ആധുനിക ഇന്ത്യ എന്ന ഭാഗത്തുനിന്നും കേരള പി.എസ്.സി. പരീക്ഷകളിൽ റാങ്ക് നിർണ്ണയ ചോദ്യങ്ങൾ വരാൻ സാധ്യതയുള്ള ഒരു പാഠഭാഗമാണ് 'ഇന്ത്യൻ നാഷണൽ ആർമി'. ഈ പാഠഭാഗത്തിന്റെ പഠനക്കുറിപ്പുകളാണ് ചുവടെ നൽകുന്നത്.

ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് - 1942 ൽ റാഷ് ബിഹാരി ബോസ് (ടോക്കിയോയിൽ)

1943 ൽ രണ്ടാം ഇന്ത്യൻ നാഷണൽ ആർമിയുടെ പ്രവർത്തനത്തിന് നേതൃത്വം നൽകിയത് - സുഭാഷ്ചന്ദ്ര ബോസ്

(ഒന്നാം ഇന്ത്യൻ നാഷണൽ ആർമിയുടെ സേനാവിഭാഗത്തെ നിയന്ത്രിക്കുന്ന ഭരണ സമിതിയുടെ പ്രസിഡന്റ് - റാഷ് ബിഹാരി ബോസ്

ഒന്നാം ഇന്ത്യൻ നാഷണൽ ആർമിയുടെ സൈന്യത്തെ നയിക്കുന്ന ചുമതല - മോഹൻ സിങ്)

ആസാദ് ഹിന്ദ് ഗവൺമെന്റ് എന്ന പേരിൽ സിംഗപ്പൂർ ആസ്ഥാനമായി ഒരു താത്കാലിക ഗവൺമെന്റ് സുഭാഷ്ചന്ദ്ര ബോസ് സ്ഥാപിച്ചത് - 1943 ഒക്‌ടോബർ 21

സുഭാഷ്ചന്ദ്ര ബോസ് സ്ഥാപിച്ച ഇന്ത്യൻ നാഷണൽ ആർമിയുടെ ആസ്ഥാനങ്ങൾ - ഒന്ന് റംങ്കൂണിലും മറ്റൊന്ന് സിംഗപ്പൂരിലും

ഇന്ത്യയുടെ അന്തിമ സ്വാതന്ത്ര്യ സമരം ആരംഭിച്ചിരിക്കുന്നു. നമ്മുടെ രാഷ്ട്രപിതാവേ... ഇന്ത്യയുടെ മോചനത്തിനായുള്ള ഈ യുദ്ധത്തിൽ ഞങ്ങൾ അങ്ങയുടെ അനുഗ്രഹാശ്ശിസ്സുകൾ തേടുകയാണ്.
1944 ജുലൈ 6 ന് ആസാദ് ഹിന്ദ് റേഡിയോയിലൂടെ സുഭാഷ് ചന്ദ്രബോസ് ഗാന്ധിജിയെ അഭിസംബോധന ചെയ്തപ്പോൾ

ഇന്ത്യൻ നാഷണൽ ആർമിയുടെ സുപ്രീം കമാൻഡർ എന്ന നിലയിൽ പ്രവർത്തിച്ച വ്യക്തി - സുഭാഷ് ചന്ദ്രബോസ്

ഇന്ത്യൻ നാഷണൽ ആർമിയുടെ സുപ്രീം അഡ്‌വൈസർ എന്ന നിലയിൽ പ്രവർത്തിച്ച വ്യക്തി - റാഷ് ബിഹാരി ബോസ്

ഇന്ത്യൻ നാഷണൽ ആർമിയുടെ നിയമോപദേഷ്ടാവ് എന്ന നിലയിൽ പ്രവർത്തിച്ച വ്യക്തി - എ.എൻ. സർക്കാർ

ഇന്ത്യൻ നാഷണൽ ആർമിയുടെ പ്രമാണവാക്യം - 'ഐക്യം, വിശ്വാസം, ത്യാഗം'

ഇന്ത്യൻ നാഷണൽ ആർമിയുടെ പടയണിഗാനം - 'കദം കദം ബദായെ'

പടയണിഗാനം ചിട്ടപ്പെടുത്തിയത് - രാംസിംങ് താക്കൂർ

ഇന്ത്യൻ നാഷണൽ ആർമിയുടെ പതാക - ചാടുന്ന കടുവയുടെ ചിത്രമുള്ള ത്രിവർണ പതാക

ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ റെജിമെന്റ് - ഝാൻസി റാണി റെജിമെന്റ്

മറ്റ് റെജിമെന്റുകൾ - ഗാന്ധി ബ്രിഗേഡ്, നെഹ്രു ബ്രിഗേഡ്, സർദാർ ബ്രിഗേഡ്

ഷഹീദ് സ്വരാജ് ദ്വീപുകൾ എന്ന് ഇന്ത്യൻ നാഷണൽ ആർമി പുനർനാമകരണം ചെയ്ത ദ്വീപുകൾ - ആന്തമാൻ നിക്കോബാർ ദ്വീപുകൾ

'ദില്ലി ചലോ', 'ജയ് ഹിന്ദ്' എന്നീ മുദ്രാവാക്യങ്ങൾ ഇന്ത്യൻ നാഷണൽ ആർമിയ്ക്ക് സമ്മാനിച്ചത് - സുഭാഷ് ചന്ദ്രബോസ്

1945 ഇന്ത്യൻ നാഷണൽ ആർമി വിചാരണയിൽ പ്രതിഭാഗത്തിനുവേണ്ടി കോൺഗ്രസ് രൂപീകരിച്ച അഭിഭാഷക സമിതിയിലെ അംഗങ്ങൾ - ജവഹർലാൽ നെഹ്രു, തേജ് ബഹദൂർ സപ്രു, ദുലാഭായ് ദേശായി