു ഗവണ്മെന്റിനും അവകാശമില്ല' ആരുടെ വാക്കുകളാണിത്-
ജോൺ ലോക്ക്

·        'എനിക്ക് ശേഷം പ്രളയം' എന്ന പ്രസ്താവന ഏത് ഫ്രഞ്ച് ചക്രവർത്തുയുടേതാണ്-
ലൂയി പതിനഞ്ചാമൻ

·        എസ്‌റ്റേറ്റുകളായി വിഭജിക്കപ്പെട്ടിരുന്ന സമൂഹം -
ഫ്രഞ്ച്

·        'ഏതെങ്കിലും വിദേശശക്തിക്ക് (ഇംഗ്ലണ്ട്‌ ) ഈ വൻകര (വടക്കേ അമേരിക്ക) ദീർഘകാലം കീഴടങ്ങികഴിയണമെന്നത് യുക്തിക്ക് നിരക്കുന്നതല്ല'ആരുടെ വാക്കുകളാണിത്-
തോമസ് പെയിൻ

·        'ബോസ്റ്റൺ ടീ പാർട്ടി' ഏത് രാജ്യത്തിന്റെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടിരിക്കുന്നു-
അമേരിക്കൻ സ്വാതന്ത്ര്യസമരം

·        'ലോങ് മാർച്ച്' ഏത് രാജ്യത്തിന്റെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടിരിക്കുന്നു-
ചൈന

·        ഫ്രഞ്ച് സമൂഹത്തിൽ കർഷകരിൽ നിന്നും പിരിച്ചിരുന്ന നികുതി -
തിഥെ