എസ്.സി.ഇ.ആർ.റ്റി. സാമൂഹ്യശാസ്ര്തം പാഠപുസ്തകത്തിലെ ' രാഷ്ട്രവും രാഷ്ട്രതന്ത്രശാസ്ര്തവും' എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പഠനക്കുറിപ്പുകളാണ് ചുവടെ നൽകുന്നത്.
രാഷ്ട്രം എന്ന പദം ആദ്യമായി ഉപയോഗിച്ച പാശ്ചാത്യ ചിന്തകൻ- നിക്കോളോ മാക്യവല്ലി
സമുദ്ര സാമീപ്യമുള്ള രാജ്യങ്ങളുടെ തീരപ്രദേശത്തു നിന്ന് 12 നോട്ടിക്കൽ
മൈൽ കടലും ഭൂപ്രദേശത്തിന്റെ ഭാഗമായി കണക്കാക്കും. ഈ മേഖലയാണ് - ടെറിടോറിയൽ വാട്ടേഴ്‌സ്
രാഷ്ട്രം രൂപീകരിക്കാൻ വേണ്ട ഘടകങ്ങൾ - ജനങ്ങളും ഭൂപ്രദേശങ്ങളും , ഗവൺമെന്റും പരമാധികാരവും
ഐക്യരാഷ്ട്ര സഭയിലെ 193-മത് അംഗരാജ്യം - ദഷിണ സുഡാൻ
''രാഷ്ട്രത്തിന്റെ ലക്ഷ്യം ഏറ്റവും കൂടുതൽ പേർക്ക് ഏറ്റവും കൂടുതൽ നന്മ ചെയ്യലാണ്'' ആരുടേതാണ് ഈ വാക്കുകൾ - ജെർമി ബന്താം
'രാഷ്ട്രം ചരിത്ര സൃഷ്ടിയാണ്. സാമൂഹിക പരിണാമ പ്രക്രിയയുടെ ഫലമായി
രൂപം കൊള്ളുന്നു.' ഈ പ്രസ്താവന ഏത് രാഷ്ട്ര രൂപീകരണ സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു
- പരിണാമ
സിദ്ധാന്തം
രാഷ്ട്ര രൂപീകരണ സിദ്ധാന്തങ്ങളിൽ ഏറ്റവും സ്വീകാര്യമായത് - പരിണാമ സിദ്ധാന്തം
ഇന്ന് രാഷ്ട്രങ്ങൾ പൊതുവെ അറിയപ്പെടുന്നത് - ദേശരാഷ്ട്രം
'ഒരു രാഷ്ട്രത്തിന്റെ നിയമനിർമാണ നടപടികളിലും നീതി നിർവഹണത്തിലും പങ്കെടുക്കാൻ അധികാരമുള്ള ഏത് വ്യക്തിയെയും ആ രാഷ്ട്രത്തിലെ പൗരൻ എന്ന് വിളിക്കാം''. ആരുടേതാണ് ഈ വാക്കുകൾ - അരിസ്‌റ്റോട്ടിൽ
'വാസ്തുവിദ്യാ മേഖലയിലെ ഗാന്ധിജി' എന്നറിയപ്പെടുന്നത് - ലാറി ബേക്കർ
'രാഷ്ട്രത്തെക്കുറിച്ചും ഗവൺമെന്റിനെക്കുറിച്ചുമുള്ള പഠനമാണ് രാഷ്ട്രതന്ത്രശാസ്ര്തം'' രാഷ്ട്രതന്ത്രശാസ്ര്തത്തിന് ഈ നിർവചനം നൽകിയത് - അരിസ്‌റ്റോട്ടിൽ
'പൊളിറ്റിക്‌സ്' എന്ന കൃതി രചിച്ചത് - അരിസ്‌റ്റോട്ടിൽ
'നിങ്ങൾ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാതിരിക്കുന്നതിന്റെ പരിണിതഫലം നിങ്ങളേക്കാൾ മോശമായവർ നിങ്ങളെ ഭരിക്കും എന്നതാണ്''. ആരുടേതാണ് ഈ വാക്കുകൾ - പ്ലേറ്റോ
മാതൃകാ ചോദ്യങ്ങൾ
1. താഴെ
കൊടുത്തിരിക്കുന്ന രാഷ്ട്ര രൂപീകരണ സിദ്ധാന്തങ്ങളിൽ ഏറ്റവും സ്വീകാര്യമായത്
A. പരിണാമ
സിദ്ധാന്തം
B. ശക്തി
സിദ്ധാന്തം
C. ദൈവദത്ത
സിദ്ധാന്തം
D. സാമൂഹിക
ഉടമ്പടി സിദ്ധാന്തം
2. രാഷ്ട്രം
എന്ന പദം ആദ്യമായി ഉപയോഗിച്ച പാശ്ചാത്യ ചിന്തകൻ
A. ജെർമി
ബന്താം
B. നിക്കോളോ
മാക്യവല്ലി
C. അരിസ്‌റ്റോട്ടിൽ
D. പ്ലേറ്റോ
3. ഐക്യരാഷ്ട്ര സഭയിലെ 193-മത് അംഗരാജ്യം
A. ദക്ഷിണാഫ്രിക്ക
B. ഇസ്രായേൽ
C. സ്വിറ്റ്‌സർലാന്റ്
D. ദക്ഷിണ സുഡാൻ
4. 'രാഷ്ട്രത്തെക്കുറിച്ചും
ഗവൺമെന്റിനെക്കുറിച്ചുമുള്ള പഠനമാണ് രാഷ്ട്രതന്ത്രശാസ്ര്തം'' രാഷ്ട്രതന്ത്രശാസ്ര്തത്തിന്
ഈ നിർവചനം നൽകിയത്
A. സോക്രട്ടീസ്
B. പ്ലേറ്റോ
C. ജെർമി
ബന്താം
D. അരിസ്‌റ്റോട്ടിൽ
ഉത്തരങ്ങൾ
1A 2B 3D 4D
