ഭൂമിശാസ്ത്രത്തിലെ ‘മഹാസമുദ്രങ്ങൾ’ എന്ന ഭാഗത്തു നിന്നും പി.എസ്.സി. പരീക്ഷകളിൽ ചോദിച്ച ചോദ്യങ്ങളും അനുബന്ധവിവരങ്ങളുമാണ് ചുവടെ നൽകുന്നത്.
1. പനാമ കനാൽ നിർമ്മിച്ചിട്ടുള്ളത് ഏതൊക്കെ സമുദ്രങ്ങളെ ബന്ധിപ്പിച്ചാണ്?
A. അത്‌ലാന്റിക്-പസഫിക്
B. അത്‌ലാന്റിക്-ഇന്ത്യൻ
C. ഇന്ത്യൻ മഹാസമുദ്രം-പസഫിക്
D. അത്‌ലാന്റിക്-ആർട്ടിക്
വാച്ച്മാൻ - 2014
ഉത്തരം :
അത്‌ലാന്റിക്-പസഫിക്
2. 'ഉണ്ണിയേശു' എന്നർത്ഥം വരുന്ന ആഗോള പ്രാധാന്യമുള്ള കാലാവസ്ഥ
പ്രതിഭാസം?
A. ഹർമാറ്റൻ
B. ലൂ
C. എൽനിനോ
D. ഹരിക്കെയിൻ
ലാബ് അസിസ്റ്റന്റ് - 2018
ഉത്തരം :
എൽനിനോ
3. മാലിദ്വീപ് ഏത് മഹാസമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്?
A. ഇന്ത്യൻ മഹാസമുദ്രം
B. പസഫിക് മഹാസമുദ്രം
C. അറ്റ്‌ലാന്റിക് സമുദ്രം
D. അറബിക്കടൽ
ലാബ് അസിസ്റ്റന്റ് - 2018
ഉത്തരം :
ഇന്ത്യൻ മഹാസമുദ്രം
4. താഴെക്കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗമായ
കടൽ ഏത്?
A. അറബിക്കടൽ
B. മഞ്ഞകടൽ
C. കരിങ്കടൽ
D. മെഡിറ്ററേനിയൻ കടൽ
ലാബ് അസിസ്റ്റന്റ് - 2018
ഉത്തരം :
അറബിക്കടൽ
5. വടക്ക് പടിഞ്ഞാറൻ പസഫിക് സമുദ്രത്തിനടിയിൽ ജപ്പാനിൽ നിന്നും
കിഴക്ക് മാറി ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതം കണ്ടെത്തി. ഈ അഗ്നിപർവ്വതത്തിന്റെ
പേരെന്ത്?
A. താമുമാസിഫ്
B. ഒളിംബസ് മോൺസ്
C. ബാരൻ
D. മൗണ്ട് ഏറ്റ്‌ന
എൽ.ഡി. ക്ലർക്ക് - 2015
ഉത്തരം :
താമുമാസിഫ്
6. ശാന്തസമുദ്രത്തിന് ആ പേര് നൽകിയ വ്യക്തി?
A. ഫെർഡിനാന്റ് മെഗല്ലൻ
B. ക്രിസ്റ്റഫർ കൊളംബസ്
C. ജയിംസ് കുക്ക്
D. അമരിഗോ വെസ് പൂച്ചി
എൽ.ഡി. ക്ലർക്ക് - 2007
ഉത്തരം : ഫെർഡിനാന്റ് മെഗല്ലൻ
അനുബന്ധ വിവരങ്ങൾ
പസഫിക് സമുദ്രം
ഏറ്റവും വലിയ സമുദ്രം
വൃത്താകൃതിയിൽ കാണപ്പെടുന്ന സമുദ്രം
പസഫിക് സമുദ്രത്തിന് ആ പേരു നൽകിയത് - മഗല്ലൻ
ഏറ്റവും കുടുതൽ ദ്വീപുകൾ സ്ഥിതിചെയ്യുന്ന സമുദ്രം
'റിങ് ഓഫ് ഫയർ' (ഏറ്റവും കൂടുതൽ അഗ്നിപർവ്വത സ്‌ഫോടനങ്ങൾ ഉണ്ടാകുന്ന
മേഖല) സ്ഥിതി ചെയ്യുന്ന സമുദ്രം
ലോകത്തിലെ ഏറ്റവും വലിയ അഗ്നി പർവ്വതം (താമുമാസിഫ്) സ്ഥിതി ചെയ്യുന്ന
സമുദ്രം
ചലഞ്ചർ ഗർത്തം (ഭൂമിയിലെ ഏറ്റവും ആഴമുള്ള ഭാഗം) സ്ഥിതിചെയൂന്ന
സമുദ്രം
ഹവായി ദ്വീപ്, ഈസ്റ്റർ ദ്വീപ് എന്നിവ സ്ഥിതി ചെയ്യുന്നു
പസഫിക് സമുദ്രത്തിലെ കാലാവസ്ഥാമാറ്റങ്ങളാണ് - എൽനിനോ ('ഉണ്ണിയേശു'
എന്നർഥം) പ്രതിഭാസം, ലാനിന ('ചെറിയ പെൺകുട്ടി' എന്നർത്ഥം) പ്രതിഭാസം
അറ്റ്‌ലാന്റിക് സമുദ്രം
‘S’ ആകൃതിയിൽ കാണപ്പെടുന്നു
ഏറ്റവും ആഴം കൂടിയ ഭാഗം - പ്യൂട്ടോറിക്ക ഗർത്തം
ആമസോൺ നദി പതിക്കുന്ന സമുദ്രം
ബർമൂഡ ട്രയാംഗിൾ സ്ഥിതി ചെയ്യുന്ന സമുദ്രം
ടൈറ്റാനിക് ദുരന്തം (1912) നടന്ന സമുദ്രം
ഇന്ത്യൻ മഹാസമുദ്രം
പ്രാചീനകാലത്ത് 'രത്‌നാകര' എന്നറിയപ്പെട്ടിരുന്ന സമുദ്രം
ഏറ്റവും ആഴമുള്ള ഭാഗം - വാർട്ടൺ ഗർത്തം
ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ദ്വീപ്
- മഡഗാസ്‌കർ
ജാവ, സുമാത്ര എന്നീ ദ്വീപുകൾ സ്ഥിതിചെയ്യുന്നു.
അന്റാർട്ടിക് സമുദ്രം
തുറമുഖങ്ങളില്ലാത്ത സമുദ്രം
ദക്ഷിണ സമുദ്രം എന്നറിയപ്പെടുന്നു
ആർട്ടിക് സമുദ്രം
ഏറ്റവും ചെറിയ സമുദ്രം
‘D’ ആകൃതിയിൽ കാണപ്പെടുന്നു
ആഴംകൂടിയ ഭാഗം - ആർട്ടിക് ബേസിൽ