പത്താം ക്ലാസിലെ എസ്.സി.ഇ.ആർ.റ്റി. സാമൂഹ്യശാസ്ര്തം പാഠപുസ്തകത്തിലെ 'മാനവവിഭവശേഷി വികസനം ഇന്ത്യയിൽ' എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പഠനക്കുറിപ്പുകളാണ് ചുവടെ നൽകുന്നത്.

·        ഒരു നിശ്ചിത സമയത്ത് ഒരു രാജ്യത്ത് താമസിക്കുന്ന ജനങ്ങളുടെ ആകെ എണ്ണത്തെ ആണ് ആ രാജ്യത്തെ ________ എന്ന് പറയുന്നത്- ജനസംഖ്യാ വലുപ്പം   

·        ജനസംഖ്യ, അതിന്റെ എണ്ണത്തിൽ വരുന്ന മാറ്റം, ഘടനാപരമായ സവിശേഷതകൾ തുടങ്ങിയവ വിശകലനം ചെയ്യുന്ന സാമൂഹ്യശാസ്ര്തശാഖയാണ് - ജനസംഖ്യാശാസ്ര്തം

·        ഇന്ത്യയിൽ സെൻസസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് - പോപ്പുലേഷൻ രജിസ്ട്രാർ ജനറൽ ആന്റ് സെൻസസ് കമ്മീഷണറുടെ ഓഫീസ്

·        ഇന്ത്യയിലെ അവസാന ജനസംഖ്യാ കണക്കെടുപ്പ് ഏത് തീയതിയെ അടിസ്ഥാനമാക്കിയാണ് ജനസംഖ്യാ വിവരങ്ങൾ സ്വീകരിച്ചത്- 2011 മാർച്ച് 1

·        ജൂലൈ 11 ലോകജനസംഖ്യാ ദിനമായി ആചരിച്ച് തുടങ്ങിയത് ഏത് വർഷം മുതൽ- 1989 

·        ഒരു ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് താമസിക്കുന്ന ജനങ്ങളുടെ എണ്ണമാണ് - ജനസാന്ദ്രത

·        2011 ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിലെ സ്ര്തീ പുരുഷ അനുപാതം- 940 ആണ്

·        ഇന്ത്യയിൽ മാനവവിഭവശേഷി വികസന മന്ത്രാലയം ആരംഭിച്ചത് -1985 ൽ

·        2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ സ്ര്തീകളുടെ സാക്ഷരതാനിരക്ക്- 65.46

§  പുരുഷന്മാർ      -       82.14

§  ആകെ             -       74.04

·        SCERT / DIET തുടങ്ങിയ അധ്യാപക പരിശീന കേന്ദ്രങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി- സമഗ്രശിക്ഷാ അഭിയാൻ

§  സാർവ്വത്രിക വിദ്യാഭ്യാസം ഹയർസെക്കന്ററി വരെ ഉറപ്പുവരുത്തുക എന്നതും ഇതിന്റെ ലക്ഷ്യമാണ്

·        6 വയസ്സു വരെയുള്ള ശിശുക്കളുടെ സമഗ്ര വികസനവും ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യ പരിപാലനവും ലക്ഷ്യമിട്ടുള്ള പദ്ധതി- സംയോജിത ശിശുവികസന സേവന പരിപാടി

·        ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി- രാഷ്ട്രീയ ഉച്ചതൽ ശിക്ഷാ അഭിയാൻ

·        യുവജനങ്ങളുടെ തൊഴിൽ നൈപുണി മെച്ചപ്പെടുത്തുക, തൊഴിൽ വൈദഗ്ദ്യം നേടിയവരുടെ ലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി- നാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് ആന്റ് മോണിറ്ററി റിവാർഡ് സ്‌കീം

·        15 വയസ്സിനും 59 വയസ്സിനും ഇടയിൽ പ്രായമുള്ളവരിൽ തൊഴിലുള്ളവരും തൊഴിലന്വേഷകരുമായവരുടെ എണ്ണവും ആകെ ജനസംഖ്യയും തമ്മിലുള്ള അനുപാതമാണ് – തൊഴിൽ പങ്കാളിത്തനിരക്ക്

·        ശരാശരി എത്ര വയസുവരെ ഒരു വ്യക്തി ജീവിച്ചിരിക്കുന്നു എന്നതാണ് - ആയുർദൈർഘ്യം

·        2011 ലെ സെൻസസ് പ്രകാരം ഇന്ത്യയുടെ ആകെ ആയുർദൈർഘ്യം -66.1

§  സ്ര്തീകൾ        - 67.7

§  പുരുഷന്മാർ      - 64.6