2020 ൽ കേരള പി.എസ്.സി. വിവിധ തസ്തികകളിലേക്കായി നടത്തുന്ന പരീക്ഷകൾക്ക്  തയ്യാറെടുക്കുമ്പോൾ 2019 ലെ ആനുകാലിക വിവരങ്ങൾക്ക് വളരെയധികം പ്രാധാന്യം കൊടുത്ത് പഠിക്കേണ്ടതുണ്ട്. 2019 ലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങളുടെ പഠനക്കുറിപ്പുകളാണ് ചുവടെ നൽകുന്നത്.




·        ലോകത്തിലാദ്യമായി 5-ജി കവറേജ് ലഭ്യമാക്കിയ ജില്ല – 
      Hongkou (ഷാങ്ഹായ്, ചൈന)

·        വിക്കിലീക്‌സ് സ്ഥാപകൻ -
     ജൂലിയൻ അസാഞ്ജ് (2019 ൽ ലണ്ടനിൽ അറസ്റ്റിലായി)

·        അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോംങ് ഉന്നും പങ്കെടുത്ത രണ്ടാം ഉച്ചകോടി എവിടെ വച്ചായിരുന്നു –
ഹനോയി (വിയറ്റ്‌നാം)

·        ലോകത്തിൽ ഏറ്റവും കൂടുതൽ ഉയർന്ന വരുമാനമുള്ള അത്‌ലറ്റായി 2019 ൽ ഫോബ്‌സ് തെരഞ്ഞെടുത്തത് –
ലയണൽ മെസ്സി
(100 - വിരാട് കോഹ്‌ലി)

·        ജപ്പാന്റെ പുതിയ രാജാവായി സ്ഥാനമേറ്റത് –
Naruhito

·        സ്വവർഗവിവാഹം നിയമവിധേയമാക്കിയ ആദ്യ ഏഷ്യൻ രാജ്യം   -  തായ്‌വാൻ

·        മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്‌കാരം നേടുന്ന ആദ്യ അറബി സാഹിത്യകാരി –
ജോഖ അൽഹാർത്തി
(കൃതി : സെലസ്റ്റിയൽ ബോഡീസ്)



·        ഇന്തോനേഷ്യയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് - ജോക്കോ വിദോദോ

·        പദവിയിലിരിക്കെ ഉത്തര കൊറിയ സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റ് –
     ഡൊണാൾഡ് ട്രംപ്

·        ലോകത്തിലാദ്യമായി എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് എമർജൻസി പ്രഖ്യാപിച്ച പാർലമെന്റ് –
യു.കെ.