കേരളത്തിലെ ഏറ്റവും വലിയ ചുവർചിത്രം 2020 ലെ തെരഞ്ഞെടുക്കപ്പെട്ട ആനുകാലിക വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഒരു ക്വിസാണ് ചുവടെ നൽകുന്നത്. ആനുകാലിക വിവരങ്ങളുടെ പഠനക്കുറിപ്പുകൾ പഠിച്ചതിനുശേഷം ചെയ്തു നോക്കുക.
kerala psc current affairs 2020 in malayalam quiz16_PSC SPACE

1. കേരളത്തിലെ 2000 മെഗാവാട്ട് ശേഷിയുള്ള ഏറ്റവും വലിയ പവർസ്റ്റേഷൻ നിലവിൽ വരുന്നത്?
... മാടക്കത്തറ



2. ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ 2020 ലെ അവാർഡ് ലഭിച്ച സംസ്ഥാനം?
... കേരളം



3. രാജ കേശവദാസ് സ്മാരക ആർട് ഗ്യാലറി നിലവിൽ വന്നത്?
... ആലപ്പുഴയിൽ



4. കേരള സർക്കാരിന്റെ 'എന്റെ ക്ഷയരോഗ മുക്ത കേരളം' പദ്ധതിയുടെ ഭാഗമായിട്ടുള്ള പ്രഥമ അക്ഷരകേരളം പുരസ്കാരം നേടിയ ഗ്രാമപഞ്ചായത്ത്?
... വെള്ളറട ഗ്രാമപഞ്ചായത്ത്



5. കോഴിക്കോട് വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കപാതാ പദ്ധതി?
... ആനക്കാം പൊയിൽ-കള്ളാടി മേപ്പാടി തുരങ്കപാത



6. കേരളത്തിലെ ഏറ്റവും വലിയ കോളേജ് ലൈബ്രറി നിലവിൽ വന്നത്?
... തലശ്ശേരി ബ്രണ്ണൻ കോളേജിൽ



7. കെ.എസ്.ആർ.ടി.സി. ആരംഭിച്ച പാഴ്സൽ സർവ്വീസ്?
... കെ.എസ്.ആർ.ടി.സി.ലോജിസ്റ്റിക്സ്



8. കാർഷിക വിഭവങ്ങളുടെ മൂല്യവർദ്ധിത ഉൽപ്പനങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കിൻഫ്ര മെഗാ ഫുഡ് പാർക്ക് നിലവിൽ വരുന്നത്?
... തിരുവനന്തപുരം ജില്ലയിൽ



9. ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന കമ്മീഷണറായി നിയമിതനായത്?
... എസ്.എച്ച്. പഞ്ചാപ കേശവൻ



10. കേരളത്തിലെ ഏറ്റവും വലിയ ചുവർചിത്രം പൂർത്തിയായത്?
... വർക്കലയിലെ പെർഫോമിംഗ് ആർട്സ് സെന്ററിൽ



11. പത്മനാഭപുരം കൊട്ടാരം മുതൽ ആറന്മുളക്ഷേത്രം വരെയുള്ള ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളെ നവീകരിക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി?
... തിരുവിതാംകൂർ ഹെറിറ്റേജ് ടൂറിസം പദ്ധതി



12. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ പിടികൂടുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി?
... ഓപ്പറേഷൻ പി ഹണ്ട്



13. 2011-2020 വർഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐ.സി.സി. ഗാർഫീൽഡ് സോബേഴ്സ് അവാർഡിന് അർഹനായത്?
... വിരാട് കോലി



14. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്?
... രേഷ്മ മറിയം റോയ് (അരുവാപ്പുലം ഗ്രാമപഞ്ചായത്ത്)



15. സംസ്ഥാനത്ത് സമ്പൂർണ്ണ ഇ-സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി?
... ഇ.കേരളം