150 തസ്തികകൾക്കായി കേരള പി.എസ്.സി. നടത്തുന്ന പത്താം തല പൊതുപ്രാഥമിക പരീക്ഷയ്ക്ക് ഇപ്പോൾ കൺഫർമേഷൻ നൽകാവുന്നതാണ്.
പത്താം തലം പ്രാഥമിക പരീക്ഷയ്ക്ക് കൺഫർമേഷൻ നൽകുന്ന ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.
- ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിച്ചിരിക്കുന്ന ഉദ്യോഗാർത്ഥികൾ ഓരോ തസ്തികയിലേക്കും സ്ഥിരീകരണം നൽകേണ്ടതാണ്.
- പരീക്ഷയ്ക്ക് ഏത് ഭാഷയിലുള്ള ചോദ്യപേപ്പർ ആണ് (മലയാളം/തമിഴ്/കന്നട) ആവശ്യമുള്ളത് എന്നും, ഏത് ജില്ലയിലാണ് എഴുതേണ്ടതെന്നും കൺഫർമേഷൻ നൽകുന്ന സമയത്ത് ഉദ്യോഗാർത്ഥികൾ രേപ്പെടുത്തേണ്ടതാണ്. ഓരോ ഉദ്യോഗാർത്ഥിക്കും അവർ തെരഞ്ഞെടുത്ത മാധ്യമത്തിലുള്ള ചോദ്യപേപ്പർ മാത്രമേ ലഭ്യമാകുകയുള്ളൂ.
- പരീക്ഷ എഴുതുന്നതിനുള്ള ജില്ല തെരഞ്ഞെടുക്കുമ്പോൾ പ്രൊഫൈലിൽ രേപ്പെടുത്തിയിട്ടുള്ള കമ്മ്യൂണിക്കേഷൻ അഡ്രസ്സിലെ ജില്ല തന്നെ തെരഞ്ഞെടുക്കേണ്ടതാണ്.
- നിശ്ചിത സമയം വരെ സ്ഥിരീകരണം രേപ്പെടുത്താത്തവർക്ക് ഈ പരീക്ഷാ കലണ്ടറിലെ പരീക്ഷകൾ എഴുതുന്നതിനുള്ള അവസരം ലഭിക്കുന്നതല്ല. കൂടാതെ അവരുടെ അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.
- കൺഫർമേഷൻ തീയതി അവസാനിച്ചതിനു ശേഷം പരീക്ഷാ തീയതികളും സമയവും പ്രസിദ്ധീകരിക്കുന്നതാണ്.
- നിശ്ചിത സമയ പരിധിക്കുള്ളിൽ സ്ഥിരീകരണം നൽകുന്നവർക്ക് പ്രൊഫൈൽ വഴി അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നതാണ്.
സീരിയൽ
നം. 1 മുതൽ 149 വരെയുള്ള തസ്തികകൾക്ക് 2020 നവംബർ 23 മുതൽ 2020 ഡിസംബർ 12 വരേയും (Except
Sl. No. 3) സീരിയൽ നം. 150 ലെ തസ്തികയ്ക്ക് 2020 ഡിസംബർ 04 മുതൽ 2020 ഡിസംബർ 23 വരേയുമാണ്
കൺഫർമേഷൻ നൽകേണ്ടത്.