2022 ലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങളുടെ പഠനക്കുറിപ്പുകളാണ് ചുവടെ നൽകിയിരിക്കുന്നത്.
1.
ലോകാരോഗ‍്യസംഘടനയുടെ
2022 ലെ ലോകപുകയിലവിരുദ്ധ പുരസ്കാരം നേടിയ ഇന്ത‍്യൻ സംസ്ഥാനം?
ജാർഖണ്ഡ്
ലോക പുകയിലവിരുദ്ധദിനം – മേയ് 31
2.
ലോക പരിസ്ഥിതിപ്രവൃത്തി
സൂചികയിൽ ഇന്ത‍്യയുടെ സ്ഥാനം?
180
യേൽ സെൻററും കൊളംബിയ
എർത്ത് ഇൻസ്റ്റിറ്റ‍്യൂട്ടും ചേർന്ന് തയ്യാറാക്കിയ റിപ്പോട്ടിൽ ആകെ 180 രാജ‍്യങ്ങളാണുളളത്
ഡെൻമാർക്കാണ് ഒന്നാം
സ്ഥാനത്ത്
3.
ബഹിരാകാശവകുപ്പിന്റെ
കിഴിലുളള സൗകര‍്യങ്ങൾ സ‍്വകാര‍്യമേഖലയ്ക്ക് അനുവദിക്കുന്നതിനും ബഹിരാകാശരംഗത്ത് സ‍്വകാര‍്യ
പങ്കാളിത്തം വർധിപ്പിക്കുന്നതിനുമുളള നോഡൽ ഏജൻസിയായ ഇന്ത‍്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ
ആൻഡ് ഓതറൈസേഷൻ സെൻറർ (ഇൻസ്പേസ്) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് എവിടെ?
ഗുജറാത്തിലെ അഹമ്മദാബാദിൽ
4. യൂറോപ‍്യൻ യൂണിയൻ
പാർലമെന്റിന്റെ പുതിയ പ്രസിഡന്റ്?
റോബർട്ട മെറ്റ്സോള
ഈ സ്ഥാനത്തെത്തുന്ന
ഏറ്റവും പ്രായം കുറഞ്ഞ വ‍്യക്തിയും ഈ പദവിയിലെത്തുന്ന മൂന്നാമത്തെ വനിതയുമാണ് റോബർട്ട
മെറ്റ്സോള
യൂറോപ‍്യൻ യൂണിയനിലെ
ഏറ്റവും ചെറിയ രാജ‍്യമായ മാൾട്ടയിൽ നിന്നുളള പ്രതിനിധിയാണ് റോബർട്ട മെറ്റ്സോള
5.
2022 ൽ എത്ര മലയാളികൾക്ക്
പത്മശ്രീ പുരസ്കാരം ലഭിച്ചു?
4
1. പി. നാരായണക്കുറുപ്പ് (കവി)
2. ശങ്കരനാരായണ മേനോൻ ചുണ്ടയിൽ (കളരി
ആചാര‍്യൻ)
3. കെ.വി. റാബിയ
(സാക്ഷരതാ പ്രവർത്തനം)
4. ഡോ. ശോശാമ്മ
ഐപ്പ് (വെച്ചൂർ പശുവിന്റെ പരിപാലനം)
ഈ വർഷം 107 പേർക്കാണ്
പത്മശ്രീ പുരസ്കാരം ലഭിച്ചത്
6.
പ്രപഞ്ചോത്പത്തിയുടെ
രഹസ‍്യംതേടി പുറപ്പെട്ട നാസയുടെ ജെയിംസ് വെബ് ദൂരദർശിനി ലക്ഷ‍്യസ്ഥാനത്ത് എത്തിയ തീയതി?
2022 ജനുവരി 24
7.
മധ‍്യ അമേരിക്കൻ
രാജ‍്യമായ ഹോൺഡുറാസിന്റെ പ്രഥമ വനിതാ പ്രസിഡന്റായി ചുമതലയേറ്റത്?
സിയോമാര കാസ്ട്രോ
8.
ഏഷ‍്യയിലെ ഏറ്റവും
നീളം കൂടിയ രണ്ടാമത്തെ ബോസ്ട്രിങ് പാലം തുറന്നുകൊടുത്തത് എവിടെ?
വലിയഴീക്കലിൽ
9.
ഏത് ഹെലികോപ്റ്ററാണ്
2022 ൽ ഇന്ത‍്യൻ വ്യോമമസേനയുടെ ഭാഗമായിട്ട് 60 വർഷം പൂർത്തിയാക്കിയത്?
ചേതക് ഹെലികോപ്റ്റർ
1962 ലാണ് ഇന്ത‍്യ ഫ്രാൻസിൽ നിന്നും
ഹെലികോപ്റ്റർ വാങ്ങുന്നത്
10. രാജ‍്യസഭാംഗങ്ങളായി 2022 ഏപ്രിലിൽ സത‍്യപ്രതിജ്ഞ ചെയ്ത കേരളത്തിൽ
നിന്നുളള അംഗങ്ങൾ?
എ.എ. റഹീം, ജെബി മേത്തർ, പി. സന്തോഷ്
കുമാർ
11. എസ് 400 മിസൈലുകൾ
ഇന്ത‍്യ ഏത് രാജ‍്യത്തു നിന്നും വാങ്ങുന്നതാണ്?
റഷ‍്യ
12. ഐ.എസ്.ആർ.ഒ. യുടെ 2022 ലെ ആദ‍്യ വിക്ഷേപണം എന്നായിരുന്നു?
ഫെബ്രുവരി 14 ന്
ഈ ദൗത‍്യത്തിൽ
3 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ചു
1. ഭൗമനിരീക്ഷണ
ഉപഗ്രഹമായ ഇ.ഒ.എസ്.04
2.തിരുവന്തപുരം
ഇന്ത‍്യൻ ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് സ്പേയ്സ് ആൻഡ് ടെക്നോളജിയിലെ
വിദ‍്യാർത്ഥികളം അമേരിക്കയിലെ കൊളറാഡോ സർവ്വകലാശാലയും ചേർന്ന്
വികസിപ്പിസ്സ ഇൻസ്പെയർസാറ്റ് 1.
സൂര‍്യനെക്കുറിച്ചുളള
പഠനം നടത്താനാവശ‍്യമായ സിങ്കപ്പൂർ, തായ് വാൻ
രാജ‍്യങ്ങളുടെ
പരീക്ഷണ ഉപഗ്രഹങ്ങളാണ് ഇതിലുള്ളത്.
3. ഇന്ത‍്യ ഭൂട്ടാൻ
സംയുക്ത ഉപഗ്രഹം ഐ.എൻ.എസ്. 2 ടി.ഡി.
പി.എസ്.എൽ.വി. സി 52 റോക്കറ്റിലാണ്
ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ചത്
4-current-affairs-2022-quiz3-questions-and-answers-kerala-psc-tenth-plus-plus-two-degree-level-preliminary-main-exams-university-lgs