പി.എസ്.സി. പരീക്ഷകളിൽ ആശങ്കയുണ്ടാക്കുന്ന, പരസ്പരം മാറിപ്പോകാൻ സാധ്യതയുള്ള വസ്തുതകളെ ഉൾപ്പെടുത്തികൊണ്ടുള്ള ക്വിസ്സാണ് ചുവടെ നൽകിയിരിക്കുന്നത്. നെഗറ്റീവ് മാർക്കിൽ നിന്ന് രക്ഷനേടാൻ ഇത് നിങ്ങളെ സഹായിക്കും.
kerala psc confusing facts malayalam quiz 05_PSC SPACE

1. കശ്മീർ സിംഹം എന്നറിയപ്പെട്ടിരുന്നത്?
A. ഷെയ്ഖ് അബ്ദുള്ള
B. ലാലാ ലജ്പത് റായ്
... ഉത്തരം : ഷെയ്ഖ് അബ്ദുള്ള
കശ്മീർ സിംഹം എന്നറിയപ്പെട്ടിരുന്നത് - ഷെയ്ഖ് അബ്ദുള്ള
പഞ്ചാബ് സിംഹം എന്നറിയപ്പെട്ടിരുന്നത് - ലാലാ ലജ്പത് റായ്




2. ഇന്ത്യയുമായി വ്യാപാരബന്ധത്തിലേർപ്പെട്ട ആദ്യ പ്രൊട്ടസ്റ്റന്റ് ജനത?
A. പോർച്ചുഗീസ്
B. ഡച്ചുകാർ
... ഉത്തരം : ഡച്ചുകാർ
ഇന്ത്യയുമായി വ്യാപാരബന്ധത്തിലേർപ്പെട്ട ആദ്യ യുറോപ്യൻ ശക്തി - പോർച്ചുഗീസ്
ഇന്ത്യയുമായി വ്യാപാരബന്ധത്തിലേർപ്പെട്ട ആദ്യ പ്രൊട്ടസ്റ്റന്റ് ജനത - ഡച്ചുകാർ




3. സതി നിരോധിച്ച ഗവർണർ ജനറൽ?
A. വില്യം ബെന്റിക് പ്രഭു
B. രാജാറാം മോഹൻ റോയ്
... ഉത്തരം : വില്യം ബെന്റിക് പ്രഭു
സതി നിരോധിച്ച ഗവർണർ ജനറൽ - വില്യം ബെന്റിക് പ്രഭു
സതി നിരോധിക്കാൻ സമ്മർദ്ദം ചെലുത്തിയ ഭാരതീയ നേതാവ് - രാജാറാം മോഹൻ റോയ്




4. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യവയോധിക എന്നറിയപ്പെട്ടത്?
A. ആനി ബസന്റ്
B. മാഡം ഭിക്കാജി കാമ
... ഉത്തരം : ആനി ബസന്റ്
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യവയോധിക എന്നറിയപ്പെട്ടത് - ആനി ബസന്റ്
ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നു വിളിച്ചത് - മാഡം ഭിക്കാജി കാമയെ




5. ഷഹീദ്-ഇ-അസം എന്നറിയപ്പെട്ടത്?
A. ഭഗത് സിങ്
B. മുഹമ്മദലി ജിന്ന
... ഉത്തരം : ഭഗത് സിങ്
ഷഹീദ്-ഇ-അസം എന്നറിയപ്പെട്ടത് - ഭഗത് സിങ്
ക്വായിദ്-ഇ-അസം എന്നറിയപ്പെട്ടത് - മുഹമ്മദലി ജിന്ന




6. ബാലഗംഗാധരതിലകൻ കേസരി പത്രം ആരംഭിച്ചത്?
A. മറാഠിയിൽ
B. ഇംഗ്ലീഷിൽ
... ഉത്തരം : മറാഠിയിൽ
ബാലഗംഗാധരതിലകൻ കേസരി പത്രം ആരംഭിച്ചത് - മറാഠിയിൽ
മറാത്ത പത്രം ആരംഭിച്ചത് - ഇംഗ്ലീഷിൽ




7. റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാളിന്റെ സ്ഥാപകൻ?
A. വില്യം ജോൺസ്
B. വാറൻ ഹേസ്റ്റിങ്സ്
... ഉത്തരം : വാറൻ ഹേസ്റ്റിങ്സ്
ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത് - വില്യം ജോൺസ്
റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാളിന്റെ സ്ഥാപകൻ - വാറൻ ഹേസ്റ്റിങ്സ്




8. ഗുരുദേവ് എന്നറിയപ്പെട്ടത്?
A. രബീന്ദ്രനാഥ് ടാഗോർ
B. എം.എസ്. ഗോൽവൽക്കർ
... ഉത്തരം : രബീന്ദ്രനാഥ് ടാഗോർ
ഗുരുദേവ് എന്നറിയപ്പെട്ടത് - രബീന്ദ്രനാഥ് ടാഗോർ
ഗുരുജി എന്നറിയപ്പെട്ടത് - എം.എസ്. ഗോൽവൽക്കർ




9. മഹാമാന എന്നറിയപ്പെട്ടത്?
A. ബാലഗംഗാധര തിലകൻ
B. മദൻമോഹൻ മാളവ്യ
... ഉത്തരം : മദൻമോഹൻ മാളവ്യ
ലോകമാന്യ എന്നറിയപ്പെട്ടത് - ബാലഗംഗാധര തിലകൻ
മഹാമാന എന്നറിയപ്പെട്ടത് -മദൻമോഹൻ മാളവ്യ




10. സ്വരാജ് പാർട്ടി സ്ഥാപിച്ചത്?
A. സി.ആർ. ദാസും മോത്തിലാൽ നെഹ്രുവും ചേർന്ന്
B. സി. രാജഗോപാലാചാരി
... ഉത്തരം : സി.ആർ. ദാസും മോത്തിലാൽ നെഹ്രുവും ചേർന്ന്
സ്വരാജ് പാർട്ടി സ്ഥാപിച്ചത് - സി.ആർ. ദാസും മോത്തിലാൽ നെഹ്രുവും ചേർന്ന്
സ്വതന്ത്ര പാർട്ടിയുടെ സ്ഥാപകൻ - സി. രാജഗോപാലാചാരി