സ്‌കൂൾ പാഠപുസ്തകത്തിലെ നദീതടസംസ്‌കാരങ്ങളുമായി ബന്ധപ്പെട്ട അധ്യായത്തെ ആസ്പദമാക്കി തയ്യാറാക്കിയ പഠനക്കുറിപ്പുകളാണ് ചുവടെ നൽകുന്നത്.

School-Text-book-Notes-World-History-Nation-River valley civilization-PSC SPACE_Kerala PSC

സിന്ധു നദീതടസംസ്‌കാരകേന്ദ്രമായ മോഹൻജൊദാരോവിൽ ഉൽഖനനങ്ങൾക്ക് നേതൃത്വം നൽകിയത്? ആർ.ഡി. ബാനർജി

1921 ൽ സിന്ധുനദീതട സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങൾക്കായി ഉൽനന പ്രവർത്തനം നടത്തിയ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ - സർ ജോൺ മാർഷൽ

സിന്ധു നദിയുടേയും അതിന്റെ കൈവഴികളുടേയും തീരത്തെ വിവിധ പ്രദേശങ്ങൾക്ക് ഈ സംസ്‌കാരം നിലനിന്നിരുന്നറ്റുകൊണ്ടാണ് ഈ സംസ്‌കാരം സിന്ധു നദീതട സംസ്‌കാരം എന്നറിയപ്പെടുന്നത്.

ആദ്യം ഉൽഖനനം നടന്ന സിന്ധു നദീതടസംസ്‌കാരകേന്ദ്രം ? മോഹൻജോദാരോ

നേതൃത്വം നൽകിയത് - ദയാറാം സാഹ്നി

സിന്ധു നദീതടസംസ്‌കാരത്തിന്റെ ആദ്യ് തെളിവുകൾ ലഭിച്ചത് - ഹാരപ്പയിൽ നിന്ന്

മോഹൻജോദാരോവിൽ ഉൽനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് - ആർ.ഡി. ബാനർജി

ഹാരപ്പൻ സംസ്‌കാരം വ്യാപിച്ചു കിടക്കുന്നത് - പാക്കിസ്ഥാന്റെ പടിഞ്ഞാറൻ തീരം മുതൽ ഉത്തർപ്രദേശിലെ അലംഗീർപൂർ വരേയും വടക്ക് ജമ്മുകാശ്മീർ മുതൽ തെക്ക് നർമ്മദാതീരം വരേയും.

കാലഘട്ടം - ബി.സി.ഇ. 2700 മുതൽ ബി.സി.ഇ. 1700 വരെ

സിന്ധു നദീതടസംസ്‌കാരകേന്ദ്രമായ അലംഗീർപൂർ സ്ഥിചെയ്യുന്ന സംസ്ഥാനം? ഉത്തർപ്രദേശ്

സിന്ധു നദീതടസംസ്‌കാരകേന്ദ്രങ്ങളും സ്ഥിതിചെയ്യുന്ന രാജ്യങ്ങളും

ഹാരപ്പ - പാക്കിസ്ഥാൻ

കാലിബംഗൻ - ഇന്ത്യ (രാജസ്ഥാൻ)

മോഹൻജോദാരോ - പാക്കിസ്ഥാൻ

സുത്കാജൻദോർ - പാക്കിസ്ഥാൻ

അലംഗീർപൂർ - ഇന്ത്യ (ഉത്തർപ്രദേശ്)

ബനവാലി - ഇന്ത്യ (ഹരിയാന)

ലോഥൽ - ഇന്ത്യ (ഗുജറാത്ത്)

ധോളവീര - ഇന്ത്യ (ഗുജറാത്ത്)

റംഗ്പൂർ - ഇന്ത്യ (ഗുജറാത്ത്)

ഷോർട്ടുഗായ് - അഫ്ഗാനിസ്ഥാൻ

'ധാന്യപ്പുരകൾ' കണ്ടെത്തിയ സിന്ധു നദീതടസംസ്‌കാരകേന്ദ്രം?

ഹാരപ്പ

ഹാരപ്പ, മൊഹൻജോദാരോ, ലോഥൽ എന്നീ നഗരങ്ങൾക്ക് 2 ഭാഗങ്ങൾ ഉണ്ടായിരുന്നു. ഉയർന്നഭാഗം ഭരണാധികാരികളും താഴ്ന്നഭാഗം സാധാരണ ജനങ്ങളും ഉപയോഗിച്ചിരിന്നു.

അഴുക്കുചാലുകൾ - നഗരങ്ങളുടെ മറ്റൊരു പ്രത്യേകതയായിരുന്നു.

ധാന്യപ്പുരകൾ (ധാന്യങ്ങൾക്കാണാനും സംഭരിക്കാനുമുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്ന വലിയ കെട്ടിടങ്ങൾ)

നെല്ല് കൃഷി ചെയ്തിരുന്നതിന്റെ തെളിവുകൾ ലഭിച്ച റംഗ്പൂർ, ലോഥൽ എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം - ഗുജറാത്ത്

നിലം ഉഴുതു മറിച്ച് കൃഷി നടത്തിയതിന്റേയും ജലസേചനത്തിനുവേണ്ടി കനാലുകൾ നിർമ്മിച്ചതിന്റേയും തെളിവുകൾ ലഭിച്ച സിന്ധു നദീതടസംസ്‌കാരകേന്ദ്രം - കാലിബംഗൻ

മെസപ്പൊട്ടേമിയയിൽ നിന്ന് ലഭിച്ച ലിഖിതങ്ങളിൽ കച്ചവടം നടത്തിയിരുന്ന മെലൂഹ എന്ന പ്രദേശം ഹാരപ്പയാണെന്ന് ചരിത്രകാരന്മാർ പറയുന്നു.

കടൽ വഴിയുള്ള വാണിജ്യത്തിന് പ്രധാന കേന്ദ്രമായിരുന്ന സിന്ധു നദീതടസംസ്‌കാരകേന്ദ്രം ? ലോഥൽ    

രാജസ്ഥാനിലെ ഖേത്രി ഖനികളിൽ നിന്ന് ചെമ്പും അഫ്ഗാനിസ്ഥാനിൽ നിന്നും മധ്യേഷ്യയിൽ നിന്നും വെളുത്തീയവും ശേഖരിച്ചിരുന്നു.

ചെമ്പും വെളുത്തീയവും ചേർത്ത് വെങ്കലം നിർമ്മിച്ചു.

വെങ്കലത്തിന്റെ ഉപയോഗം ഹാരപ്പൻ സംസ്‌കാരത്തിന് 'വെങ്കലയുഗ സംസ്‌കാരം' എന്ന പേര് നേടിക്കൊടുത്തു.

മുത്ത് നിർമ്മാണ കേന്ദ്രത്തിന്റെ തെളിവുകൾ കണ്ടെത്തിയ സിന്ധു നദീതടസംസ്‌കാരകേന്ദ്രം - ലോഥൽ

ഹാരപ്പൻ ജനതയുടെ മികച്ച കലാ വൈഭവം പ്രകടമാകുന്നത് മുദ്രകളുടെ നിർമ്മിതിയിലാണ്.

നർത്തകിയുടെ പ്രതിമ ലഭിച്ച സിന്ധു നദീതടസംസ്‌കാരകേന്ദ്രം - മോഹൻജൊദാരോ

പുരാതന ഈജിപ്തിലെ രാജാക്കന്മാർ അറിയപ്പെട്ടിരുന്നത് ? ഫറോവ

മൃതശരീരം കേടുകൂടാതെ സൂക്ഷിക്കുന്ന രീതി ഈജിപ്തിലുണ്ടായിരുന്നു.

ഇങ്ങനെ സൂക്ഷിക്കപ്പെട്ട മൃതശരീരം അറിയപ്പെടുന്നത് - 'മമ്മി'

മമ്മികൾ സൂക്ഷിച്ചിരുന്ന വലിയ ശവകുടീരങ്ങളാണ് - പിരമിഡുകൾ

ഈജിപ്ഷ്യൻ സംസ്‌കാരം വളർന്നുവന്ന നദീതീരം - നൈൽ

പ്രാചീന ഈജിപ്ഷ്യൻ ജനത ഉപയോഗിച്ചിരുന്ന എഴുത്തുവിദ്യ ? ഹൈറോഗ്ലിഫിക്‌സ്

'ഹൈറോഗ്ലിഫിക്‌സ്' എന്ന വാക്കിന്റെ അർത്ഥം - 'വിശുദ്ധമായ എഴുത്ത്'

എഴുതാൻ ഉപയോഗിച്ച ഇല ഏതു ചെടിയുടേതാണ് - പാപ്പിറസ്

ഹൈറോഗ്ലിഫിക്‌സ് ലിപി ആദ്യമായി വായിച്ച ഫ്രഞ്ച് പണ്ഡിതൻ - ഷംപോലിയോ

പുരാതന ഈജിപ്തിൽ ഉണ്ടായിരുന്ന മനുഷ്യന്റെ തലയും സിംഹത്തിന്റെ ഉടലുമുള്ള പ്രതിമ? സ്ഫിംഗ്‌സ്

സൂര്യനെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ തയ്യാറാക്കി.

365 ദിവസങ്ങൾ - ഒരു വർഷം

30 ദിവസങ്ങൾ - 12 മാസം

ബാക്കിയുള്ള 5 ദിവസങ്ങൾ - ആഘോഷങ്ങൾ

ത്രികോണം, ചതുരം - വിസ്തൃതി കണക്കാക്കാൻ അറിയാമായിരുന്നു.

നിഴലിനെ അടിസ്ഥാനമാക്കി സമയം കാണിക്കുന്ന സൂര്യഘടികാരം.

ജലപ്രവാഹത്തിന്റെ അടിസ്ഥാനത്തിൽ സമയം നിർണയിക്കുന്ന ജലഘടികാരം.

യൂഫ്രട്ടീസ്, ടൈഗ്രിസ് നദികൾക്കിടയിൽ വളർന്നുവന്ന് നദീതടസംസകാരം?

മെസൊപ്പൊട്ടേമിയൻ സംസ്‌കാരം

ഇന്നത്തെ ഇറാഖ് ഉൾപ്പെടുന്ന പ്രദേശത്താണ് ഈ സംസ്‌കാരം വളർന്നുവന്നത്

മെസൊപ്പൊട്ടേമിയൻ എന്ന വാക്കിനർത്ഥം - രണ്ട് നദികൾക്കിടയിലുള്ള പ്രദേശം

മെസൊപ്പൊട്ടേമിയയിൽ ഉണ്ടായിരുന്ന 4 വ്യത്യസ്ത് സംസ്‌കാരങ്ങൾ

1) സുമേറിയൻ

2) ബാബിലോണിയൻ

3) അസീറിയൻ

4) കാൽഡിയൻ

മെസൊപ്പൊട്ടേമിയയിലെ എഴുത്തു വിദ്യ ? ക്യൂണിഫോം (ലിപികൾക്ക് ആപ്പിന്റെ ആകൃതി

എഴുതാൻ ഉപയോഗിച്ചത് - മണ്ണ് കുഴിച്ചുണ്ടാക്കിയ ചെറുഫലകങ്ങളുടെ മിനുസമുള്ള പ്രതലത്തിലാണ് അവർ എഴുതിയിരുന്നത്)

'സിഗുറാത്തുകൾ' എന്നറിയപെടുന്ന ആരാധനാലയങ്ങൾ ഏത് നദീതട സംസ്‌കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു ? മെസൊപ്പൊട്ടേമിയൻ സംസ്‌കാരം

പ്രാചീന മെസൊപ്പൊട്ടേമിയയിലെ പ്രധാന നഗരങ്ങൾ - ഉർ, ഉറുക്ക്, ലഗാഷ്

ചന്ദ്രന്റെ ചലനത്തെ അടിസ്ഥാനമാക്കി കലണ്ടർ തയ്യാറാക്കി.

12 മാസം - 1 വർഷം

4 ആഴ്ചകൾ - 1 മാസം

24 മണിക്കൂർ - 1 ദിവസം

ചൈനീസ് സംസ്‌കാരം വളർന്നുവന്ന നദീതടം ? ഹൊയാൻഹോ

അക്ഷരങ്ങൾക്ക് പകരം ചിത്രങ്ങൾ ഉപയോഗിച്ചാണ് അവർ എഴുതിയിരുന്നത്

കലണ്ടറിൽ 365 1/2 ദിവസം ഉണ്ടായിരുന്നു.

വിദഗ്ധർ - നെയ്ത്ത്, മൺപാത്ര നിർമ്മാണം, പട്ടുവസ്ത്ര നിർമ്മാണം

 

മാതൃകാ ചോദ്യങ്ങൾ

1. സിന്ധു നദീതടസംസ്‌കാരകേന്ദ്രമായ മോഹൻജൊദാരോവിൽ ഉൽഖനനങ്ങൾക്ക് നേതൃത്വം നൽകിയത്?

എ) ആർ.ഡി. ബാനർജി

ബി) ദയാറാം സാഹ്‌നി

സി) സർ ജോൺ മാർഷൽ

ഡി) എൻ.ജി. മജുംദാർ

2. ആദ്യം ഉൽഖനനം നടന്ന സിന്ധു നദീതടസംസ്‌കാരകേന്ദ്രം ?

എ) ഹാരപ്പ

ബി) കാലിബംഗൻ

സി) മോഹൻജോദാരോ

ഡി) ലോഥൽ

3. 'ധാന്യപ്പുരകൾ' കണ്ടെത്തിയ സിന്ധു നദീതടസംസ്‌കാരകേന്ദ്രം?

എ) ഹാരപ്പ

ബി) കാലിബംഗൻ

സി) മോഹൻജോദാരോ

ഡി) ലോഥൽ                  

4. കടൽ വഴിയുള്ള വാണിജ്യത്തിന് പ്രധാന കേന്ദ്രമായിരുന്ന സിന്ധു നദീതടസംസ്‌കാരകേന്ദ്രം ?

 എ) ഹാരപ്പ

ബി) കാലിബംഗൻ

സി) മോഹൻജോദാരോ

ഡി) ലോഥൽ

5. പ്രാചീന ഈജിപ്ഷ്യൻ ജനത ഉപയോഗിച്ചിരുന്ന എഴുത്തുവിദ്യ ?

എ) ക്യൂണിഫോം

ബി) ഹൈറോഗ്ലിഫിക്‌സ്

സി) സിഗുറാത്തുകൾ

ഡി) ഷംപോലിയോ

6. പുരാതന ഈജിപ്തിൽ ഉണ്ടായിരുന്ന മനുഷ്യന്റെ തലയും സിംഹത്തിന്റെ ഉടലുമുള്ള പ്രതിമ?

എ) കാൽഡിയൻ

ബി) സ്ഫിംഗ്‌സ്

സി) സിഗുറാത്തുകൾ

ഡി) അസീറിയൻ

7. യൂഫ്രട്ടീസ്, ടൈഗ്രിസ് നദികൾക്കിടയിൽ വളർന്നുവന്ന് നദീതടസംസകാരം?

എ) ഈജിപ്ഷ്യൻ സംസ്‌കാരം

ബി) സിന്ധു നദീതടസംസ്‌കാരം

സി) ചൈനീസ് സംസ്‌കാരം

ഡി) മെസൊപ്പൊട്ടേമിയൻ സംസ്‌കാരം

8.മെസൊപ്പൊട്ടേമിയയിലെ എഴുത്തു വിദ്യ ?

എ) ക്യൂണിഫോം

ബി) ഹൈറോഗ്ലിഫിക്‌സ്

സി) സിഗുറാത്തുകൾ

ഡി) ഷംപോലിയോ

9. 'സിഗുറാത്തുകൾ' എന്നറിയപെടുന്ന ആരാധനാലയങ്ങൾ ഏത് നദീതട സംസ്‌കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

എ) ഈജിപ്ഷ്യൻ സംസ്‌കാരം

ബി) സിന്ധു നദീതടസംസ്‌കാരം

സി) ചൈനീസ് സംസ്‌കാരം

ഡി) മെസൊപ്പൊട്ടേമിയൻ സംസ്‌കാരം

10. ചൈനീസ് സംസ്‌കാരം വളർന്നുവന്ന നദീതടം ?

എ) ടൈഗ്രിസ്

ബി) ഹൊയാൻഹോ

സി) യൂഫ്രട്ടീസ്

ഡി) സിന്ധു


ഉത്തരങ്ങൾ

1A   2A  3A  4D  5B  6B  7D  8A  9D  10B