പി.എസ്.സി. പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ളതും റാങ്ക് നിർണയിക്കാൻ സാധ്യതയുള്ളതുമായ 2019 ലെ ആനുകാലിക വിവരങ്ങളിൽ പ്രധാനപ്പെട്ടവ ചുവടെ നൽകുന്നു.

 

Important-Current-Affairs-2019-for-Kerala-PSC-Tenth-Plus-Two-Degree-Level-Exams

'ആത്മീയ വകുപ്പ്' ആരംഭിച്ചത് ഏത് സംസ്ഥാന സർക്കാരാണ്?

മധ്യപ്രദേശ്

ഇന്ത്യയിലെ ഏത് നഗരമാണ് 'പ്രയാഗ് രാജ്' എന്ന് പുനർനാമകരണം ചെയ്തത്?

അലഹബാദ്

ദേശീയ പൈതൃക സ്മാരകമായി പാക്കിസ്ഥാൻ പ്രഖ്യാപിച്ച ഹിന്ദു ആരാധനാലയം?

പഞ്ച് തീർഥ്

ആസ്‌ട്രേലിയയിൽ ആദ്യ ടെസ്റ്റ് പരമ്പര വിജയം നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ?

വിരാട് കോലി

അന്താരാഷ്ട്ര നാണ്യനിധിയുടെ പ്രഥമ വനിത സാമ്പത്തിക ശാസ്ത്രജ്ഞ?

ഗീത ഗോപിനാഥ്

ഒന്നിലധികം ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ലഭ്യമായ ആദ്യ ഏഷ്യൻ വംശജ?

സാന്ദ്ര മിജു ഒ.

മുന്നാക്ക സമുദായത്തിലെ പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകുന്ന ഭരണഘടന ഭേദഗതി ബില്ലിന് ലോക്‌സഭ അംഗീകാരം നൽകിയത്?

2019 ജനുവരി 8 (രാജ്യസഭ : ജനുവരി 9) (രാഷ്ട്രപതി : ജനുവരി 12)

'വി ആർ ഡിസ്പ്ലയിസ്ഡ്' എന്ന പുസ്തകത്തിന്റെ രചയിതാവ്?

മലാല യൂസഫ്‌സായ്

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഒറ്റവരി സ്റ്റീൽ കേബിൾ തൂക്കുപാലം?

ബൈറൺജി പാലം

'നിരീശ്വരൻ' എന്ന കൃതിയുടെ രചയിതാവ്?

വി ജെ ജയിംസ്

സംസ്ഥാനത്തെ ആദ്യ ഭിന്നശേഷി സൗഹൃദ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നിലവിൽ വന്നത്?

കായംകുളം

സംസ്ഥാനത്ത ആദ്യ പട്ടികവർഗ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എവിടെയാണ് ആരംഭിച്ചത്?

പാലോട്

'മീനമാസത്തിലെ സൂര്യൻ 'എന്ന സിനിമയുടെ സംവിധായകൻ?

ലെനിൻ രാജേന്ദ്രൻ

ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയർന്ന കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ?

സത്യരൂപ് സിദ്ധാന്ത

ലോറസ് വേൾഡ് സ്‌പോട്‌സ് അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?

വിനേഷ് ഫോഗട്ട്

ഇന്ത്യയില ആദ്യ സിനിമ മ്യൂസിയം ആരംഭിച്ചത്?

മുംബൈയിൽ

'വിവേകാനന്ദൻ' 'സന്യാസിയും മനുഷ്യനും' എന്ന പുസ്തകത്തിന്റെ രചയിതാവ്?

എം.പി. വീരേന്ദ്രകുമാർ

2019 ലെ പത്മഭൂഷൻ നേടിയ മലയാളികൾ?

മോഹൻലാൽ, നമ്പി നാരായണൻ

പത്മ ശ്രീ പുരസ്‌കാരം ലഭിച്ച ആദ്യ ട്രാൻസ്‌ജെൻഡർ?

നർത്തകി നടരാജ്

2019 ലെ പത്മശ്രീ പുരസ്‌കാരം നിരസിച്ച സഹിത്യകാരി?

ഗീതമേത്ത

പാക്കിസ്ഥാനിലെ പ്രഥമ വനിത ഹിന്ദു ജഡ്ജി?

സുമൻ കുമാരി

ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ പുതിയ ആസ്ഥാന മന്ദിരം?

ധാരോഹർ ഭവൻ

ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ എഞ്ചിൻ നിർമ്മിത ട്രെയിൻ?

ട്രെയിൻ 18 (വന്ദേ ഭാരത് എക്‌സ്പ്രസ്സ്)