state-awards-2021-notes-in malayalam for kerala psc exams

വയലാർ രാമവർമ സ്മാരക ട്രസ്റ്റിന്റെ 2021 ലെ വയലാർ അവാർഡ് (ഒരു ലക്ഷം രൂപ) നേടിയത് - ബെന്യാമിൻ

കൃതി : മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ (നോവൽ)

2021 ലെ എഴുത്തച്ഛൻ  പുരസ്‌കാരം (അഞ്ചു ലക്ഷം രൂപ) നേടിയത് - പി. വത്സല

2020 ലെ കേരള സാഹിത്യ പുരസ്‌കാരങ്ങൾ

നോവൽ - പി.എഫ്. മാത്യൂസ് (അടിയാളപ്രേതം)

കവിത - ഒ.പി. സുരേഷ് (താജ്മഹൽ)

ചെറുകഥ - ഉണ്ണി ആർ. (വാങ്ക്)

വിശിഷ്ടാംഗത്വം ലഭിച്ചത് - എ. സേതുമാധവൻ, പെരുമ്പടവം ശ്രീധരൻ

ശാസ്ത്രീയ സംഗീതരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സർക്കാർ നൽകുന്ന സ്വാതി പുരസ്‌കാരം (2 ലക്ഷം രൂപ) 2019 ലേതിന് ടി.എം. കൃഷ്ണയും 2018 ലേതിന് പാലാ സി.കെ. രാമചന്ദ്രനും അർഹരായി

മാധ്യമ പ്രവർത്തനരംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന സ്വദേശാഭിമാനി - കേസരി പുരസ്‌കാരത്തിന് കാർട്ടൂണിസ്റ്റ് യേശുദാസൻ അർഹനായി

സ്വരാജ് ട്രോഫി 2019-2020

മികച്ച ഗ്രാമ പഞ്ചായത്ത് - പാപ്പിനശ്ശേരി (കണ്ണൂർ)

മികച്ച ബ്ലോക്ക് പഞ്ചായത്ത് - മുത്തല (കൊല്ലം)

മികച്ച ജില്ലാ പഞ്ചായത്ത് - തിരുവനന്തപുരം

സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്‌റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം തിരുവനന്തപുരം തമ്പാനൂർ പോലീസ് സ്‌റ്റേഷൻ നേടി

ജി.വി.രാജ കായിക പുരസ്‌കാരം നേടിയ അത്‌ലറ്റുകൾ - കുഞ്ഞുമുഹമ്മദ്, മയൂ ജോണി

ഗവേഷണരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സർക്കാർ നൽകുന്ന കൈരളീ ഗ്ലോബൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് പ്രൈസ് ലഭിച്ചത് - ഡോ. കെ.എസ്. വല്യത്താൻ, കെ.എൻ. പണിക്കർ, എം.ആർ. രാഘവ വാരിയർ

ടെലിവിഷൻ രംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സർക്കാർ നൽകുന്ന ദൃശ്യമാധ്യമ ലൈഫ് ടൈം അവാർഡ് ആദ്യമായി ലഭിച്ചത് - വി. ശശികുമാർ

കേരള സർക്കാർ നൽകുന്ന ശാസ്ത്ര പുരസ്‌കാരം നേടിയത് - എം.എസ്. സ്വാമിനാഥൻ, താണു പത്മനാഭൻ എന്നിവർ