പി.എസ്.സി. പരീക്ഷകളിൽ ആശങ്കയുണ്ടാക്കുന്ന, പരസ്പരം മാറിപ്പോകാൻ സാധ്യതയുള്ള വസ്തുതകളെ ഉൾപ്പെടുത്തികൊണ്ടുള്ള ക്വിസ്സാണ് ചുവടെ നൽകിയിരിക്കുന്നത്. നെഗറ്റീവ് മാർക്കിൽ നിന്ന് രക്ഷനേടാൻ ഇത് നിങ്ങളെ സഹായിക്കും.
CF07_kerala psc confusing facts malayalam quiz 01_PSC SPACE



1. സൈമൺ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചത്?
A. 1930 ൽ
B. 1928 ൽ
... ഉത്തരം : A. 1930 ൽ
സൈമൺ കമ്മിഷനെ നിയമിച്ചത് - 1927 ൽ
കമ്മിഷൻ ഇന്ത്യയിൽ വന്നത് - 1928 ൽ
റിപ്പോർട്ട് സമർപ്പിച്ചത് - 1930 ൽ




2. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായ ആദ്യ വനിത?
A. ആനി ബസന്റ്
B. സരോജിനി നായിഡു
... ഉത്തരം : A. ആനി ബസന്റ്
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായ ആദ്യ വനിത - ആനി ബസന്റ്
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായ ആദ്യ ഭാരതീയ വനിത - സരോജിനി നായിഡു




3. സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസ് പ്രസിഡന്റായ രണ്ടാമത്തെ വനിത?
A. ഇന്ദിര ഗാന്ധി
B. സോണിയ ഗാന്ധി
... ഉത്തരം : B. സോണിയ ഗാന്ധി
‘സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസ് പ്രസിഡന്റായ രണ്ടാമത്തെ വനിത - സോണിയ ഗാന്ധി
സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസ് പ്രസിഡന്റായ ആദ്യ വനിത - ഇന്ദിര ഗാന്ധി




4. കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും കുടുതൽ കാലം അധ്യക്ഷപദം വഹിച്ചത്?
A. മൗലാനാ അബുൾ കലാം ആസാദ്
B. സോണിയ ഗാന്ധി
... ഉത്തരം : B. സോണിയ ഗാന്ധി
കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും കുടുതൽ കാലം അധ്യക്ഷപദം വഹിച്ചത് - സോണിയ ഗാന്ധി
സ്വാതന്ത്ര്യത്തിനുമുമ്പ് ഏറ്റവും കുടുതൽ കാലം കോൺഗ്രസ് അധ്യക്ഷനായിരുന്നത് - മൗലാനാ അബുൾ കലാം ആസാദ്




5. സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് ആദ്യമായി പിളർന്നത്?
A. 1969 ൽ
B. 1907 ൽ
... ഉത്തരം : A. 1969 ൽ
കോൺഗ്രസ് ആദ്യമായി പിളർന്നത് - 1907 ൽ
സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് ആദ്യമായി പിളർന്നത് - 1969 ൽ




6. ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം?
A. 1912 ലേത്
B. 1901 ലേത്
... ഉത്തരം : B. 1901 ലേത്
ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം - 1901 ലേത്
നെഹ്രു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം - 1912 ലേത്




7. കോൺഗ്രസിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാർഷികാഘോഷസമയത്തെ പ്രസിഡന്റ്?
A. സോണിയ ഗാന്ധി
B. രാജീവ് ഗാന്ധി
... ഉത്തരം : A. സോണിയ ഗാന്ധി
കോൺഗ്രസിന്റെ നൂറാം വാർഷികം ആഘോഷിച്ചപ്പോൾ പ്രസിഡന്റായിരുന്നത് - രാജീവ് ഗാന്ധി
നൂറ്റിഇരുപത്തിയഞ്ചാം വാർഷികാഘോഷസമയത്തെ കോൺഗ്രസ് പ്രസിഡന്റ് - സോണിയ ഗാന്ധി




8. ഇരുപതാം നൂറ്റാണ്ടിൽ കോൺഗ്രസ് അധ്യക്ഷ പദം വഹിച്ച ആദ്യ വിദേശി?
A. സർ ഹെന്റി കോട്ടൺ
B. ജോർജ് യൂൾ
... ഉത്തരം : A. സർ ഹെന്റി കോട്ടൺ
കോൺഗ്രസ് അധ്യക്ഷ പദത്തിലെത്തിയ ആദ്യ വിദേശി - ജോർജ് യൂൾ (1888)
ഇരുപതാം നൂറ്റാണ്ടിൽ കോൺഗ്രസ് അധ്യക്ഷ പദം വഹിച്ച ആദ്യ വിദേശി - സർ ഹെന്റി കോട്ടൺ (1904)




9. നിസ്സഹകരണ പ്രസ്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് കോൺഗ്രസിന്റെ പ്രത്യേക സമ്മേളനം ചേർന്നത്?
A. കൽക്കത്തയിൽ
B. നാഗ്പൂരിൽ
... ഉത്തരം : A. കൽക്കത്തയിൽ
നിസ്സഹകരണ പ്രസ്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് കോൺഗ്രസിന്റെ പ്രത്യേക സമ്മേളനം ചേർന്നത് - 1920 സെപ്തംബറിൽ കൽക്കത്തയിൽ,
അധ്യക്ഷൻ : ലാലാ ലജപത് റായ്
1920 ൽ കോൺഗ്രസിന്റെ റഗുലർ ആന്വൽ സെഷൻ നടന്നത് - നാഗ്പൂരിൽ,
അധ്യക്ഷൻ : വിജയരാഘവാചാര്യർ




10. ബ്രിട്ടീഷിന്ത്യയിലെ അക്ബർ എന്നറിയപ്പെട്ടത്?
A. വെല്ലസ്ലി പ്രഭു
B. കഴ്‌സൺ പ്രഭു
... ഉത്തരം : A. വെല്ലസ്ലി പ്രഭു
ബ്രിട്ടീഷിന്ത്യയിലെ അക്ബർ എന്നറിയപ്പെട്ടത് - വെല്ലസ്ലി പ്രഭു
ബ്രിട്ടീഷിന്ത്യയിലെ ഔറംഗസീബ് എന്നറിയപ്പെട്ടത് - കഴ്‌സൺ പ്രഭു



kerala-psc-confusing-facts-malayalam-quiz-07