2020 ലെ തെരഞ്ഞെടുക്കപ്പെട്ട ആനുകാലിക വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഒരു ക്വിസാണ് ചുവടെ നൽകുന്നത്. ആനുകാലിക വിവരങ്ങളുടെ പഠനക്കുറിപ്പുകൾ പഠിച്ചതിനുശേഷം ചെയ്തു നോക്കുക.
kerala psc current affairs 2020 in malayalam quiz14_PSC SPACE

1. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രഥമ വനിത ചെയർപേഴ്‌സൺ?
... സോമ മൊണ്ടൽ



2. ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ച വെർച്വൽ വിസിറ്റിംഗ് കാർഡ് മേക്കിംഗ് ആപ്ലിക്കേഷൻ?
... പ്യൂപ്പിൾസ് കാർഡ്‌സ്



3. 2020 ആഗസ്ത് മാസത്തിൽ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ വിമാനാപകടത്തെപ്പറ്റി അന്വേഷിക്കുന്നതിനായി എയർ ക്രാഫ്റ്റ് ആക്‌സിഡന്റൽ ഇന്വെസ്റ്റിഗേഷൻ ബ്യൂറോ നിയോഗിച്ച അഞ്ചംഗ സമിതിയുടെ തലവൻ?
... ക്യാപ്റ്റൻ എസ്.എസ്. ചാഹർ



4. എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ശാരീരികക്ഷമതയെപ്പറ്റി ജനങ്ങളെ ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര കായിക യുവജന മന്ത്രാലയം ആരംഭിച്ച മാസ്സ് റൺ പ്രോഗ്രാം?
... ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ



5. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന്റെ ആവശ്യകതകളെപ്പറ്റിജനങ്ങളെ ബോധവത്കരിക്കുന്നതിന് ആയുഷ് മന്ത്രാലയം ആരംഭിച്ച ക്യാമ്പയിൻ?
... ആയുഷ് ഫോർ ഇമ്മ്യൂണിറ്റി



6. ഇന്ത്യയിൽ എല്ലാവർക്കും ഡിജിറ്റൽ ആരോഗ്യ തിരിച്ചറിയൽ കാർഡുകൾ നൽകുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ പ്ര്യാപിച്ച പദ്ധതി?
... നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷൻ



7. ഏഷ്യാറ്റിക് സിംഹങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി കേന്ദ്രസർക്കാർ ആരംഭിക്കുന്ന പദ്ധതി?
... പ്രോജക്റ്റ് ലയൺ



8. കേരള നിയമസഭയുടെ ടെലിവിഷൻ ചാനൽ?
... സഭ ടി.വി.



9. ഇന്ത്യൻ റെയിൽവേ നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പിയർ ബ്രിഡ്ജ് നിലവിൽ വരുന്നത്?
... മണിപ്പൂരിൽ



10. ഇന്റർനാഷണൽ ബുക്കർ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി?
... മറിക ലൂകാസ് റൈനഫെൽഡ്



11. ഏറ്റവുമധികം കാലം ജപ്പാന്റെ പ്രധാനമന്ത്രിയായിരുന്ന വ്യക്തി?
... ഷിൻസോ ആബെ



12. കേരളത്തിൽ വിധവകളെ സംരക്ഷിക്കുന്നതിനായി ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ നൽകുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി?
... അഭയകിരണം



13. ഭിന്നശേഷിക്കാർക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാകുന്നതിന് കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് ആവിഷ്‌കരിച്ച പദ്ധതി?
... പരിരക്ഷ



14. കേരളത്തിലെ ആദ്യ തരിശ് രഹിത ബ്ലോക്ക് പഞ്ചായത്ത്?
... അന്തിക്കാട് (തൃശൂർ)



15. കേരളത്തിൽ 2020 ൽ നടത്തിയ ആദ്യ ഡ്രാഗൺഫ്‌ളൈ ഫെസ്റ്റിവൽ?
... തുമ്പി മഹോത്സവം 2020