കേരള പി.എസ്.സി. പരീക്ഷയിൽ ഒരു മാർക്ക് ഉറപ്പിക്കാവുന്ന ജനറൽ സയൻസിലെ ഒരു പാഠഭാഗം ആണ്‌ ഹൈഡ്രജൻ. ഈ ഭാഗത്തെ പ്രധാന വസ്തുതകളാണ് ചുവടെ നൽകിയിരിക്കുന്നത്.

അറ്റോമിക നമ്പർ - 1

ആവർത്തന പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള മൂലകം

അറ്റോമിക നമ്പറും മാസ് നമ്പറും ഒന്നായ വാതകം

ഹൈഡ്രജൻ വാതകം കണ്ടെത്തിയത് - ഹെന്റി കാവൻഡിഷ്

ഹൈഡ്രജൻ എന്ന പേര് നൽകിയത് - ലാവോസിയെ

'ഹൈഡ്രജൻ' എന്ന ഗ്രീക്ക് പദത്തിനർത്ഥം - ജലം ഉത്പാദിപ്പിക്കാൻ കഴിയുന്നവൾ

ന്യൂക്ലിയസിൽ ന്യൂട്രോൺ ഇല്ലാത്ത ഒരേയൊരു വാതകം

ഒരു പ്രോട്ടോണും ഒരു ഇലക്‌ട്രോണും മാത്രമേ ഉള്ളൂ.

ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്നു

റോക്കറ്റുകളിൽ ഉപയോഗിക്കുന്ന ഇന്ധനം

കലോറി മൂല്യം കൂടിയ ഇന്ധനം

മലിനീകരണം ഉണ്ടാക്കാത്ത ഇന്ധനം

ഏറ്റവും ഭാരം കുറഞ്ഞ വാതകം

ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകം

സ്വയം കത്തുന്ന വാതകം

ഹൈഡ്രജന് വായുവിനേക്കാൾ സാന്ദ്രത - …………….

കുറവാണ് (ഹൈഡ്രജൻ ബലൂണുകൾ അന്തരീക്ഷത്തിൽ ഉയർന്നുപൊങ്ങാൻ കാരണം)

പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന വാതകം

സൂര്യനിൽ ഏറ്റവും കൂടുതലുള്ള വാതകം

വനസ്പതി നിർമ്മാണത്തിന് ഉപയോഗിക്കുന്ന വാതകം

ഹൈഡ്രജൻ വാണിജ്യപരമായി നിർമ്മിക്കുന്ന പ്രക്രിയ - ബോഷ് പ്രക്രിയ

ഹൈഡ്രജൻ ലാമ്പുകൾ പുറപ്പെടുവിക്കുന്ന നിറം - നീല

ഐസോടോപ്പുകൾ

1. പ്രൊട്ടിയം

2. ഡ്യുട്ടീരിയം

3. ട്രിഷിയം

റേഡിയോ ആക്ടീവായ ഹൈഡ്രജന്റെ ഐസോടോപ്പ് - ട്രിഷിയം

ന്യൂക്ലിയാർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പ് - ഡ്യുട്ടീരിയം

ആസിഡുകളും ലോഹങ്ങളും പ്രവർത്തിച്ചാൽ ഉണ്ടാകുന്ന വാതകം