സ്‌കൂൾ പാഠപുസ്തകത്തിലെ ദേശീയത എന്ന ഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ പഠനക്കുറിപ്പുകളാണ് ചുവടെ നൽകുന്നത്. ഇതോടൊപ്പം പി.എസ്.സി. പരീക്ഷകളിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Kerala PSC School Text book Notes Indian History nationalism  Questions and Answers 

School-Text-book-Notes-India History-indian nationalism-2-Kerala PSC

1916 ൽ മഹാരാഷ്ട്രയിൽ ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല സ്ഥാപിച്ചത് - ഡി.കെ. കാർവെ

വിശ്വഭാരതി സർവകലാശാല (ബംഗാൾ) - രവീന്ദ്രനാഥ ടാഗോർ

ജാമിഅ മില്ലിയ ഇസ്ലാമിയ (അലിഗഡ്) - ഡോ. സക്കീർ ഹുസൈൻ, ഈം.എ. അൻസാരി, മൗലാന മുഹമ്മദലി, ഷൗക്കത്തലി

പാരമ്പര്യ കലാരൂപങ്ങളെ ഉദ്ധരിക്കുക എന്ന ലക്ഷ്യത്തോടെ മഹാകവി വള്ളത്തോൾ നാരായണ മേനോൻ സ്ഥപിച്ചതാണ്- കേരള കലാമണ്ഡലം (തൃശൂർ)

മഹാത്മാഗാന്ധി മുന്നോട്ടുവെച്ച തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതി വാർധാവിദ്യാഭ്യാസ പദ്ധതി

ഗാന്ധിജി വിഭാവന ചെയ്ത വിദ്യാഭ്യാസ പദ്ധതിയാണ് 'നയി താലിം' (നൂതനവിദ്യാഭ്യാസം)

ഐ.എൻ.സി യുടെ 1937 ലെ വാർധാസമ്മേളനത്തിൽ നയിതാലിം വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ച് പഠിക്കൻ നിയമിച്ച കമ്മിറ്റിയുടെ അദ്ധ്യക്ഷൻ- ഡോ. സക്കീർ ഹുസൈൻ

ഭാരതമാത എന്ന സങ്കൽപ്പം ആദ്യമായി പൊതുവേദിയിൽ അവതരിപ്പിച്ചവരിൽ ഒരാളാണ് - ശിശിർകുമാർ ഘോഷ്

ശിശിർകുമാർഘോഷ്, സത്യേന്ദ്രനാഥ് ടാഗോർ തുടങ്ങിയവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച നാടകം.

ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആനന്ദമഠത്തിന്റെ പ്രമേയം- സന്ന്യാസി കലാപം

ഇതിൽ നിന്നാണ് 'വന്ദേമാതരം' എന്ന ഗാനം എടുത്തിട്ടുള്ളത്

ബംഗാളിലെ നീലം കർഷകർ അനുഭവിക്കുന്ന കൊടിയ ചൂഷണത്തെ പ്രമേയമാക്കി നീൽദർപ്പൺ എന്ന നാടകം രചിച്ചത്- ദീനബന്ധുമിത്ര

സാരേ ജഹാം സേ അച്'ാ, ഹിന്ദുസ്ഥാൻ ഹമാര എന്ന ഗാനം രചിച്ച ഉർദു കവി-

അല്ലാമാ മുഹമ്മദ് ഇ്ബാൽ

ഹയാത്ത്-ഇ-സാദി, ഹയാത്ത്-ഇ-ജവീദ് - അൽത്താഫ് ഹുസൈൻ ഹാലി

ഗോര എന്ന ബംഗാളി കൃതി രചിച്ചത്- രവീന്ദ്രനാഥ ടാഗോർ

സേവാസദൻ, പ്രേമാശ്രമം, രംഗഭൂമി, ഗോദാൻ (ഹിന്ദി) - പ്രേംചന്ദ്

കളിപ്പാട്ട്, കണ്ണൻപാട്ട്, കുയിൽപാട്ട്, പാഞ്ചാലി ശപഥം (തമിഴ്) - സുബ്ര്ഹമണ്യ ഭാരതി

നിബന്തമാല എന്ന കൃതി രചിച്ചത്- വള്ളത്തോൾ നാരായണ മേനോൻ

എന്റെ ഗുരുനാഥൻ, ബാപ്പുജി, ഇന്ത്യയുടെ കരച്ചിൽ - വള്ളത്തോൾ നാരായണമേനോൻ

വരിക വരിക സഹജരേ എന്ന ഗാനം രചിച്ചത്- അംശിനാരായണപിള്ള

ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്റൽ ആർട്‌സ് സ്ഥാപിച്ചത്- അബനീന്ദ്ര നാഥ ടാഗോർ

സ്വദേശി സമരകാലത്ത് അബനീന്ദ്രനാഥ ടാഗോർ വരച്ച ജലച്ചായാ ചിത്രം - ഭാരത മാതാ

ഗ്രാമീണ ജീവിതം എന്ന ചിത്രം വരച്ചത് - അമൃതാ ഷേർഗിൽ

ഗ്രാമീണ ചെണ്ടക്കാരൻ, സതി - നന്ദലാൽ ബോസ്

1938 ൽ ഹരിപുരയിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമ്മേളനത്തിൽ കോൺഗ്രസ്സിന്റെ പോസ്റ്ററിനുള്ള ചിത്രമായി തിരഞ്ഞടുത്തത് -ഗ്രാമീണ ചെണ്ടക്കാരൻ

സ്വദേശി സമരകാലത്ത് രൂപം നൽകിയ ത്രിവർണ പതാകയിൽ എത്ര താമരകളാണ് ഉണ്ടായിരുന്നത്-

8

  • 8 താമരകളും 1 അർധചന്ദ്രനുമടങ്ങുന്നതുമായിരുന്നു പതാക
  • ബ്രിട്ടീഷ് ഇന്ത്യയിലെ 8 പ്രവിശ്യകളെ പ്രതിനിധീകരിക്കുന്നതായിരുന്നു 8 താമരകൾ
  • ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ പ്രതീകമായിരുന്നു അർധചന്ദ്രൻ
  • ഇന്നത്തെ ത്രിവർണ പതാകസ്വീകരിച്ചത് - 1947 ൽ

ഒരു അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണ പതാക ആദ്യമായി ഉയർത്തിയ വർഷം- 1907

ജർമ്മനിയിലെ സ്റ്റട്ട്ഗർട്ടിൽ വച്ച് നടന്ന രണ്ടാം ഇന്റർനാഷണലിന്റെ സമ്മേളനത്തിൽ വെച്ച് മാഡം ബിക്കാജി കാമയാണ് പതാക ഉയർത്തിയത്

 

മാതൃകാ ചോദ്യങ്ങൾ

1. 1916 ൽ മഹാരാഷ്ട്രയിൽ ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല സ്ഥാപിച്ചത്?

A. രവീന്ദ്രനാഥ ടാഗോർ

B. ഡി.കെ. കാർവെ

C. ഡോ.സക്കിർ ഹുസൈൻ

D. എം.എ അൻസാരി


2. ബംഗാളിലെ നീലം കർഷകർ അനുഭവിക്കുന്ന കൊടിയ ചൂഷണത്തെ പ്രമേയമാക്കി നീൽദർപ്പൺ എന്ന നാടകം രചിച്ചത്?

A. ദീനബന്ധുമിത്ര

B. വിഷ്ണു കൃഷ്ണ ചിപ്‌ളുങ്കർ

C. പ്രേംചന്ദ്

D. സുബ്രഹ്മണ്യ ഭാരതി


3. നിബന്തമാല എന്ന കൃതി രചിച്ചത്?

A. പ്രേംചന്ദ്

B. അംശിനാരായണപിള്ള

C. വള്ളത്തോൾ നാരായണ മേനോൻ

D. അബനീന്ദ്ര നാഥ ടാഗോർ


4. ഗ്രാമീണ ജീവിതം എന്ന ചിത്രം വരച്ചത് ?

A. നന്ദലാൽ ബോസ്

B. അമൃതാ ഷേർഗിൽ

C. രാജാരവിവർമ

D. അബനീന്ദ്ര നാഥ ടാഗോർ


5. ഒരു അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണ പതാക ആദ്യമായി ഉയർത്തിയ വർഷം?

A. 1905

B. 1906

C. 1907

D. 1908


ഉത്തരങ്ങൾ

1B      2A     3C     4B     5C