കേരള പി.എസ്.സി. പരീക്ഷയിൽ ഒരു മാർക്ക് ഉറപ്പിക്കാവുന്ന ജനറൽ സയൻസിലെ ഒരു പാഠഭാഗം ആണ്‌ ഓക്‌സിജൻ. ഈ ഭാഗത്തെ പ്രധാന വസ്തുതകളാണ് ചുവടെ നൽകിയിരിക്കുന്നത്.

  • കണ്ടെത്തിയത് - ജോസഫ് പ്രീസ്റ്റ്‌ലി
  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം
  • അന്തരീക്ഷത്തിൽ കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം
  • 'ആസിഡ് ഉണ്ടാക്കുന്നത്' എന്നർത്ഥം വരുന്ന മൂലകം
  • പ്രധാന അലോട്രോപ്പ് - ഓസോൺ
  • 'ഓക്‌സിജൻ' എന്ന പേര് നൽകിയത് - ലാവോസിയെ
  • ഓക്‌സിജൻ വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയ - അംശിക സ്വേദനം
  • റോക്കറ്റിൽ ഇന്ധനമായി ഉപയോഗിക്കുന്ന മൂലകം - ദ്രാവക ഓക്‌സിജൻ
  • ഒരു വസ്തു ഓക്‌സിജനുമായി പ്രവർത്തിക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് - ജ്വലനം
  • ഒരു ഓക്‌സിജൻ തന്മാത്രയിൽ എത്ര ഓക്‌സിജൻ ആറ്റങ്ങൾ ഉണ്ടാകും - 2
  • 3 ഓക്‌സിജൻ ആറ്റങ്ങൾ അടങ്ങിയ ഓക്‌സിജന്റെ രൂപാന്തരം - ഓസോൺ
  • 'ഓസോൺ' എന്ന വാക്കിന്റെ അർത്ഥം - ഞാൻ മണക്കുന്നു
  • ഓസോൺപാളി സ്ഥിതിചെയ്യുന്ന അന്തരീക്ഷമണ്ഡലം - സ്ട്രാറ്റോസ്ഫിയർ
  • ഓസോൺ ദിനം - സെപ്റ്റംബർ 16
  • ഓസോൺ പാളിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഉച്ചകോടി - മോൺട്രിയൽ ഉച്ചകോടി