പി.എസ്.സി. പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ളതും റാങ്ക് നിർണയിക്കാൻ സാധ്യതയുള്ളതുമായ 2019 ലെ ആനുകാലിക വിവരങ്ങളിൽ പ്രധാനപ്പെട്ടവ ചുവടെ നൽകുന്നു.

 

Important-Current-Affairs-2019-for-Kerala-PSC-Tenth-Plus-Two-Degree-Level-Exams

അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പെൻഷൻ നൽകുന്ന കേന്ദ്രസർക്കാരിന്റെ പദ്ധതി?

പ്രധാൻമന്ത്രി ശ്രമയോഗി മൻധൻ പദ്ധതി

പഞ്ചാബിന്റെ ജലജീവിയായി 2019 ൽ പ്രഖ്യാപിച്ചത്?

ഗംഗാ ഡോൾഫിൻ

2019 ൽ അന്തരിച്ച 2017ലെ ജ്ഞാനപീഠ ജേതാവായ ഹിന്ദി സാഹിത്യകാരി?

കൃഷ്ണ സോബ്തി

'ബിരിയാണി' എന്ന കഥാസമാഹരം രചിച്ചത്?

സന്തോഷ് ഏച്ചിക്കാനം (2019 ൽ അക്ബർ കക്കട്ടിൽ പുരസ്‌കാരം ലഭിച്ചു)

പാക്ക് ചെയ്ത ജൈവ ഭക്ഷ്യ ഉൽപ്പന്നത്തിൽ ജൈവ ഭക്ഷ്യ വസ്തു എന്ന് സൂചിപ്പിക്കുന്നതിനായി നിർമ്മിച്ച ലോഗോ?

ജൈവിക് ഭാരത്

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ജഡ്ജി?

ജോയിത മൊണ്ടാൽ

'ചിനൂക്ക്' ഹെലികോപ്റ്റർ ഇന്ത്യ വാങ്ങിയത് ഏത് രാജ്യത്ത് നിന്നാണ്?

അമേരിക്ക

അരുണാചൽ പ്രദേശിൽ ആരംഭിച്ച ദൂരദർശൻ ചാനൽ?

ഡിഡി അരുൺ പ്രഭ

സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ പേര്?

സ്‌പോർട്‌സ് ഇന്ത്യ

കോടതി ഭാഷകളിൽ ഇംഗ്ലീഷ്, അറബിക് എന്നീ ഭാഷകളെ കൂടാതെ ഹിന്ദി ഭാഷയെക്കൂടെ ഔദ്യോഗിക ഭാഷയാക്കിയ രാജ്യം?

യു എ ഇ

ഐക്യരാഷ്ട്ര സംഘടന കുടുംബക്യഷിക്കായ്‌ ദശവർഷം ആചരിക്കുന്നത്?

2019 മുതൽ 2028 വരെ

രാജ്യത്തെ ആദ്യത്തെ ഭൗമസൂചിക സ്‌റ്റോർ ആരംഭിക്കുന്നത് എവിടെ?

ഗോവ

ഗ്രാമീണമേഖലയിലെ വിദ്യാർഥികളെ രാജ്യത്തെ മികച്ച സർവ്വകലാശാലകളിൽ പ്രവേശനം നേടാൻ പ്രാപ്തരാക്കുന്ന കേരള സർക്കാരിന്റെ പദ്ധതി?

ധനുസ്സ്

പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാൻ കേന്ദ്രസർക്കാർ രൂപവത്കരിച്ച ട്രസ്റ്റ്?

ഭാരത് കെ വീർ

‘Faith a journey for all’ ആത്മകഥ ഏത് മുൻ അമേരിക്കൻ പ്രസിഡന്റിന്റേതാണ്?

ജിമ്മി കാർട്ടർ

നിരാശ്രയരായ അഗതി കുടുംബങ്ങളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്ന കുടുംബശ്രീയുടെ പദ്ധതി?

അഗതി രഹിത കേരളം

ഇന്ത്യയിലെ ആദ്യത്തെ പോലീസ് റോബോർട്ട്?

KP-BOT (കേരള പോലീസ് സൈബർഡോമും അസിമോവ് റോബോർട്ടിക്കും സംയുക്തമായി വികസിപ്പിച്ചെടുത്തു)

ഇന്ത്യയുടെ തദ്ദേശ നിർമ്മിത ലഘുപോർ വിമാനമായ തേജസിൽ യാത്ര ചെയ്ത ആദ്യ വനിത?

പി വി സിന്ധു

അതിഥി തൊഴിലാളികൾക്ക് പോസ്റ്റൽ മാതൃകയിൽ താമസ സൗകര്യം നൽകുന്ന കേരള സർക്കാർ സംരംഭം?

അപ്നാ ഘർ

ഗോവയുടെ പാരമ്പര്യ സംഗീത ഉപകരണമായി 2019 ൽ പ്രഖ്യാപിച്ചത്?

Ghumot

ഭൂമിയുടെ ഉപഗ്രഹ ചിത്രങ്ങളടങ്ങിയ 'എർത്ത്' എന്ന പുസ്തകം പുറത്തിറക്കിയത്?

നാസ

ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര നേടിയ ആദ്യ ഏഷ്യൻ രാജ്യം?

ശ്രീലങ്ക

അപൂർവി ചന്ദേല ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഷൂട്ടിങ്

(2019 ൽ നടന്ന ഷൂട്ടിങ് ലോകകപ്പിൽ 10 മീറ്റർ എയർ റൈഫിളിൽ ലോക റെക്കോടോടെ സ്വർണ്ണം നേടി)

പ്രസവാനന്തരം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വീട്ടിലെത്തിക്കുന്ന കേരള സർക്കാർ പദ്ധതി?

മാതൃയാനം

വാലസ് ബ്രോക്കർ ഏത് രംഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കാണ് ശ്രദ്ധേയനായത്?

കാലാവസ്ഥ വ്യതിയാനം (2019 ൽ അന്തരിച്ച ഭൗമശാസ്ര്തജ്ഞൻ)