പത്താം ക്ലാസ്സിലെ
SCERT ബയോളജി പാഠപുസ്തകത്തിലെ 'അറിയാനും പ്രതികരിക്കാനും' എന്ന പാഠഭാഗത്തിന്റെ
പഠനക്കുറിപ്പുകളാണ് ചുവടെ നൽകിയിരിക്കുന്നത്.
·
നാഡീവ്യവസ്ഥയുടെ അടിസ്ഥാന നിർമ്മാണ
ഘടകം –
നാഡീകോശം
(ന്യൂറോൺ)
·
നാഡീകോശത്തിൽ തൊട്ടടുത്ത ന്യൂറോണിൽ
നിന്ന് സന്ദേശങ്ങൾ സ്വീകരിക്കുന്ന ഭാഗം –
ഡെൻഡ്രൈറ്റ്
·
ഡെൻഡ്രൈറ്റിൽ നിന്ന് ആവേഗങ്ങളെ കോശശരീരത്തിൽ
എത്തിക്കുന്ന ഭാഗം –
ഡെൻഡ്രോൺ
·
ആക്‌സോണിനെ വലയ ചെയ്തിരിക്കുന്ന കോശം
–
ഷ്വാൻ
കോശം
·
മസ്തിഷ്‌കത്തിലും സുഷുമ്‌നയിലും മയലിൻഷീത്ത്
ഉള്ള നാഡീകോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ഭാഗം –
വൈറ്റ്
മാറ്റർ
·
തലച്ചോറ്, സുഷുമ്‌ന എന്നിവയിൽ നിന്നുള്ള
സന്ദേശങ്ങൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്ന നാഡികൾ -
പ്രേരകനാഡി
·
ഐഛിക ചലനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ
ഭാഗം –
സെറിബ്രം
·
സെറിബ്രത്തിലേക്കും സെറിബ്രത്തിൽ
നിന്നും ഉള്ള ആവേഗ പുനഃപ്രസരണ കേന്ദ്രം –
തലാമസ്
·
മസ്തിഷ്‌കത്തിന്റെ രണ്ടാമത്തെ വലിയഭാഗം
–
സെറിബെല്ലം
·
അനൈഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന
തലച്ചോറിന്റെ ഭാഗം –
മെഡുല്ല
ഒബ്ലോംഗേറ്റ
·
തലാമസിനു തൊട്ടു താഴെ കാണപ്പെടുന്ന
തലച്ചോറിന്റെ ഭാഗം –
ഹൈപ്പോതലാമസ്
·
നമ്മുടെ ഇച്ഛാനുസരണമല്ലാതെ, ഉദ്ദീപനങ്ങൾക്കനുസരിച്ച്
ആകസ്മികമായി നടക്കുന്ന പ്രതികരണങ്ങളാണ് –
റിഫ്‌ളക്‌സ്
പ്രവർത്തണങ്ങൾ
·
റിഫ്‌ളക്‌സ് പ്രവർത്തനങ്ങളിലെ ആവേഗങ്ങളുടെ
സഞ്ചാരപാതയാണ് -
റിഫ്‌ളക്‌സ്
ആർക്ക്
·
തലച്ചോറിൽ തുടർച്ചയായി ക്രമരഹിതമായ
വൈദ്യുതപ്രവാഹം മൂലം ഉണ്ടാകുന്ന രോഗം –
അപസ്മാരം