2020 ലെ തെരഞ്ഞെടുക്കപ്പെട്ട ആനുകാലിക വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഒരു ക്വിസാണ് ചുവടെ നൽകുന്നത്. ആനുകാലിക വിവരങ്ങളുടെ പഠനക്കുറിപ്പുകൾ പഠിച്ചതിനുശേഷം ചെയ്തു നോക്കുക.
kerala psc current affairs 2020 in malayalam quiz12_PSC SPACE

1. 3 മുതൽ 6 വയസ്സുവരെയുള്ള കുട്ടികൾക്കായി വിക്ടേഴ്സ് ചാനലിൽ ആരംഭിച്ച വിനോദ വിജ്ഞാന പരിപാടി?
... കിളികൊഞ്ചൽ



2. കോവിഡ്-19 സാഹചര്യത്തിൽ മടങ്ങിവന്ന പ്രവാസികളുടെ പുനരധിവാസവും കേരളത്തിന്റെ സമഗ്രവികസനവും ലക്ഷ്യമാക്കി കേരള സർക്കാർ ആരംഭിച്ച പദ്ധതി?
... ഡ്രീം കേരള



3. കോവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന പലവിധ മാനസിക വെല്ലുവിളികൾ നേരിടുന്നതിനും ആത്മഹത്യാ പ്രവണത ചെറുക്കുന്നതിനുമായി കേരളത്തിൽ ആരംഭിച്ച പദ്ധതി?
... ഒറ്റയ്ക്കല്ല ഒപ്പമുണ്ട്



4. 2020 ലെ കോമൺവെൽത്ത് ചെറുകഥാ പുരസ്കാരത്തിന് അർഹമായ കൃതികപാണ്ഡെയുടെ കൃതി?
... ദി ഗ്രേറ്റ് ഇന്ത്യൻ റ്റീ ആൻഡ് സ്നേക്സ്



5. 2024 ലെ വനിതാ ഫിഫാ ലോകകപ്പിന് വേദിയാകുന്ന രാജ്യങ്ങൾ?
... ഓസ്ട്രേലിയ, ന്യൂസിലന്റ്



6. ലോകത്തിലെ ഏറ്റവും നീളംകൂടിയ റെയിൽവെ പ്ലാറ്റ്ഫോം നിലവിൽ വരുന്നത്?
... ഹുബ്ബള്ളി റയിൽവെസ്റ്റേഷൻ (കർണാടക)



7. ദേശീയോദ്യാന പദവി ലഭിച്ച അസമിലെ വന്യജീവി സങ്കേതം?
... ഡാലിംഗ് പട്കായി വന്യജീവി സങ്കേതം



8. പൊതുവിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനായി സമഗ്രശിക്ഷാ അഭിയാനും ഏത് സ്ഥാപനവും ചേർന്നാണ് സ്ട്രെങ്തനിങ് ടീച്ചിങ് ലേണിങ് ആന്ദ് റിസൾട്ട് ഫോർ സ്റ്റേറ്റ്സ് (സ്റ്റാർസ്) എന്ന പദ്ധതി ആവിഷ്കരിച്ചത്?
... ലോകബാങ്ക്



9. നഗരങ്ങളിലെ കാലാവസ്ഥ പ്രവചനം സാധ്യമാക്കുന്നതിനായി കേന്ദ്ര മന്ത്രി ഹർഷവർദ്ധനൻ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ?
... മൗസം



10. ഇന്ത്യയിലെ ആദ്യത്തെ സൗരോർജ ബോട്ട്?
... ആദിത്യ



11. 2020 ൽ ഇന്ത്യ-അമേരിക്ക സംയുക്തമായി ഇന്ത്യൻ മഹാസമുദ്രത്തിൽ നടത്തിയ നാവിക അഭ്യാസം?
... പാസ്സെക്സ്



12. കോവിഡ് പശ്ചാത്തലത്തിൽ മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്ന വിദ്യാർത്ഥികളെ ഉദ്ദേശിച്ചു എസ്.പി.സി.യുടെ നേതൃത്വത്തിൽ ആരംഭിച്ച ഓൺലൈൻ കൗൺസിലിംഗ് പരിപാടി?
... ചിരി



13. കുരുമല ടൂറിസം പദ്ധതി നിലവിൽ വന്ന ജില്ല?
... എറണാകുളം



14. ഐക്യരാഷ്ട്ര സഭയുടെ യൂത്ത് അഡൈ്വസറി ഗ്രൂപ്പ് ഓൺ ക്ലൈമറ്റ് ചെയിഞ്ചിൽ അംഗമായ ഇന്ത്യൻ പരിസ്ഥിതി പ്രവർത്തക?
... അർച്ചന സോരംഗ്



15. ഡോ. കെ. കസ്തൂരിരംഗൻ അധ്യക്ഷനായ കമ്മിറ്റി സമർപ്പിച്ച പുതിയ വിദ്യാഭ്യാസ നയം നിലവിൽ വന്നത്?
... 2020 ജൂലൈ 29 ന്