2020
ൽ കേരള പി.എസ്.സി. വിവിധ തസ്തികകളിലേക്കായി നടത്തുന്ന പരീക്ഷകൾക്ക് തയ്യാറെടുക്കുമ്പോൾ 2019 ലെ ആനുകാലിക വിവരങ്ങൾക്ക്
വളരെയധികം പ്രാധാന്യം കൊടുത്ത് പഠിക്കേണ്ടതുണ്ട്. 2019 ലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങളുടെ
പഠനക്കുറിപ്പുകളാണ് ചുവടെ നൽകുന്നത്.
· ചന്ദ്രയാൻ
2 വിക്ഷേപിച്ചത് എന്നായിരുന്നു?
2019 ജുലൈ 22
വിക്ഷേപണ
സമയത്തെ ഐ.എസ്.ആർ.ഒ. ചെയർമാൻ-
കെ.
ശിവൻ
·
ഇന്ത്യയുടെ
ആദ്യ അർധ അതിവേഗ തീവണ്ടി ?
വന്ദേഭാരത് എക്‌സ്പ്രസ്
'ട്രെയിൻ
18' എന്നും അറിയപ്പെടുന്നു.
ഡൽഹി
മുതൽ വാരണാസി വരെ സർവീസ് നടത്തുന്നു.
·
ഓപ്പറേഷൻ
ബന്ദർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
പുൽവാമാ ഭീകരാക്രമണത്തിന് മറുപടിയായി
വ്യോമസേന ബാലക്കോട്ടിൽ നടത്തിയ ആക്രമണത്തിന് നൽകിയ പേരാണ് ഓപ്പറേഷൻ ബന്ദർ.
·
ഇന്ത്യയുടെ
ആദ്യ ലോക്പാലായി നിയമിതനായത്?
പിനാകി ചന്ദ്രഘോഷ്
·
ഉപഗ്രഹവേധ
മിസൈൽ സാങ്കേതിക വിദ്യ ഇന്ത്യ പരീക്ഷിച്ചത് എന്നായിരുന്നു?
മാർച്ച് 27
'മിഷൻ ശക്തി' എന്നായിരുന്നു
ഈ ദൗത്യത്തിന് നൽകിയ പേര്.
·
ഒറ്റ ദൗത്യത്തിലൂടെ
വ്യത്യസ്ത ഭ്രമണപഥങ്ങളിൽ ഉപഗ്രഹങ്ങളെ എത്തിക്കാൻ ഐ.എസ്.ആർ.ഒ. ഉപയോഗിച്ച റോക്കറ്റ്?
പി.എസ്.എൽ.വി. 45
എമിസാറ്റ്
ഉൾപ്പെടെ 29 ഉപഗ്രഹങ്ങളെയാണ് വ്യത്യസ്ത ഭ്രമണപഥങ്ങളിലെത്തിച്ചത്.
·
ചന്ദ്രയാൻ
2 ന്റെ ലക്ഷ്യം ചന്ദ്രന്റെ ഏത് ധ്രുവത്തിൽ ലാൻഡിംഗ് നടത്താനായിരുന്നു?
ദക്ഷിണ ധ്രുവം
·
2019 ലെ
ഭാരതരത്‌നയ്ക്ക് അർഹനായ മുൻ ഇന്ത്യൻ രാഷ്ട്രപതി?
പ്രണബ് കുമാർ മുഖർജി
·
2019 ലെ
പദ്മവിഭൂഷണിന് അർഹനായ ഇസ്മായിൽ ഒമർ ഗലേ ഏത് ആഫ്രിക്കൻ രാജ്യത്തിന്റെ പ്രസിഡന്റാണ്?
ജിബൂട്ടി