പി.എസ്.സി. പരീക്ഷകളിൽ ഒരു മാർക്ക് ഉറപ്പിക്കാവുന്ന പാഠഭാഗം ആണ് 1857 ലെ വിപ്ലവം. ഇന്നത്തെ പഠനക്കുറിപ്പുകൾ അവയെക്കുറിച്ചാണ്.

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്നറിയപ്പെടുന്നത് - 1857 ലെ വിപ്ലവം

ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചത് - 1857 മേയ് 10, ഉത്തർപ്രദേശിലെ മീററ്റിൽ

ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി - മംഗൾപാണ്ഡെ

മംഗൾപാണ്ഡെ ഉൾപ്പെടുന്ന സൈനിക വിഭാഗം - 34-ാം ബംഗാൾ ഇൻഫെന്ററി റെജിമെന്റ്

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമര സമയത്തെ മുഗൾ ഭരണാധികാരി - ബഹദൂർഷാ സഫർ (ബഹദൂർഷാ II)

ബഹദൂർ ഷാ രണ്ടാമനെ നാടുകടത്തിയത് - റംഗൂണിലേക്ക് (മ്യാന്മർ)

ഏതു ചക്രവർത്തിയുടെ ശവകുടീരത്തിൽ നിന്നാണ് ബഹദൂർ രണ്ടാമനെ ബ്രിട്ടീഷുകാർ പിടികൂടിയത് - ഹുമയൂണിന്റെ

1857 വിപ്ലവ സമയത്തെ ബ്രിട്ടീഷ് ഗവർണർ - കാനിംഗ് പ്രഭു

1857 ലെ വിപ്ലവ സമയത്ത് ബ്രിട്ടനിലെ രാജ്ഞി - വിക്‌ടോറിയ രാജ്ഞി

1857 വിപ്ലവത്തിന്റെ വന്ധ്യവയോധികൻ - കൻവർ സിംഗ്

1857 ലെ വിപ്ലവത്തിന്റെ അനന്തരഫലം - ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിച്ചു

1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് പ്രകാരം ഇന്ത്യയുടെ ഭരണം ആരുടെ കീഴിലായ് - ബ്രിട്ടീഷ് രാജ്ഞിയുടെ

1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി - പാൽമർസ്‌റ്റോൺ പ്രഭു

1857 ലെ വിപ്ലവത്തിന്റെ അംബാസിഡർ - അസിമുള്ളാൻ

1857 ലെ വിപ്ലവം വ്യാപിക്കാത്ത പ്രദേശങ്ങൾ - പഞ്ചാബ്, ബോംബെ

1857 ലെ കലാപം നടന്ന സ്ഥലങ്ങളിൽ ബ്രിട്ടീഷുകാർ ആദ്യം തിരിച്ചുപിടിച്ചത് - ഡൽഹി

'1857 ലെ ഡൽഹിയിലെ കശാപ്പുകാരൻ' എന്നറിയപ്പെടുന്നത് - ജോൺ നിക്കോൾസൺ (ഡൽഹിയിലെ കലാപം അടിച്ചമർത്തി)

1857 ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം - നാനാസാഹിബ്

പേഷ്വ ബാജിറാവുവിന്റെ ദത്തുപുത്രൻ - നാനാസാഹിബ്

നാനാസാഹിബിന്റെ യതാർഥനാമം - ദോണ്ഡു പന്ത്

1857 വിപ്ലവത്തെ കാൺപൂരിൽ നയിച്ചത് - നാനാസാഹിബ്

1857 ലെ കലാപശേഷം നേപ്പാളിലേക്ക് കടന്നത് - നാനാസാഹിബ്

നാനാസാഹിബിന്റെ പട്ടാള മേധാവി - താന്തിയാതോപ്പി

താന്തിയാതോപ്പിയുടെ യതാർത്ഥനാമം - രാമചന്ദ്ര പാണ്ഡുരംഗ

ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഗോറില്ല യുദ്ധമുറ ഉപയോഗിച്ച വിപ്ലവകാരി - താന്തിയാതോപ്പി

റാണിലക്ഷ്മിഭായിയുടെ യതാർഥ നാമം - മണികർണ്ണിക

മനുബായ് എന്ന് വിളിക്കപ്പെടുന്നത് - ഝാൻസിറാണി

1857 ലെ വിപ്ലവത്തിലെ 'ജൊവാൻ ഓഫ് ആർക്ക്' എന്നറിയപ്പെടുന്നത് - റാണിലക്ഷ്മിഭായി

'ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു'എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചത് - ജഹവർലാൽ നെഹ്രു


1857 ലെ കലാപത്തിന് നേതൃത്വം നൽകിയവർ

  • ഝാൻസി - റാണിലക്ഷിഭായ്
  • ഡൽഹി - ഭക്ത്ാൻ, ബഹദൂർഷാ II
  • കാൺപൂർ - നാനാ സാഹിബ്
  • ഫൈസാബാദ് - മൗലവി അഹമദുള്ള
  • ഗ്വാളിയോർ - റാണിലക്ഷ്മിഭായ്, താന്തിയാതോപ്പി
  • ലഖ്‌നൗ, ആഗ്ര - ബീഗം ഹസ്രത്ത് മഹൽ
  • ബീഹാർ, ജഗദീഷ്പൂർ - കൺവർസിംഗ്
  • ബറേലി - ഖാൻ ബഹദൂർ ഖാൻ
  • അലഹാബാദ് - ലിയാത്ത് അലി

കലാപം അടിച്ചമർത്തിയവർ

  • ഡൽഹി - ജോൺ നിക്കോൾസൺ, ഹഡ്‌സൺ
  • കാൺപൂർ - ഹാവ് ലോക്ക്, കാംബെൽ
  • ഝാൻസി - ഹ്യൂഗ്‌റോസ്
  • ലക്‌നൗ - കാംബെൽ

 

പുസ്‌കവും രചയിതാവും

  • ഒന്നാം സ്വാതന്ത്ര്യ സമരത്തെ പ്രമേയമാക്കിക്കൊണ്ടുള്ള 'അമൃതം തേടി' എന്ന നോവൽ രചിച്ചത് - മലയാറ്റൂർ രാമകൃഷ്ണൻ
  • ശിപായ് മ്യൂട്ടിനി ആൻഡ് റിവോൾട്ട് ഓഫ് 1857 - ആർ.സി. മജുംദാർ
  • 1857 : ഫസ്റ്റ് വാർ ഓഫ് ഇൻഡിപെൻഡൻസ് - വി.ഡി. സവർക്കർ
  • ക്യൂൻ ഓഫ് ഝാൻസി - മഹാശ്വേതാദേവി

 

വിശേഷണങ്ങൾ

  • 'ഫ്യൂഡൽ ഇന്ത്യയുടെ അവസാന ചിറകടി' എന്നു വിശേഷിപ്പിച്ചത് - ജവഹർലാൽ നെഹ്രു
  • ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം - വി.ഡി. സവർക്കർ
  • ആഭ്യന്തര കലാപം - എസ്.ബി. ചൗദരി
  • 'ആദ്യത്തേതോ ദേശീയമോ സ്വാതന്ത്ര്യ സമരമോ ആയിരുന്നില്ല' എന്നു വിശേഷിപ്പിച്ചത് - ആർ.സി. മജുംദാർ
  • ദേശീയ ഉയർത്തെഴുന്നേൽപ്പ് - ബഞ്ചമിൻ ഡിസ്രേലി
  • 1857 സമയത്തെ 'ശിപായി ലഹള' എന്ന ആദ്യമായി വിളിച്ചത് - സ്റ്റാൻലി