വരാനിരിക്കുന്ന കേരള പി.എസ്.സി. പരീക്ഷകൾക്ക് തയ്യാറെടുക്കുമ്പോൾ 2019 ലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾക്ക് പ്രത്യേകം പ്രാധാന്യം നൽകേണ്ടതുണ്ട്. 2019 ലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങളുടെ പഠനക്കുറിപ്പുകളാണ് ചുവടെ നൽകിയിരിക്കുന്നത്.
2019
ജനുവരി 1 ന് ആരംഭിച്ച ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ പ്രഥമ ചീഫ് ജസ്റ്റിസ് - രമേശ് രംഗനാഥൻ
തെലങ്കാന
ഹൈക്കോടതിയുടെ പ്രഥമ ചീഫ് ജസ്റ്റിസായി നിയമിതനായ മലയാളി - തോട്ടത്തിൽ ബി. രാധാകൃഷ്ണൻ
ഇന്ത്യയിലെ
ഏത് നഗരമാണ് 'പ്രയാഗ് രാജ്' എന്ന് പുനർനാമകരണം ചെയ്ത്ത് - അലഹബാദ്
ഇന്ത്യയിലെ
ഏറ്റവും ഉയരം കൂടിയ അശോകചക്രം സ്ഥാപിച്ചത് - യമുന നഗർ (ഹരിയാന)
ദേന ബാങ്ക്,
വിജയ ബാങ്ക് എന്നീ പൊതുമേഖല ബാങ്കുകൾ ഏത് ബാങ്കുമായിട്ടാണ് ലയിച്ചത് - ബാങ്ക് ഓഫ് ബറോഡ
ഒബിസി
ഉപവിഭാഗങ്ങളുടെ പട്ടിക തയ്യാറാക്കുന്നതിനായി കേന്ദ്രഗവൺമെന്റ് നിയമിച്ച കമ്മീഷൻ - ജസ്റ്റിസ്
രോഹിണി കമ്മീഷൻ
2019
ജനുവരിയിൽ ഏത് കേന്ദ്രഭരണപ്രദേശത്താണ് 'പാബുക്' ചുഴലിക്കാറ്റ് നാശം വിതച്ചത് - ആൻഡമാൻ
നിക്കോബാർ
കേരളത്തിൽ
ശ്രേഷ്ഠഭാഷാ കേന്ദ്രം സ്ഥാപിക്കുന്നത് - മലയാളം സർവ്വകലാശാലയിൽ (തിരൂർ)
ദേശീയ
പൈതൃക സ്മാരകമായി പാക്കിസ്ഥാൻ പ്രഖ്യാപിച്ച ഹിന്ദു ആരാധനാലയം - പഞ്ച് തീർഥ്
2019
ലെ ഹരിവരാസനം പുരസ്‌കാരം നേടിയത് - പി സുശീല
ആസ്‌ട്രേലിയയിൽ
ആദ്യ ടെസ്റ്റ് പരമ്പര വിജയം നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ - വിരാട് കോലി
2019
ലെ ഹോപ്മാൻ കപ്പ് ജേതാക്കൾ - സ്വിറ്റ്‌സർലന്റ്
കേരള
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്റ്റ് 2018 നിലവിൽ വന്നത് - 2019 ജനുവരി 1 മുതൽ
അന്താരാഷ്ട്ര
നാണ്യനിധിയുടെ പ്രഥമ വനിതാ സാമ്പത്തിക ശാസ്ര്തജ്ഞ - ഗീത ഗോപിനാഥ്
ഒന്നിലധികം
ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ലഭ്യമായ ആദ്യ ഏഷ്യൻ വംശജ - സാന്ദ്ര മിജു ഒ
മുന്നാക്ക
സമുദായത്തിലെ പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകുന്ന ഭരണഘടന ഭേദഗതി
ബില്ലിന് ലോക്‌സഭ അംഗീകാരം നൽകിയത് - 2019 ജനുവരി 8 ന് (രാജ്യസഭ - ജനുവരി 9 ന്)
ദേശീയ
പൗരത്വ ഭേദഗതി ബിൽ ലോക്‌സഭ പാസ്സാക്കിയത് - 2019 ജനുവരി 8
'വി ആർ
ഡിസ്പ്ലയിസ്ഡ്' എന്ന പുസ്ത്കത്തിന്റെ രചയിതാവ് - മലാല യൂസഫ്‌സായ്
ഖേലോ
ഇന്ത്യ യൂത്ത് ഗെയിംസ് 2019 ന്റെ വേദി - പൂനെ (മഹാരാഷ്ട്ര)
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഒറ്റവരി സ്റ്റീൽ കേബിൾ തൂക്കുപാലം - ബൈറൺജി പാലം (അരുണാചൽ പ്രദേശ്, സിയാങ് നദി)