2022 ലെ പ്രധാനപ്പെട്ട
ആനുകാലിക വിവരങ്ങളുടെ പഠനക്കുറിപ്പുകളാണ് ചുവടെ നൽകിയിരിക്കുന്നത്.
വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ ആയി നിയമിതനായത്?
ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ
ഐ.എസ്.ആർ.ഒ. ചെയർമാൻ - എസ്. സോമനാഥ്
എത്ര കോടി രൂപയ്ക്കാണ് ടാറ്റാ സൺസ് എയർ ഇന്ത‍്യ സ‍്വന്തമാക്കിയത്?
18,000 കോടി രൂപയ്ക്ക്
എയർ ഇന്ത‍്യ, എയർ ഇന്ത‍്യ എക്സ്പ്രസ് എന്നിവയുടെ 100 ശതമാനം ഓഹരികളും മാനേജ്മെന്റ്
നിയന്ത്രണവുമാണ് കേന്ദ്ര സർക്കാർ ടാറ്റാ ഗ്രൂപ്പിനു കീഴിലുളള താലസ് ലിമിറ്റഡിനു കൈമാറിയത്
ചരിത്രത്തിലാദ‍്യമായി യു.എൻ. സുരക്ഷാ സമിതിയിൽ
സ്ഥിരാംഗമായ ഒരു രാജ‍്യത്തെ അടുത്തിടെ മനുഷ‍്യാവകാശ സമിതിയിൽ നിന്നും മാറ്റിനിർത്തിയിരുന്നു.
ഏതാണ് ഇൗ രാജ‍്യം?
റഷ‍്യ
അമേരിക്കയുടെ നേതൃത‍്വത്തിൽ കൊണ്ടുവന്ന പ്രമേയത്തെ
93 രാജ‍്യങ്ങൾ പിന്തുണച്ചു.
ചൈനയുൾപ്പെടെ 24 രാജ‍്യങ്ങൾ പ്രമേയത്തെ എതിർത്തു.
ഇന്ത‍്യയുൾപ്പെടെ 58 രാജ‍്യങ്ങൾ വോട്ടെടുപ്പിൽ
നിന്ന് വിട്ടു നിന്നു.
അന്താരാഷ്ട്ര ബുക്കർ പുരസ്കാര ചുരുക്കപ്പട്ടികയിൽ
ഇടം നേടുന്ന ആദ‍്യ ഹിന്ദി നോവൽ?
ഗീതാഞ്ജലി ശ്രീയുടെ ‘രേത് സമാധി’
ഈ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ‘ടോംബ് ഓഫ് സാൻഡ്‘ ആണ് പട്ടികയിൽ ഇടം നേടിയത്.
ഡേയ്സി റോക്ക് വെൽ
ആണ് നോവൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.
യു.എ.ഇ.യുടെ പുതിയ പ്രസിഡന്റായി യു.എ.ഇ. ഫെഡറൽ
സുപ്രീംകൗൺസിൽ തിരഞ്ഞെടുത്തത്?
ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ‍്യാൻ
പത്രപ്രവർത്തനരംഗത്തുളളവർക്ക് നൽകുന്ന
പുലിറ്റ്സർ പുരസ്കാരം ഫീച്ചർ ഫോട്ടോഗ്രഫി വിഭാഗത്തിൽ ഇൗ വർഷം കരസ്ഥമാക്കിയ ഇന്ത‍്യൻ
ഫോട്ടോഗ്രാഫേഴ്സ്?
അന്തരിച്ച ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖി,
അദ്നാൻ അബിദി, അമിത് ദവെ, സന്ന ഇർഷാദ് മാറ്റു
റോയിട്ടേഴ്സിനുവേണ്ടി കാണ്ഡഹാറിൽ അഫ്ഗാൻ
സൈന‍്യവും താലിബാനും തമ്മിലുളള ഏറ്റുമുട്ടൽ റിപ്പോട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ്
സിദ്ദിഖി കൊല്ലപ്പെടുന്നത്.
സന്തോഷ് ട്രോഫി ഫുട്ബോളിൽ ഏത് ടീമിനെയാണ് കേരളം പരാജയപ്പെടുത്തിയത്?
ബംഗാളിനെ
കേരളത്തിന്റെ ഏഴാം കിരീടം ആണിത്
കേരള ടീം ക‍്യാപ്റ്റൻ : ജിജോ ജോസഫ്
കേരള ടീം കോച്ച് : ബിനോ ജോർജ്
വ്യോമയാനമേഖലയിൽ എയർ ഇന്ത‍്യയ്ക്കുശേഷം സ‍്വകാര‍്യവത്കരിക്കുന്ന
പൊതുമേഖലാ കമ്പനി?
ഹെലികോപ്റ്റർ സേവന കമ്പനിയായ പവർഹാൻസ്
സ്റ്റാർ 9 മൊബിലിറ്റി ലിമിറ്റഡിനാണ് കൈമാറുന്നത്
2022 ൽ ഏറ്റവുമധികം ഓസ്കർ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രം?
ഡ‍്യൂൺ
6 പുരസ്കാരങ്ങൾ നേടി
മികച്ച ജനപ്രിയ സിനിമ : ആർമി ഓഫ് ദി ഡെഡ്
അന്താരാഷ്ട്ര ഫീച്ചർ സിനിമാ വിഭാഗം
: ഡ്രൈവ് മൈ കാർ (ജപ്പാനീസ്)
ഡോക‍്യുമെന്ററി : ദി ക‍്വീൻ ഓഫ് ബാസ്ക്കറ്റ്ബോൾ
ആനിമേറ്റഡ് ഫീച്ചർ ഫിലിം : എൻകാന്റോ
ഇരുപത്തിയാറാമത് കേരള അന്താരാഷ്ട്ര
ചലച്ചിത്രമേളയിൽ മികച്ച ഏഷ‍്യൻ ചിത്രത്തിനുളള നെറ്റ്പാക് പുരസ്കാരം, രാജ‍്യാന്തര മത്സര
വിഭാഗത്തിൽ ജൂറി പുരസ്കാരം എന്നിവ നേടിയ ചിത്രം?
കൂഴങ്കൽ (തമിഴ് ചിത്രം)
സംവിധാനം : വിനോദ് രാജ്
6-current-affairs-2022-quiz3-questions-and-answers-kerala-psc-tenth-plus-plus-two-degree-level-preliminary-main-exams-university-lgs