scert-school-text-book-chemistry-notes- for-kerala-psc-exams

സ്‌കൂൾ പാഠപുസ്തകങ്ങളിലെ പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന‍്യാസവും എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ക്വിസാണ് ചുവടെ നൽകിയിരിക്കുന്നത്. ഓരോ പ്രസ്താവനകളും വായിച്ച് കുറിപ്പെഴുതി പഠിക്കുക. 

I ഉം II ഉം പട്ടികയിലെ പേരുകൾ ചേരുംപടി ചേർത്ത്, കൊടുത്തിരിക്കുന്ന കോഡുപയോഗിച്ച് ഉത്തരം കണ്ടെത്തുക.  

പട്ടിക I (സംയുക്തം)

a) കോപ്പർ സൾഫേറ്റ്

b) പൊട്ടാസ‍്യം പെർമാംഗനേറ്റ്

c) ഫെറസ് സൾഫേറ്റ്

d) പൊട്ടാസ‍്യം ഡൈക്രോമേറ്റ്

പട്ടിക II (നിറം)

1) ഓറഞ്ച്

2) കടും പർപ്പിൾ

3) ഇളം പച്ച

4) നീല

 

(a)

(b)

(c)

(d)

A)

1

3

2

4

B)

1

2

3

4

C)

4

2

3

1

D)

4

3

2

1

 

ഉത്തരം : C) a-4, b-2, c-3, d-1

ശരിയായവ

കോപ്പർ സൾഫേറ്റ് - നീല

പൊട്ടാസ‍്യം പെർമാംഗനേറ്റ് - കടും പർപ്പിൾ

ഫെറസ് സൾഫേറ്റ് - ഇളം പച്ച

പൊട്ടാസ‍്യം ഡൈക്രോമേറ്റ് – ഓറഞ്ച്

കൊബാൾട്ട് നൈട്രേറ്റ് - ഇളം പിങ്ക്

d ബ്ലോക്ക് മൂലകങ്ങളുടെ മിക്ക അയോണുകളും സംയുക്തങ്ങളും നിറമുളളവയാണ്. അവയിലെ സംക്രമണമൂലകങ്ങളുടെ അയോണുകളുടെ സാന്നിധ‍്യമാണ് നിറത്തിന് കാരണം.

ഇൗ പ്രത്യേകതകൊണ്ട് ഗ്ലാസ്സിന് നിറം നൽകാനും ഓയിൽ പെയിന്റിംഗിനും മറ്റും സംക്രമണ മൂലകങ്ങൾ ഉപയോഗിക്കാറുണ്ട്.

താഴെ നൽകിയിട്ടുളള പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം

i) സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം ആണ് നിക്കൽ

ii) ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം ആണ് സ്പോഞ്ചി അയൺ

ii) വനസ്പതി നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഉൽപ്രേരകം ആണ് വനേഡിയം പെന്റോക്സൈഡ്

A) i മാത്രം B) i ഉം ii ഉം C) ii മാത്രം D) i ഉം iii ഉം

ഉത്തരം: C) ii മാത്രം

ശരിയായവ

i) സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം ആണ് വനേഡിയം പെന്റോക്സൈഡ്

ii) ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം ആണ് സ്പോഞ്ചി അയൺ

ii) വനസ്പതി നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഉൽപ്രേരകം ആണ് നിക്കൽ

ഉൽപ്രേരകങ്ങൾ

സ‍്വയം സ്ഥിരമായ രാസമാറ്റത്തിന് വിധേയമാകാതെ രാസപ്രവർത്തന വേഗതയെ സ‍്വാധീനിക്കാൻ കഴിയുന്ന പദാർത്ഥങ്ങളാണ് ഉൽപ്രേരകങ്ങൾ.

 

താഴെ നൽകിയിട്ടുളള പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം

i) ടൈറ്റാനിയം ഡയോക്സൈഡ് ഉൽപാദനത്തിലെ അസംസ്കൃത വസ്തു ആണ് ഇൽമനൈറ്റ്

ii) തോറിയം ഉൽപ്പാദിപ്പിക്കുവാനുളള അസംസ്കൃതവസ്തുവാണ് മോണോസൈറ്റ്

iii) ശക്തിയേറിയതും ഭാരമില്ലാത്തതുമായ കാന്തങ്ങൾ നിർമ്മിക്കാൻ വ‍്യാപകമായി ഉപയോഗിക്കപ്പെടുന്ന ലോഹം ആണ് സീറിയം

iv) ഉരകല്ലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം ആണ് നിയോഡിമിയം

A) i മാത്രം B) i ഉം ii ഉം C) ii ഉം iii ഉം D) iii ഉം iv ഉം

ഉത്തരം : D) iii ഉം iv ഉം

ശരിയായവ

ടൈറ്റാനിയം ഡയോക്സൈഡ് ഉൽപാദനത്തിലെ അസംസ്കൃത വസ്തു ആണ് ഇൽമനൈറ്റ്

തോറിയം ഉൽപ്പാദിപ്പിക്കുവാനുളള അസംസ്കൃതവസ്തുവാണ് മോണോസൈറ്റ്

ശക്തിയേറിയതും ഭാരമില്ലാത്തതുമായ കാന്തങ്ങൾ നിർമ്മിക്കാൻ വ‍്യാപകമായി ഉപയോഗിക്കപ്പെടുന്ന ലോഹം ആണ് നിയോഡിമിയം

ഉരകല്ലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം ആണ് സീറിയം

f ബ്ലോക്ക് മൂലകങ്ങളെ അടിസ്ഥാനമാക്കിയുളള ചില പ്രസ്താവനകളാണ് ചുവടെ നൽകുന്നത്. ഇവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം

i) d ബ്ലോക്ക് മൂലകങ്ങളെ പോലെ ഇവയിൽ മിക്കവയും വ‍്യത‍്യസ്ത ഓക്സീകരണാവസ്ഥകൾ പ്രകടിപ്പിക്കുന്നു.

ii) ആക്റ്റിനോയിഡുകൾ ഭൂരിഭാഗവും റേഡിയോ ആക്ടീവ് മൂലകങ്ങളാണ്. ഇവ പലതും കൃത്രിമ മൂലകങ്ങളാണ്.

iii) യുറേനിയം, തോറിയം, പ്ലൂട്ടോണിയം തുടങ്ങിയവ ന‍്യൂക്ലിയർ റിയാക്ടറുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നു.

iv) ഇവയിൽ പലതും ഉൽപ്രേരകങ്ങളായി പെട്രോളിയം വ‍്യവസായത്തിൽ ഉപയോഗിക്കുന്നു.

A) i, ii, iii, iv B) i ഉം ii ഉം C) ii ഉം iii ഉം D) iii ഉം iv ഉം

ഉത്തരം : A) i, ii, iii, iv

ശരിയായവ

d ബ്ലോക്ക് മൂലകങ്ങളെ പോലെ ഇവയിൽ മിക്കവയും വ‍്യത‍്യസ്ത ഓക്സീകരണാവസ്ഥകൾ പ്രകടിപ്പിക്കുന്നു.

ആക്റ്റിനോയിഡുകൾ ഭൂരിഭാഗവും റേഡിയോ ആക്ടീവ് മൂലകങ്ങളാണ്. ഇവ പലതും കൃത്രിമ മൂലകങ്ങളാണ്.

യുറേനിയം, തോറിയം, പ്ലൂട്ടോണിയം തുടങ്ങിയവ ന‍്യൂക്ലിയർ റിയാക്ടറുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നു.

ഇവയിൽ പലതും ഉൽപ്രേരകങ്ങളായി പെട്രോളിയം വ‍്യവസായത്തിൽ ഉപയോഗിക്കുന്നു.

scert-school-text-book-chemistry-notes- for-kerala-psc-exams