പത്താം ക്ലാസ്സിലെ സോഷ്യൽ സയൻസ് പുസ്തകത്തിലെ
'കാറ്റിന്റെ ഉറവിടം തേടി' എന്ന പാഠഭാഗത്തെ
ആസ്പദമാക്കി തയ്യാറാക്കിയ പഠനക്കുറിപ്പുകളാണ് ചുവടെ നൽകിയിരിക്കുന്നത്.
ഭൗമോപരിതലത്തിൽ വായു ചെലുത്തുന്ന
ശരാശരി ഭാരം –
ചതുരശ്ര
സെന്റീമീറ്ററിന് 1034 മില്ലീഗ്രാം
മില്ലീബാർ, ഹെക്‌ടോപാസ്‌കൽ എന്നിവ
എന്തിന്റെ യൂണിറ്റുകളാണ് - അന്തരീക്ഷ മർദ്ദം
ഉയരം കൂടുന്നതിനനുസരിച്ച് അന്തരീക്ഷ
മർദ്ദം ……..… (കുറഞ്ഞുവരുന്നു/കൂടിവരുന്നു) –
കുറഞ്ഞുവരുന്നു
ഏകദേശം 10 മീറ്റർ ഉയരത്തിന്
……….. മില്ലീബാർ എന്ന തോതിലാണ് അന്തരീക്ഷ മർദ്ദം കുറയുന്നത് - (1,1.5,2,2.5) –
1
ഉയർന്ന പ്രദേശങ്ങളിലേക്ക് പോകുമ്പോൾ
ചെവിയടയുന്നതിന് കാരണം –
ഉയർന്ന
സ്ഥലങ്ങളിലെ വായു മർദ്ദത്തിലെ കുറവാണ് ഇതിനു കാരണം
താപം കൂടുമ്പോൾ അന്തരീക്ഷ മർദ്ദം
………. (കുറയുന്നു/കൂടുന്നു) -കുറയുന്നു
അന്തരീക്ഷ വായുവിലെ ജലാംശത്തിന്റെ
അളവാണ് –
ആർദ്രത
നീരാവിക്ക് വായുവിനേക്കാൾ ഭാരം
…….. (കുറവാണ്/കൂടുതലാണ്)- കുറവാണ്
ആർദ്രതയും അന്തരീക്ഷ മർദവും ……… അനുപാതത്തിലാണ്-
വിപരീത അനുപാതം
ഒരേ അന്തരീക്ഷ മർദമുള്ള സ്ഥലങ്ങളെ
തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടു വരയ്ക്കുന്ന സാങ്കൽപ്പിക രേകളാണ് –
സമമർദരേകൾ
ഉച്ചമർദമേലയിൽ നിന്നും ന്യൂനമർദമേലയിലേക്കുള്ള
വായുവിന്റെ തിരശ്ചീന ചലനമാണ് –
കാറ്റുകൾ
കാറ്റിന്റെ വേഗവും ദിശയും ആശ്രയിച്ചിരിക്കുന്ന
ഘടകങ്ങൾ ഏതൊക്കെ – മർദചരിവ്, കോറിയോലിസ്
പ്രഭാവം, ഘർഷണം
'റോറിംഗ് ഫോർട്ടീസ്, ഫ്യൂരിയസ് ഫിഫ്റ്റീസ്,
ഷ്‌റീക്കിംഗ് സിക്‌സ്റ്റീസ്,' എന്നിങ്ങനെ പഴയകാല നാവികർ വിശേഷിപ്പിച്ചത് എന്തിനെയാണ്-
പശ്ചിമവാതങ്ങൾ
കരക്കാറ്റ് ഉണ്ടാകുന്നത് ………. (രാത്രി/പകൽ)
സമയങ്ങളിൽ -
രാത്രി
താഴ്‌വരക്കാറ്റ് ഉണ്ടാകുന്നത്
………… (രാത്രി/പകൽ) സമയങ്ങളിൽ - പകൽ സമയങ്ങളിൽ
വടക്കേ അമേരിക്കയിലെ റോക്കി പർവതനിരയുടെ
കിഴക്കൻ ചരിവിലൂടെ വീശുന്ന ഉഷ്ണക്കാറ്റാണ് –
ചിനൂക്ക്
ആൽപ്‌സ് പർവതനിര കടന്ന് വടക്കൻ താഴ്‌വാരത്തേക്ക്
വീശുന്ന കാറ്റാണ് –
ഫൊൻ
'ഡോക്ടർ' എന്നു വിളിക്കപ്പെടുന്ന
പ്രാദേശികവാതം –
ഹർമാറ്റൺ
ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന
ഉഷ്ണക്കാറ്റ് –
ലൂ
ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്ന
പ്രാദേശിക വാതമാണ് - മാംഗോഷവേഴ്‌സ്
ഉച്ചമർദകേന്ദ്രങ്ങളിൽ നിന്നും ചുറ്റുമുള്ള
ന്യൂനമർദ പ്രദേശങ്ങളിലേക്ക് ശക്തമായി കാറ്റ് ചുഴറ്റി വീശുന്ന പ്രതിഭാസമാണ് –
പ്രതിചക്രവാതങ്ങൾ