SCERT
ഫിസിക്‌സ് പാഠപുസ്തകത്തിലെ പ്രകാശവുമായി ബന്ധപ്പെട്ട പഠനക്കുറിപ്പുകളാണ് ചുവടെ നൽകിയിരിക്കുന്നത്.
·
വായുവിൽ പ്രകാശത്തിന്റെ വേഗത-
3x108
m/s
·
വജ്രത്തിൽ പ്രകാശത്തിന്റെ വേഗത-
1.25x108
m/s
·
പ്രകാശവേഗത്തെ സ്വാധീനിക്കാനുള്ള
ഒരു മാധ്യമത്തിന്റെ കഴിവാണ്-
പ്രകാശിക
സാന്ദ്രത (Optical
Density)
·
പ്രകാശിക സാന്ദ്രത കൂടുമ്പോൾ അതിലൂടെയുള്ള
പ്രകാശവേഗം ………………… (കൂടുന്നു/കുറയുന്നു)-
കുറയുന്നു
·
ജലത്തിന്റെ അപവർത്തനാങ്കം –
1.33
·
പതനകോണിന്റേയും അപവർത്തനകോണിന്റേയും
സൈൻ വിലകൾ തമ്മിലുള്ള അനുപാത വില ഒരു സ്ഥിര സംഖ്യയായിരിക്കും - ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു-
സ്‌നെൽ
നിയമം
·
ശൂന്യതയെ അപേക്ഷിച്ച് ഒരു മാധ്യമത്തിന്റെ
അപവർത്തനാങ്കത്തെ ---------- എന്നു പറയുന്നു-
കേവല
അപവർത്തനാങ്കം (Absolute
Refractive Index)
·
ജലത്തിലെ ക്രിട്ടിക്കൽ കോണളവ്-
48.60
·
അക്വേറിയത്തിന്റെ അടിത്തട്ട് ജലോപരിതലത്തിൽ
പ്രതിപതിക്കുന്നതിന് കാരണമായ പ്രകാശ പ്രതിഭാസം-
പൂർണാന്തര
പ്രതിപതനം
·
ഒരു ലെൻസിന്റെ രണ്ടു വക്രതാകേന്ദ്രങ്ങളേയും
ബന്ധിപ്പിച്ചുകൊണ്ട് പ്രകാശിക കേന്ദ്രത്തിൽ കൂടി കടന്നുപോകുന്ന സാങ്കൽപ്പിക രേഖയാണ്-
മുഖ്യ
അക്ഷം
·
വസ്തുവിന്റെ ഉയരത്തെ അപേക്ഷിച്ച്
പ്രതിബിംബത്തിന്റെ ഉയരം എത്ര മടങ്ങാണ് എന്ന് സൂചിപ്പിക്കുന്നതാണ്-
ആവർധനം
·
ആവർധനം നെഗറ്റീവ് ആണെങ്കിൽ പ്രതിബിംബത്തിന്റെ
പ്രത്യേകത-
യതാർത്ഥവും
തലകീഴായതും