കേരള ചരിത്രത്തിലെ പ്രധാനപ്പെട്ട
വസ്തുതകളാണ് ഇന്നത്തെ പഠനക്കുറിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരളത്തെക്കുറിച്ച് പരാമർശമുള്ള
'ഇൻഡിക്ക' രചിച്ചത് – മെഗസ്തനീസ്
'ഗണപതിവട്ടം' എന്നത് ഏത് പ്രദേശത്തിന്റെ
പ്രാചീനനാമം ആണ് - സുൽത്താൻ ബത്തേരി
എ.ഡി. 45 ൽ തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റിന്റെ
ഗതി കണ്ടുപിടിച്ച ഈജിപ്ഷ്യൻ നാവികൻ - ഹിപ്പാലസ്
യേശുക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യരിലൊരാളായ
സെന്റ് തോമസ് കേരളം സന്ദർശിച്ചു എന്ന് കരുതുന്നത് - എ.ഡി. 52
ജൂതൻമാരുടെ ആദ്യത്തെ ആരാധനാലയം (സിനഗോഗ്)
എവിടെയായിരുന്നു സ്ഥാപിച്ചത് - കൊടുങ്ങല്ലൂർ
കേരളത്തിൽ ഏറ്റവും കൂടുതൽ ജൂതൻമാർ
ഉള്ള ജില്ല – എറണാകുളം
കേരളത്തെപ്പറ്റി പരാമർശമുള്ള 'നാച്ചുറൽ
ഹിസ്റ്ററി' രചിച്ചത് – പ്ലിനി
ശങ്കരാചാര്യർ അദ്വൈതമത പ്രചാരണാർത്ഥം
എത്ര മഠങ്ങൾ
സ്ഥാപിച്ചു - 4
രണ്ടാം ചേര സാമ്രാജ്യത്തിന്റെ സ്ഥാപകൻ
- കുലശേര ആഴ്‌വാർ
പെരുമാൾ തിരുമൊഴിയുടെ കർത്താവ് -
കുലശേര ആഴ്‌വാർ
ചേരരാജാക്കന്മാരുടേതായി കേരളത്തിൽ
നിന്ന് കണ്ടുകിട്ടിയ ആദ്യത്തെ ശാസനം - വാഴപ്പള്ളി
ശാസനം (രാജശേര വർമ്മ)
കൊല്ലവർഷം ആരംഭിച്ചത് - എ.ഡി. 825
കൊല്ലത്ത് പള്ളി പണിയാൻ സാപിർ ഇശോയ്ക്ക്
അനുവാദം നൽകിയ വേണാട്ടിലെ ഭരണാധികാരി - അയ്യനടികൾ
തിരുവടികൾ
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട
തുറമുഖമെന്ന് കൊല്ലത്തെ വിശേഷിപ്പിച്ച അറബി സഞ്ചാരി - സുലൈമാൻ
ഹജൂർ ശാസനം അഥവാ പാർഥിവപുരം ശാസനം
പുറപ്പെടുവിച്ച ആയ് രാജാവ് - കരുനന്തടക്കൻ
കലിവർഷ സൂചനയുള്ള ഏറ്റവും പഴയ ദക്ഷിണേന്ത്യൻ
ശാസനം-
മലയാറ്റൂർ പള്ളി സ്ഥിതിചെയ്യുന്നത്
- എറണാകുളം
പാലിയം ശാസനം പുറപ്പെടുവിച്ചത് -
വിക്രമാദിത്യ വരഗുണൻ
ദേവദാസികളെക്കുറിച്ച് പരാമർശമുള്ള
ആദ്യത്തെ കേരളീയ ശാസനം - ചോക്കൂർ ശാസനം (ഗോദരവി)
കൊല്ലവർഷം രേപ്പെടുത്തിയിട്ടുള്ള
ആദ്യത്തെ ശാസനം - മാമ്പള്ളി ശാസനം (ശ്രീവല്ലഭൻകോത)
തൃക്കൊടിത്താനം ശാസനം - ഭാസ്‌കര രവി