കേരള പി.എസ്.സി. യുടെ ടെൻത്, പ്ലസ്റ്റു, ഡിഗ്രി നിലവാരത്തിലുള്ള മുഖ്യപരീക്ഷകളിൽ 3 മുതൽ 4 മാർക്ക് വരെ നേടാവുന്ന ഒരു മേഖലയാണ് കല, സാഹിത്യം, സംസ്കാരം. ഈ ഭാഗങ്ങളിൽ നിന്നും പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങളാണ് ചുവടെ നൽകുന്നത്.
Kerala-PSC-Art-Literature-Culture-Notes-Quiz-PSC SPACE-2

1. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് എത്?
(I) 1923 ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച നോവലാണ് ഗോവർധന്റെ യാത്രകൾ
(II) 1997 ൽ രചിക്കപ്പെട്ട ഭൂതരായർ എന്ന നോവലിന്റെ കർത്താവാണ് രാമവർമ്മ അപ്പൻ തമ്പുരാൻ
(III) ഭ്രാന്താലയം എന്ന നോവലിന്റെ കർത്താവാണ് പി. കേശവദേവ്
(IV) മലയാളത്തിലെ ആദ്യത്തെ വനിത നോവലിസ്റ്റാണ് ജെ. പാറുക്കുട്ടിയമ്മ
A. രണ്ടും മൂന്നും
B. രണ്ടും നാലും
C. ഒന്നും മൂന്നും
D. ഒന്നും രണ്ടും
... ഉത്തരം : D. ഒന്നും രണ്ടും
ശരിയായവ
1997 ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച നോവലാണ് ഗോവർധന്റെ യാത്രകൾ
1923 ൽ രചിക്കപ്പെട്ട ഭൂതരായർ എന്ന നോവലിന്റെ കർത്താവാണ് രാമവർമ്മ അപ്പൻ തമ്പുരാൻ
ഭ്രാന്താലയം എന്ന നോവലിന്റെ കർത്താവാണ് പി. കേശവദേവ്
മലയാളത്തിലെ ആദ്യത്തെ വനിത നോവലിസ്റ്റാണ് ജെ. പാറുക്കുട്ടിയമ്മ




2. തെറ്റായ ജോഡികൾ ഏതെല്ലാം?
(I) പി.എസ്. ചെറിയാൻ - ഇ.എം.എസ്.
(II) ടി.കെ.സി. വടുതല - എ.പി. പത്രോസ്
(III) അയ്യനേത്ത് - ടി.കെ. ചാത്തൻ
(IV) എം.പി. പരമേശ്വരൻ ഭട്ടതിരിപ്പാട് - പ്രേംജി
A. രണ്ടും മൂന്നും
B. രണ്ട് മാത്രം
C. ഒന്നും മൂന്നും
D. മൂന്ന് മാത്രം
... ഉത്തരം : A. രണ്ടും മൂന്നും
ശരിയായവ
തൂലികാനാമം
പി.എസ്. ചെറിയാൻ - ഇ.എം.എസ്.
ടി.കെ.സി. വടുതല - ടി.കെ. ചാത്തൻ
അയ്യനേത്ത് - എ.പി. പത്രോസ്
എം.പി. പരമേശ്വരൻ ഭട്ടതിരിപ്പാട് - പ്രേംജി




3. നാടകവുമായി ബന്ധപ്പെട്ട ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന ഏതാണ്?
(I) കേരളത്തിൽ സംഗീതനാടകത്തിന് മാറ്റം കുറിച്ചുകൊണ്ട് 1930 ൽ അരങ്ങേറ്റം നടത്തിയ കരുണ എന്ന നാടകത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപിച്ചത് സെബാസ്റ്റിയൻ കുഞ്ഞ് കുഞ്ഞ് ഭാഗവതരാണ്
(II) പാശ്ചാത്യ നാടക പാരമ്പര്യത്തിന്റെ സ്വാധീനത്തിൽ എം.പി. പരമേശ്വരൻ ഭട്ടതിരിപ്പാട് രചിച്ച ആദ്യത്തെ ഹാസ്യനാടകമാണ് ചന്ദ്രമുഖി വിലാസം
(III) 'പ്രദ്യുമ്നാഭ്യുദയം' എന്ന സംസ്കൃത നാടകം രചിച്ച വേണാട് രാജാവാണ് രാമവർമ്മ അപ്പൻ തമ്പുരാൻ
A. രണ്ടും മൂന്നും
B. രണ്ട് മാത്രം
C. ഒന്ന് മാത്രം
D. ഒന്നും മൂന്നും
... ഉത്തരം : C. ഒന്ന് മാത്രം
ശരിയായവ
കേരളത്തിൽ സംഗീതനാടകത്തിന് മാറ്റം കുറിച്ചുകൊണ്ട് 1930 ൽ അരങ്ങേറ്റം നടത്തിയ കരുണ എന്ന നാടകത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപിച്ചത് സെബാസ്റ്റിയൻ കുഞ്ഞ് കുഞ്ഞ് ഭാഗവതരാണ്
പാശ്ചാത്യ നാടക പാരമ്പര്യത്തിന്റെ സ്വാധീനത്തിൽ സി.വി. രാമൻപിള്ള രചിച്ച ആദ്യത്തെ ഹാസ്യനാടകമാണ് ചന്ദ്രമുഖി വിലാസം
'പ്രദ്യുമ്നാഭ്യുദയം' എന്ന സംസ്കൃത നാടകം രചിച്ച വേണാട് രാജാവാണ് രവിവർമ്മ കുലശേരൻ




4. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന/പ്രസ്താവനകൾ എവ?
(I) കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പുസ്തകശാലയുടെ പേരാണ് നാഷണൽ ബുക്ക് സ്റ്റാൾ
(II) ലൈബ്രറി എന്ന വാക്ക് ലത്തീൻ ഭാഷയിലെ ലൈബർ എന്ന പദത്തിൽനിന്നാണ് ഉത്ഭവിച്ചത്. ഈ പദത്തിന്റെ അർത്ഥം പുസ്തകശാല എന്നാണ്
(III) ആദ്യമായി മലയാളം അച്ചടിച്ചത് ആംസ്റ്റർഡാമിൽ വെച്ചാണ്
A. രണ്ടും മൂന്നും
B. ഒന്ന് മാത്രം
C. രണ്ട് മാത്രം
D. ഒന്നും രണ്ടും
... ഉത്തരം : C. രണ്ട് മാത്രം
ശരിയായവ
കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പുസ്തകശാലയുടെ പേരാണ് നാഷണൽ ബുക്ക് സ്റ്റാൾ
ലൈബ്രറി എന്ന വാക്ക് ലത്തീൻ ഭാഷയിലെ ലൈബർ എന്ന പദത്തിൽനിന്നാണ് ഉത്ഭവിച്ചത്. ഈ പദത്തിന്റെ അർത്ഥം മരത്തൊലി എന്നാണ്
ആദ്യമായി മലയാളം അച്ചടിച്ചത് ആംസ്റ്റർഡാമിൽ വെച്ചാണ്




5. ശരിയായ ജോഡികൾ ഏതെല്ലാം?
(I) അല്ലാപ്പിച്ച മുല്ലാക്ക - ഖസാക്കിന്റെ ഇതിഹാസം
(II) രഘു, അമ്മുലു, രാമൻ കർത്താവ് - വേരുകൾ
(III) ചെല്ലപ്പൻ - മനുഷ്യന് ഒരു ആമുഖം
(IV) ജിതേന്ദ്രൻ - അനുഭവങ്ങൾ പാളിച്ചകൾ
A. രണ്ടും മൂന്നും
B. രണ്ടും നാലും
C. രണ്ട് മാത്രം
D. ഒന്നും രണ്ടും
... ഉത്തരം : D. ഒന്നും രണ്ടും
ശരിയായവ
കഥാപാത്രങ്ങളും കൃതികളും
അല്ലാപ്പിച്ച മുല്ലാക്ക - ഖസാക്കിന്റെ ഇതിഹാസം
രഘു, അമ്മുലു, രാമൻ കർത്താവ് - വേരുകൾ
ചെല്ലപ്പൻ - അനുഭവങ്ങൾ പാളിച്ചകൾ
ജിതേന്ദ്രൻ - മനുഷ്യന് ഒരു ആമുഖം