Kerala-psc-plus-two-prelims-exam-2022

2022 ആഗസ്റ്റ് 6, 27 തീയതികളിലെ പ്ലസ്ടുതല പ്രാഥമിക പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് 2022 സെപ്തംബർ 17 ന് നടക്കുന്ന മൂന്നാം ഘട്ട പരീക്ഷ എഴുതുവാൻ അവസരം നൽകുമെന്ന് കേരള പി.എസ്.സി. അറിയിച്ചു.

അംഗീകൃത സർവ്വകലാശാലകൾ, സ്ഥാപനങ്ങൾ നടത്തുന്ന പരീക്ഷയുളളവർ രണ്ടുപരീക്ഷകളുടേയും അഡ്മിഷൻ ടിക്കറ്റ് (പരിക്ഷാതീയതി തെളിയിക്കുന്നത്) ഹാജരാക്കണം.

അപകടം പറ്റി ചികിത്സയിലുളളവർ,  സുഖബാധിതർ എന്നിവർ ഹോസ്പിറ്റലിൽ ചികിത്സ നടത്തിയതിന്റെ ചികിത്സാ സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും (നിശ്ചിത മാതൃകയിൽ ഉളളത്) ഹാജരാക്കണം.

പ്രസവസംബന്ധമായ അസുഖങ്ങൾ ഉളളവർ ചികിത്സാ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്  (നിശ്ചിത മാതൃകയിൽ ഉളളത്) എന്നിവ രണ്ടും ചേർത്ത് അപേക്ഷിക്കണം.

പരീക്ഷാദിവസം സ‍്വന്തം വിവാഹം നടക്കുന്ന ഉദ്യോഗാർത്ഥികൾ തെളിവ് സഹിതം അപേക്ഷിക്കണം.

അപേക്ഷകർ മതിയായ രേഖകൾ സഹിതം അവരവരുടെ പരിക്ഷാകേന്ദ്രം ഉൾപ്പെടുന്ന പി.എസ്.സി. ജില്ലാ ഓഫീസിൽ നേരിട്ടോ, ചുമതലപ്പെടുത്തുന്ന വ‍്യക്തി മുഖേനയോ നേരിട്ട് അപേക്ഷ നൽകേണ്ടതാണ്. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകർ ആസ്ഥാന ഓഫിസിലെ ഇ.എഫ്. വിഭാഗത്തിൽ അപേക്ഷ നൽകേണ്ടതാണ്. തപാൽ/ഇമെയിൽ വഴി ലഭിക്കുന്ന അപേക്ഷകൾ സ‍്വീകരിക്കുന്നതല്ല. 2022 ആഗസ്റ്റ് 31 വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ‍്വീകരിക്കുകയുളളൂ.

 വിശദവിവരങ്ങളും മെഡിക്കൽ സർക്കിഫിക്കറ്റിന്റെ മാതൃകയും പി.എസ്.സി. വെബ്സൈറ്റിൽ ‘മസ്റ്റ് നോ’ ലിങ്കിലും ആഗസ്റ്റ് 15 ന്റെ പി.എസ്.സി. ബുളളറ്റിനിലും ലഭ‍്യമാണ്. 

മെഡിക്കൽ സർക്കിഫിക്കറ്റിന്റെ മാതൃക  Download