പി.എസ്.സി. പരീക്ഷകളിൽ ഒരു മാർക്ക് ഉറപ്പിക്കാവുന്ന പാഠഭാഗമാണ് കാർഷിക സ്ഥാപനങ്ങളും ആസ്ഥാനവും. ഇന്നത്തെ പഠനക്കുറിപ്പുകൾ അവയെക്കുറിച്ചാണ്.
- കേരള കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം - മണ്ണൂത്തി
- അന്താരാഷ്ട്ര നെല്ലു ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് - മനില (ഫിലിപ്പൈൻസ്)
- കേന്ദ്ര നെല്ലുഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് - കട്ടക്ക് (ഒഡീഷ)
- കേരളത്തിൽ നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് - പട്ടാമ്പി (പാലക്കാട്), കായംകുളം (ആലപ്പുഴ), മങ്കൊമ്പ് (ആലപ്പുഴ), വൈറ്റില (എറണാകുളം)
- കേരഫെഡ് - തിരുവനന്തപുരം
- ബാംബൂ കോർപറേഷൻ - അങ്കമാലി (എറണാകുളം)
- കാപ്പി ഗവേഷണ കേന്ദ്രം - ചുണ്ടേൽ (വയനാട്)
- ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - പീച്ചി (തൃശ്ശൂർ)
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്ഓഫ് ഫോറസ്റ്റ് മാനേജ്‌മെന്റ് - ഭോപ്പാൽ (മദ്ധ്യപ്രദേശ്)
- ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - പാലോട് (തിരുവനന്തപുരം)
- റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - കോട്ടയം
- റബ്ബർ ബോർഡ് - കോട്ടയം
- ഏലം ഗവേഷണ കേന്ദ്രം - പാമ്പാടും പാറ (ഇടുക്കി)
- പുൽത്തൈല ഗവേഷണ കേന്ദ്രം - ഓടക്കാലി (എറണാകുളം)
- ഏത്തവാഴ ഗവേഷണ കേന്ദ്രം - കണ്ണാറ (തൃശൂർ)
- കേന്ദ്ര സമുദ്ര ജലമത്സ്യ ഗവേഷണ കേന്ദ്രം - കൊച്ചി
- കേന്ദ്ര ഫിഷറീസ് വിദ്യാഭ്യാസ ഗവേഷണ കേന്ദ്രം - മുംബൈ (മഹാരാഷ്ട്ര)
- നാളികേര ഗവേഷണ കേന്ദ്രം - ബാലരാമപുരം (തിരുവനന്തപുരം)
- കുരുമുളക് ഗവേഷണ കേന്ദ്രം - പന്നിയൂർ (കണ്ണൂർ)
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ച് - കോഴിക്കോട്
- കശുവണ്ടി ഗവേഷണ കേന്ദ്രം - - ആനക്കയം (മലപ്പുറം)
- കേന്ദ്ര
കിഴങ്ങുവർഗ്ഗ ഗവേഷണ കേന്ദ്രം (CTCRI) - ശ്രീകാര്യം
(തിരുവനന്തപുരം)
- കൈതച്ചക്ക ഗവേഷണ കേന്ദ്രം - വെള്ളാനിക്കര (തൃശൂർ)
- ദേശീയ വാഴ ഗവേഷണ കേന്ദ്രം - തിരുച്ചിറപ്പള്ളി (തമിഴ്‌നാട്)
- കേന്ദ്ര പുകയില ഗവേഷണ കേന്ദ്രം - രാജമുന്ദ്രി (ആന്ധ്രാപ്രദേശ്)
- സെൻട്രൽ ജൂട്ട് ടെക്‌നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് -കൊൽക്കത്ത (പശ്ചിമബംഗാൾ)
- കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് - കാസർഗോഡ്
- കേരളത്തിൽ കരിമ്പ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് - തിരുവല്ല (പത്തനംതിട്ട)