കേരളത്തിലെ ആദ്യത്തെ വാട്ടർ ടാക്സി സർവ്വീസ് 2020 ലെ തെരഞ്ഞെടുക്കപ്പെട്ട ആനുകാലിക വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഒരു ക്വിസാണ് ചുവടെ നൽകുന്നത്. ആനുകാലിക വിവരങ്ങളുടെ പഠനക്കുറിപ്പുകൾ പഠിച്ചതിനുശേഷം ചെയ്തു നോക്കുക.
kerala psc current affairs 2020 in malayalam quiz15_PSC SPACE

1. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി?
... പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം



2. ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ?
... ഫുഗാക്കു (ജപ്പാൻ)



3. കേരളത്തിലെ ആദ്യത്തെ ശുചിത്വബ്ലോക്ക് പഞ്ചായത്ത്?
... വടകര (കോഴിക്കോട്)



4. ലോകത്തിലെ ഏറ്റവും വലിയ സോളാർട്രീ കമ്മീഷൻ ചെയ്തത്?
... ദുർഗ്ഗാപൂർ (പശ്ചിമബംഗാൾ)



5. ഇന്ത്യയിലെ ആദ്യ വനിത വ്യാപാരകേന്ദ്രം നിലവിൽ വരുന്നത്?
... അങ്കമാലി (എറണാകുളം)



6. മുഖ്യമന്ത്രിയുടെ ലോക്കൽ എംപ്ലോയ്മെന്റ് അഷുറൻസ് പ്രോഗ്രാമിന്റെ ഭാഗമായി കുടുംബശ്രീ വഴി യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് കേരളത്തിൽ ആരംഭിക്കുന്ന പദ്ധതി?
... അതിജീവനം കേരളീയം



7. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആരംഭിച്ച ആദ്യ മറൈൻ ആംബുലൻസ് സർവ്വീസ്?
... പ്രതീക്ഷ



8. കോവിഡ് ചികിത്സയ്ക്ക് വേണ്ടി മാത്രമുള്ള സംസ്ഥാനത്തെ ആദ്യത്തെ ആശുപത്രി ഏതു ജില്ലയിലാണ് പ്രവർത്തനം ആരംഭിച്ചത്?
... കാസർഗോഡ്



9. ഭാരതപ്പുഴയുടെ സാഹിത്യ-സാംസ്കാരിക പൈതൃകം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നിലവിൽ വരുന്ന നിള ഹെറിറ്റേജ് മ്യൂസിയം സ്ഥിതിചെയ്യുന്നത്?
... പൊന്നാനി (മലപ്പുറം)



10. കേരളത്തിലെ പതിമൂന്നാമത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജ് നിലവിൽ വന്നത്?
... കോന്നി (പത്തനംതിട്ട)



11. കേരളത്തിലെ ആദ്യത്തെ വാട്ടർ ടാക്സി സർവ്വീസ് ഏത് ജില്ലയിലാണ് ആരംഭിക്കുന്നത്?
... ആലപ്പുഴ



12. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ലൈബ്രറി ഡിജിറ്റൈസ്ഡ് പഞ്ചായത്ത്?
... മയ്യിൽ പഞ്ചായത്ത് (കണ്ണൂർ)



13. കേരളത്തിലെ ആദ്യ എൻസിസി നേവൽ ട്രെയിനിംഗ് സെന്റർ നിലവിൽ വരുന്നത്?
... ആക്കുളം (തിരുവനന്തപുരം)



14. ശുക്രന്റെ ഉപരിതലത്തേയും അന്തരീക്ഷത്തേയുംകുറിച്ച് പഠനം നടത്തുന്നതിനായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ അടുത്ത ദൗത്യം?
... ശുക്രയാൻ 1



15. കേരളത്തിലാദ്യമായി ചെറുകുടൽ മാറ്റിവയ്ക്കൽ ശസ്ര്തക്രിയ വിജയകരമായി നടത്തിയ ആശുപത്രി?
... അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്