പി.എസ്.സി. പരീക്ഷകളിൽ ഒരു മാർക്ക് ഉറപ്പിക്കാവുന്ന ഒരു പഠന മേലയാണ് കാർഷിക വിളകൾ. ഈ ഭാഗത്തു നിന്നും പരീക്ഷക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ചുവടെ നൽകിയിരിക്കുന്നത്.


'ധാന്യവിളകളുടെ രാജാവ്' എന്നറിയപ്പെടുന്ന വിള – നെല്ല്

നെല്ലിന്റെ ശാസ്ര്തീയ നാമം - ഒറൈസ സറ്റൈവ

ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര നെല്ല് വർഷമായി ആചരിച്ചത് - 2004 ൽ

നെല്ല് ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം - ചൈന

ഇന്ത്യയിൽ കൃഷി ചെയ്യുന്ന പ്രധാന വിള - നെല്ല്

നെല്ല് ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം - പശ്ചിമബംഗാൾ

ഇന്ത്യയിൽ സമുദ്രനിരപ്പിനും താഴെ നെൽകൃഷി ചെയ്യുന്ന പ്രദേശം - കുട്ടനാട്

കുട്ടനാട് പാക്കേജിന് നേതൃത്വം നൽകിയത് - ഡോ. എം.എസ്. സ്വാമിനാഥൻ

'ഇന്ത്യയുടെ നെല്ലറ' എന്നറിയപ്പെടുന്ന സംസ്ഥാനം - ആന്ധ്രാപ്രദേശ്

'ഇന്ത്യയുടെ ധാന്യപ്പുര' എന്നറിയപ്പെടുന്ന സംസ്ഥാനം - പഞ്ചാബ്

'തെക്കേ ഇന്ത്യയുടെ ധാന്യപ്പുര'എന്നറിയപ്പെടുന്ന സംസ്ഥാനം - തഞ്ചാവൂർ

ഗോതമ്പിന്റെ ശാസ്ര്തീയ നാമം - ട്രിറ്റിക്കം ഈസ്റ്റിവം

ഗോതമ്പ് ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം - ചൈന

ഗോതമ്പ് ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം - ഉത്തർപ്രദേശ്

ഹരിത വിപ്ലവത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉൽപാദന വർദ്ധനവ് ഉണ്ടായ വിള - ഗോതമ്പ്

'യൂണിവേഴ്‌സൽ ഫൈബർ' എന്നറിയപ്പെടുന്നത് - പരുത്തി

ഇന്ത്യയിലെ ഏറ്റവും വലിയ കൃഷിയധിഷ്ഠിത വ്യവസായം - പരുത്തി

പരുത്തിയുടെ ജന്മദേശം - ഇന്ത്യ

കേരളത്തിൽ പരുത്തി കൃഷി ചെയ്യുന്ന പ്രദേശം - ചിറ്റൂർ (പാലക്കാട്)

പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണ് - കറുത്ത മണ്ണ്

ചണം ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം - ഇന്ത്യ

ചണം ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം - പശ്ചിമ ബംഗാൾ

ലോകത്തിന്റെ പഞ്ചസാര കിണ്ണം - ക്യൂബ

ഇന്തയുടെ പഞ്ചസാര കിണ്ണം - ഉത്തർപ്രദേശ്

കരിമ്പ് ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം - ബ്രസ്സീൽ

കരിമ്പ് ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം - ഉത്തർപ്രദേശ്

കരിമ്പ് ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള കേരളത്തിലെ ജില്ല - പാലക്കാട്

പുകയില ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം - ചൈന

പുകയില ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം - ആന്ധ്രാപ്രദേശ്

പുകയില ഉൽപ്പാദിപ്പിക്കുന്ന കേരളത്തിലെ ഏക ജില്ല - കാസർഗോഡ്

റബർ ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം - കേരളം

ഇന്ത്യയിലെ ആദ്യ റബ്ബർ പാർക്ക് - ഐരാപുരം (എറണാകുളം)

'ഇന്ത്യയുടെ തേയിലത്തോട്ടം' - ആസ്സാം

തേയില ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം - ആസ്സാം

തേയില ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം - ചൈന

കാപ്പി ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം - ബ്രസീൽ

കാപ്പി ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം -കർണ്ണാടക

മരിച്ചീനി കൃഷിയെ പ്രോത്‌സാഹിപ്പിച്ച തിരുവിതാംകൂർ രാജാവ് - ശ്രീ വിശാം തിരുനാൾ

കാർഷികോത്പന്നങ്ങളുടെ ഗുണനിലവാരം കാണിക്കാൻ ഉപയോഗിക്കുന്ന മുദ്ര - അഗ്മാർക്ക്

ഖാരിഫ് വിളകൾ വിളവെടുക്കുന്ന സമയം - സെപ്റ്റംബർ മുതൽ ഒക്‌ടോബർ വരെ

റാബി വിളകൾ വിളവെടുക്കുന്ന സമയം - ഏപ്രിൽ മുതൽ മെയ് വരെ

പ്രധാന ഖാരിഫ് വിളകൾ - നെല്ല്, പരുത്തി, എള്ള്, നിലക്കടല, ചോളം, ചണം

പ്രധാന റാബി വിളകൾ - ഗോതമ്പ്, കടുക്, ബാർലി, പയറുവർഗ്ഗങ്ങൾ

പ്രധാന സയ്ദ് വിളകൾ - പഴങ്ങളും പച്ചക്കറികളും