കേരള
പി.എസ്.സി. പരീക്ഷകളിൽ ജനറൽ സയൻസ് വിഭാഗത്തിലെ ഒരു പ്രധാനപ്പെട്ട ഭാഗം ആണ് പ്രകാശവും
പ്രതിഭാസങ്ങളും. ഇന്നത്തെ പഠനക്കുറിപ്പുകൾ ഈ വിഭാഗത്തിൽ നിന്ന് വരുന്ന ചോദ്യങ്ങൾക്ക്
ഉത്തരം എഴുതാൻ തീർച്ചയായും സഹായകമാകും.
·
പ്രകാശത്തെ കുറിച്ചുള്ള പഠനമാണ് –
ഒപ്റ്റിക്‌സ്
·
പ്രകാശത്തിന് സഞ്ചരിക്കാൻ മാധ്യമം
--------- ആവശ്യമാണ്/ആവശ്യമല്ല.
ആവശ്യമല്ല
·
പ്രകാശത്തിന്റെ വേഗം –
സെക്കന്റിൽ
3 ലക്ഷം
·
പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗം
ശൂന്യതയിലാണ് എന്ന് കണ്ടെത്തിയത്-
ലിയോൺ
ഫുക്കാൾട്ട്
·
പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന
ടാക്കിയോൺസ് കണ്ടെത്തിയത്-
ഇ.സി.ജി.
സുദർശൻ
·
പ്രകാശത്തിന്റെ കണികാ സിദ്ധാന്തം
ആവിഷ്‌കരിച്ചത്-
ഐസക്
ന്യൂട്ടൺ
·
പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം ആവിഷ്‌കരിച്ചത്-
ക്രിസ്ത്യൻ
ഹൈജൻസ്
·
ദൃശ്യപ്രകാശത്തിന്റെ ഘടകവർണ്ണങ്ങളിൽ
തരംഗദൈർഘ്യം കൂടിയതും ആവൃത്തി കുറഞ്ഞതുമായ നിറം –
ചുവപ്പ്
·
ടെലിവിഷനിലെ പ്രാഥമിക വർണ്ണങ്ങൾ
-
പച്ച,
നീല, ചുവപ്പ്
·
പെയിന്റിലെ പ്രാഥമിക വർണ്ണങ്ങൾ -
ചുവപ്പ്,
മഞ്ഞ, നീല
·
അച്ചടിയിലെ പ്രാഥമിക വർണ്ണങ്ങൾ-
സിയാൻ,
മഞ്ഞ, മജന്ത, കറുപ്പ്
·
മഴവില്ലിലെ ഏറ്റവും പുറത്തുകാണുന്ന
നിറം –
ചുവപ്പ്
·
മഴവില്ലിലെ നടുക്ക് കാണുന്ന നിറം
–
പച്ച
·
മഴവില്ല് ഉണ്ടാകുന്നതിന് കാരണമായ
പ്രതിഭാസങ്ങൾ-
Reflection,
Refraction & Dispersion
·
ഒരു ദ്വിതീയ വർണം ഉണ്ടാകുന്നത് എത്ര
പ്രാഥമിക വർണങ്ങൾ ചേരുമ്പോഴാണ് –
2
·
പച്ചയും ചുവപ്പും ചേർന്നാൽ ഉണ്ടാകുന്ന
ദ്വിതീയ വർണം-
മഞ്ഞ
·
പച്ചയും നീലയും ചേർന്നാൽ ഉണ്ടാകുന്ന
ദ്വിതീയ വർണം-
സിയാൻ
·
നീലയും ചുവപ്പും ചേർന്നാൽ ഉണ്ടാകുന്ന
ദ്വിതീയ വർണം-
മജന്ത
·
പ്രകാശ രശ്മികൾ സോഡിയം, പൊട്ടാസ്യം
തുടങ്ങിയ ലോഹങ്ങളുടെ ഉപരിതലത്തിൽ പതിക്കുമ്പോൾ അതിൽ നിന്ന് ഇലക്‌ട്രോൺ ഉത്‌സർജിക്കുന്ന
പ്രതിഭാസമാണ് –
ഫോട്ടോ
ഇലക്ട്രിക് പ്രഭാവം
·
ഫോട്ടോ ഇലക്ട്രിക് പ്രഭാവം കണ്ടെത്തിയത്
–
ഹെന്റിച്ച്
ഹെർട്‌സ്
·
1921 ലെ ഭൗതിക ശാസ്ര്ത നൊബേലിന് അർഹനായത്
–
ആൽബർട്ട്
ഐൻസ്റ്റീൻ
(ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിന്
വിശദീകരണം നൽകിയതിന്)
·
സമന്വിത വർണങ്ങൾ അതിന്റെ ഘടകവർണങ്ങളായി
വേർതിരിയുന്ന പ്രതിഭാസം –
പ്രകീർണനം
·
ധവള പ്രകാശത്തെ ഘടക വർണങ്ങളായി വേർതിരിക്കാൻ
കഴിയുമെന്ന് കണ്ടെത്തിയത് –
ഐസക്
ന്യൂട്ടൺ
·
അന്തരീക്ഷ വായുവിലെ പൊടിപടലങ്ങളിൽ
തട്ടി പ്രകാശത്തിനുണ്ടാകുന്ന ഭാഗികമായ പ്രതിഫലനമാണ് –
വിസരണം
·
ആകാശം നീലനിറത്തിൽ കാണുന്നതിന് കാരണം
–
വിസരണം
·
ഒരു വസ്തു ജനിപ്പിക്കുന്ന ദൃശ്യാനുഭവം
കണ്ണിൽ തന്നെ തങ്ങിനിൽകുന്ന പ്രതിഭാസമാണ്-
സമഞ്ജനക്ഷമത
·
സമഞ്ജനക്ഷമതയിൽ ദൃശ്യാനുഭൂതി കണ്ണിൽ
തങ്ങി നിൽക്കുന്നത് എത്ര സമയത്തേക്കാണ് –
1/16
സെക്കന്റ്
·
വജ്രത്തിന്റെ തിളക്കത്തിനുകാരണമായ
പ്രകാശപ്രതിഭാസം –
പൂർണ
ആന്തരിക പ്രതിഫലനം
·
പ്രകാശം ഒരു മാധ്യമത്തിൽ നിന്ന് സാന്ദ്രതാ
വ്യത്യാസമുള്ള മാധ്യമത്തിലേക്ക് കടക്കുമ്പോൾ അതിന്റെ ദിശയ്ക്കുണ്ടാകുന്ന വ്യതിയാനം
–
അപവർത്തനം
·
മരുഭൂമികളിൽ അനുഭവപ്പെടുന്ന മരീചിക
പ്രകാശത്തിന്റെ ഏത് പ്രതിഭാസം മൂലമാണ്-
അപവർത്തനം
·
സൂക്ഷ്മങ്ങളായ അതാര്യ വസ്തുക്കളെച്ചുറ്റി
പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം –
ഡിഫ്രാക്ഷൻ
·
നിഴലുകളുടെ അരിക് ക്രമരഹിതമായി കാണുന്നതിന്
കാരണമായ പ്രകാശ പ്രതിഭാസം –
ഡിഫ്രാക്ഷൻ
·
സൂര്യനുചുറ്റുമുള്ള വലയം, സി.ഡി.യിലെ
വർണരാജി എന്നിവയ്ക്ക് കാരണമായ പ്രകാശ പ്രതിഭാസം –
ഡിഫ്രാക്ഷൻ