scert-school-text-book-chemistry-notes- for-kerala-psc-exams

സ്‌കൂൾ പാഠപുസ്തകങ്ങളിലെ പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന‍്യാസവും എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ക്വിസാണ് ചുവടെ നൽകിയിരിക്കുന്നത്. ഓരോ പ്രസ്താവനകളും വായിച്ച് കുറിപ്പെഴുതി പഠിക്കുക. 

താഴെ നൽകിയിട്ടുളള പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം

i) പീരിയോഡിക് ടേബിളിലെ 4 മുതൽ 12 വരെ ഗ്രൂപ്പിലെ മൂലകങ്ങളാണ് d ബ്ലോക്ക് മൂലകങ്ങൾ

ii) മൂന്നാമത്തെ പീരിയഡ് മുതലാണ് d ബ്ലോക്ക് മൂലകങ്ങൾ തുടങ്ങുന്നത്

iii) സംക്രമണ മൂലകങ്ങൾ എന്നറിയപ്പെടുന്നു

iv) ബാഹ‍്യതമ ഷെല്ലിലെ s സബ് ഷെല്ലിലെയും ബാഹ‍്യതമ ഷെല്ലിന് തൊട്ടുമുമ്പുളള ഷെല്ലിലെ d സബ് ഷെല്ലിലെയും ഇലക്ട്രോണുകളുടെ ആകെ എണ്ണമായിരിക്കും d ബ്ലോക്ക് മൂലകത്തിന്റെ ഗ്രൂപ്പ്

A) iii, iv         B) i, ii       C) ii, iv     D) ii, iii

ഉത്തരം: A) iii, iv        

ശരിയായവ

പീരിയോഡിക് ടേബിളിലെ 3 മുതൽ 12 വരെ ഗ്രൂപ്പിലെ മൂലകങ്ങളാണ് d ബ്ലോക്ക് മൂലകങ്ങൾ

നാലാമത്തെ പീരിയഡ് മുതലാണ് d ബ്ലോക്ക് മൂലകങ്ങൾ തുടങ്ങുന്നത്

സംക്രമണ മൂലകങ്ങൾ എന്നറിയപ്പെടുന്നു

ബാഹ‍്യതമ ഷെല്ലിലെ s സബ് ഷെല്ലിലെയും ബാഹ‍്യതമ ഷെല്ലിന് തൊട്ടുമുമ്പുളള ഷെല്ലിലെ d സബ് ഷെല്ലിലെയും ഇലക്ട്രോണുകളുടെ ആകെ എണ്ണമായിരിക്കും d ബ്ലോക്ക് മൂലകത്തിന്റെ ഗ്രൂപ്പ്

കപട സംക്രമണ മൂലകങ്ങൾ എന്നറിയപ്പെടുന്നത് – സിങ്ക്, കാഡ്മിയം, മെർക്കുറി

കപട സംക്രമണ മൂലകങ്ങൾ ഉൾപ്പെട്ട ഗ്രൂപ്പ് – ഗ്രൂപ്പ് 12

സംക്രമണ മൂലകങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് ചുവടെ നൽകിയിരിക്കുന്നത്. ഇവയിൽ ശരിയായവ കണ്ടെത്തുക

i) സംക്രമണ മൂലകങ്ങളെല്ലാം അലോഹങ്ങളാണ്

ii) പീരിയഡിലും ഗ്രൂപ്പിലും സാദൃശ‍്യം പ്രകടിപ്പിക്കുന്നു

iii) ഒരേ ഓക്സീകരണാവസ്ഥ പ്രകടിപ്പിക്കുന്നു

iv) മിക്ക അയോണുകളും സംയുക്തങ്ങളും നിറമുളളവയാണ്

A) iii, iv         B) i, ii       C) ii, iv     D) ii, iii

ഉത്തരം : C) ii, iv

ശരിയായവ

സംക്രമണ മൂലകങ്ങളെല്ലാം ലോഹങ്ങളാണ്

പീരിയഡിലും ഗ്രൂപ്പിലും സാദൃശ‍്യം പ്രകടിപ്പിക്കുന്നു

വ‍്യത‍്യസ്ത ഓക്സീകരണാവസ്ഥ പ്രകടിപ്പിക്കുന്നു

മിക്ക അയോണുകളും സംയുക്തങ്ങളും നിറമുളളവയാണ്


d ബ്ലോക്ക് മൂലകങ്ങൾ പിരിയഡിലും ഗ്രൂപ്പിലും സാദൃശ‍്യം പ്രകടിപ്പിക്കാൻ കാരണം

d ബ്ലോക്ക് മൂലകങ്ങളിൽ അവസാനത്തെ ഇലക്ട്രോൺ പ്രവേശിക്കുന്നത് ബാഹ‍്യതമ ഷെല്ലിന് തൊട്ടുമുമ്പുളള ഷെല്ലിലെ d സബ് ഷെല്ലിലാണ്. അതിനാൽ ബാഹ‍്യതമ ഷെല്ലിലെ ഇലക്ട്രോണുകൾക്ക് യാതൊരു മാറ്റവും ഉണ്ടാകുന്നില്ല. ഒരു മൂലകത്തിന്റെ സ‍്വഭാവം നിർണ്ണയിക്കുന്നത് പ്രധാനമായും ബാഹ‍്യതമ ഷെല്ലിലെ ഇലക്ട്രോണുകളാണ്. D ബ്ലോക്ക് മൂലകങ്ങളിൽ ബാഹ‍്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം ഗ്രൂപ്പിലും പീരിയഡിലും ഒരേപോലെ ആയിരിക്കും (ചുരുക്കം ചില വ‍്യത‍്യാസങ്ങൾ ഒഴികെ) അതിനാൽ അവ പീരിയഡിലും ഗ്രൂപ്പിലും സാദൃശ‍്യം പ്രകടിപ്പിക്കുന്നു.

സംയോജകത

രാസപ്രവർത്തനവേളയിൽ ഒരു മൂലകം സ‍്വീകരിക്കുകയോ നഷ്ടപ്പെടുകയോ പങ്കുവയ്ക്കുകയോ ചെയ്യുന്ന ഇലക്ട്രോണുകളുടെ എണ്ണമാണ് അതിന്റെ സംയോജകത അഥവാ വാലെൻസിന്ന.

d ബ്ലോക്ക് മൂലകങ്ങൾ വ‍്യത‍്യസ്ത ഓക്സീകരണാവസ്ഥ പ്രകടിപ്പിക്കാൻ കാരണം

d ബ്ലോക്ക് മൂലകങ്ങളിൽ ബാഹ‍്യതമ ഷെല്ലിലെ s സബ് ഷെല്ലും തൊട്ടുമുമ്പുളള ഷെല്ലിലെ d സബ് ഷെല്ലും തമ്മിൽ ഉൗർജ്ജത്തിൽ നേരിയ വ‍്യത‍്യാസമേയുളളൂ. അനുയോജ‍്യമായ സാഹചര‍്യങ്ങളിൽ ബാഹ‍്യതമ ഷെല്ലിലെ s സബ് ഷെല്ലിലെ ഇലക്ട്രോണുകളോടൊപ്പം അതിനു തൊട്ടുമുമ്പുളള ഷെല്ലിലെ d സബ് ഷെല്ലിലെ ഇലക്ട്രോണുകൾ കൂടി രാസപ്രവർത്തനത്തിൽ പങ്കെടുക്കാറുണ്ട്. അതുകൊണ്ടാണ് d ബ്ലോക്ക് മൂലകങ്ങൾ വ‍്യത‍്യസ്ത ഓക്സീകരണാവസ്ഥ പ്രകടിപ്പിക്കുന്നത്

 scert-school-text-book-chemistry-notes- for-kerala-psc-exams