സർവകലാശാലകളിലെ 7 അനധ്യാപക തസ്തികകളിലേക്കുള്ള നിയമനങ്ങൾക്കായി കേരള പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in എന്ന വെബ്‌സൈറ്റിലൂടെ വേണം അപേക്ഷ നൽകാൻ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2021 ജൂലൈ 21 രാത്രി 12 മണി വരെ.

 

Kerala PSC recruitment 2021 to 7 non-teaching posts in universities-University Engineer-Programmer-Overseer-Electrician-Driver Cum Office Attendant

തസ്തിക, വകുപ്പ്, കാറ്റഗറി നമ്പർ എന്ന ക്രമത്തിൽ

University Engineer - Universities in Kerala (Cat.No.204-2021)

Programmer - Universities in Kerala (Cat.No.205-2021)

Assistant Engineer (Civil) - Universities in Kerala (Cat.No.206-2021)

Professional Assistant Gr. II (Library) - Universities in Kerala (Cat.No.207-2021)

Overseer Gr. II (Electrical) - Universities in Kerala (Cat.No.208-2021)

Electrician - Universities in Kerala (Cat.No.209-2021)

Driver Cum Office Attendant (Heavy Passenger/Goods Vehicle) - Universities in Kerala (Cat.No.210-2021)

 

അപേക്ഷ സമർപ്പിക്കേണ്ട രീതി

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in  വഴി 'ഒറ്റത്തവണ രജിസ്‌ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.

രജിസ്റ്റർ ചെയ്തിട്ടൂള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐ.ഡി. യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.

ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification ലിങ്കിലെ Apply Now ൽ മാത്രം ക്ലിക്ക് ചെയ്യേണ്ടതാണ്.

ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ സോഫ്റ്റ് കോപ്പി / പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.

ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലെ ‘My applications’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കാവുന്നതാണ്.