പത്താം ക്ലാസിലെ എസ്.സി.ഇ.ആർ.റ്റി.
സാമൂഹ്യശാസ്ര്തം പാഠപുസ്തകത്തിലെ 'സമരവും സ്വാതന്ത്ര്യവും' എന്ന പാഠത്തെ ആസ്പദമാക്കി
തയ്യാറാക്കിയ പഠനക്കുറിപ്പുകളാണ് ചുവടെ നൽകുന്നത്.
1916 ൽ ലാഹോറിൽ നടന്ന ഐ.എൻ.സി സമ്മേളനത്തിൽ
നീലം കർഷകരോട് സഹതാപം പ്രകടിപ്പിച്ചു കൊണ്ട് പ്രമേയം അവതരിപ്പിച്ചത് - ബ്രിജ് ബാബു കിഷോർ പ്രസാദ്
1917 ൽ നീലം കർഷകരുടെ സമരം നടന്ന
ചമ്പാരൻ സ്ഥിതി ചെയ്യുന്നത് - ബീഹാർ
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ എത്തിയത്
ഏത് ഗുജറാത്തി വ്യാപാരിയുടെ കേസുകൾ വാദിക്കാനാണ് - ദാദ അബ്ദുല്ല
അഹമ്മദാബാദ് തുണിമിൽ സമരം എന്നായിരുന്നു
- 1918
- പ്ലേഗ് ബോണസുമായി ബന്ധപ്പെട്ടാരുന്നു സമരം
- 1917 - ബീഹാർ - ചമ്പാരനിലെ നീലം കർഷകരുടെ സമരം
- 1918 - ഗുജറാത്ത് - ഖേദയിലെ കർഷക സമരം
റിച്ചാർഡ് അറ്റൻബറോ സംവിധാനം ചെയത
ഗാന്ധി എന്ന ചലച്ചിത്രം എത്ര ഓസ്‌കാർ അവാർഡുകളാണ് കരസ്ഥമാക്കിയത് - 8
ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിലെ
ജീവിതം വിവരിക്കുന്ന ശ്യാം ബെനഗലിന്റെ ചിത്രം - മേക്കിംഗ് ഓഫ് മഹാത്മ
റൗലറ്റ് നിയമ വിരുദ്ധ സമരങ്ങൾക്ക് പഞ്ചാബിൽ നേതൃത്വം നൽകിയത് - സെയ്ഫുദീൻ കിച്ച്‌ലു, സത്യപാൽ
- റൗലറ്റ് നിയമത്തിനെതിരെ പ്രതിഷേധിച്ചു കൊണ്ടാണ് ഗാന്ധിജി ഇന്ത്യൻ ദേശീയ സമരത്തിലേക്ക് കടന്നത്
ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത്
- 1919 ഏപ്രിൽ 13
പ്ലാസിയുദ്ധം ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ടെങ്കിൽ ജാലിയൻ വാലാബാഗ് സംഭവം ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറയിളക്കി - ഗാന്ധിജി
ഗാന്ധിജിയിടെ നേതൃത്വത്തിൽ ഐ.എൻ.സി
നടത്തിയ ആദ്യത്തെ ദേശീയ പ്രഷോഭം - നിസ്സഹരണ
സമരം
നിസ്സഹരണ പ്രസ്ഥാനം നിർത്തിവയ്ക്കാൻ
കാരണമായ ചൗരിചൗരാ സംഭവം ഏത് സംസ്ഥാനത്താണ് നടന്നത് - ഉത്തർപ്രദേശ്
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ
അന്തിമ ലക്ഷ്യം പൂർണ സ്വരാജ് (സമ്പൂർണ സ്വാതന്ത്ര്യം) ആണെന്ന് പ്രഖ്യാപിച്ച ഐ.എൻ.സി
സമ്മേളനം - 1929 ലെ ലാഹോർ സമ്മേളനം (അധ്യക്ഷൻ - ജവഹർലാൽ നെഹ്റു)
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഗാന്ധിജിയുടെ
നേതൃത്വത്തിൽ നടത്തിയ അവസാനത്തെ ബഹുജന സമരം - ക്വിറ്റ്
ഇന്ത്യാ സമരം