പി.എസ്.സി. പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ളതും റാങ്ക് നിർണയിക്കാൻ സാധ്യതയുള്ളതുമായ 2019 ലെ ആനുകാലിക വിവരങ്ങളിൽ പ്രധാനപ്പെട്ടവ ചുവടെ നൽകുന്നു.
2019
ൽ വിജയ ബാങ്ക്, ദേന ബാങ്ക് എന്നീ ദേശസാത്കൃത ബാങ്കുകൾ ഏത് ബാങ്കുമാണ് ലയിച്ചത്?
ബാങ്ക് ഓഫ് ബറോഡ
'ഗെയിം
ചെയ്ഞ്ചർ' എന്ന ജീവചരിത്ര പുസ്തകം ഏത് ക്രിക്കറ്ററുടെ ജീവിതത്തെക്കുറിച്ചാണ്?
ഷാഹിദ് അഫ്രീദി
5ജി ടെലികോം
സേവനങ്ങൾ ലഭ്യമായ ലോകത്തിലെ ആദ്യ ജില്ല?
ഷാങ് ഹായ് (ചൈന)
ലോകത്തിലാദ്യമായി
ദേശീയതലത്തിൽ 5ജി മൊബൈൽ നെറ്റ്‌വർക്ക് ആരംഭിച്ച രാജ്യം?
ദക്ഷിണ കൊറിയ
2019
ൽ ഗൂഗിൾ നിർത്തലാക്കിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം?
ഗൂഗിൾ പ്ലസ്
2019
ൽ അന്തരാഷ്ട്ര സോളാർ അലൈൻസിൽ അംഗമായ രാജ്യം?
ബൊളീവിയ
ഏറ്റവും
കുറച്ച് കാലയളവിനുള്ളിൽ 100 കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ മലയാള ചിത്രം?
ലൂസിഫർ
ഫിഫ കൗൺസിൽ
അംഗമായി തെരഞ്ഞെടുത്ത ആദ്യ ഇന്ത്യക്കാരൻ?
പ്രഫുൽ പട്ടേൽ
ഗോത്ര
വിഭാഗത്തിൽ നിന്നും സിവിൽ സർവീസ് നേടിയ കേരളത്തിലെ ആദ്യ വനിത?
ശ്രീധന്യ
ഇന്ത്യൻ
ആർമി 2019ൽ നിർമ്മിച്ച മൈത്രി പാലം ഏത് നദിക്ക് കുറുകെയാണ്?
സിന്ധു നദി
2019ലെ
ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം സ്ഥാനാർത്ഥികൾ മത്സരിച്ച കേരളത്തിലെ ലോക്‌സഭ മണ്ഡലം?
വയനാട്
ഗ്രീൻ
ഐ എസ് ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ റെയിൽവെ സ്‌റ്റേഷൻ?
ഗുവാഹത്തി
കേരളമന്ത്രിസഭയിൽ
ഏറ്റവും കൂടുതൽ തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തി?
കെ എം മാണി (13 തവണ)
കേരളത്തിൽ ഏറ്റവും
കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി (13)
ഏറ്റവും കൂടുതൽ കാലം
എം എൽ എ ആയ വ്യക്തി
ഒരേ നിയോജക മണ്ഡലത്തിൽ
നിന്നും (പാല) ഏറ്റവും കൂടുതൽ തവണ ജയിച്ച എം എൽ എ
ഏറ്റവും കൂടുതൽ മന്ത്രിസഭയിൽ
അംഗം (12)
2019
ൽ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ ഖേദപ്രകടനം നടത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി?
തെരേസ മേയ്
മൻപ്രീത്
കൗർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഷോട്ട്പുട്ട്
'ബേറെഷീറ്റ്'
ഏത് രാജ്യത്തിന്റെ ചാന്ദ്രദൗത്യമായിരുന്നു?
ഇസ്രായേൽ
വീക്കിലീക്‌സിന്റെ
സ്ഥാപകൻ?
ജൂലിയൻ അസൻജ്
എ ആർ
റഹ്മാൻ ആദ്യമായി തിരക്കഥ രചന നടത്തി സംവിധാനം ചെയ്യുന്ന സിനിമ?
99 സോങ്‌സ്
ജാമിയ
മിലിയ ഇസ്ലാമിയ സർവ്വകലാശാലയുടെ പ്രഥമ വനിത വൈസ് ചാൻസിലർ?
നജ്മ അക്തർ
2019
ൽ നൂറാം വാർഷികം ആചരിച്ച ചരിത്ര സംഭവം?
ജാലിയൻ വാലാബാഗ് കൂട്ടക്കൊല
ആശാകിരണം
ആരുടെ ആത്മകഥയാണ്?
എസ് ചന്ദ്രശേഖർ
ഫോർമുല
വൺ കാറോട്ട മത്സരത്തിന്റെ 1000 മത്തെ മത്സരത്തിൽ വിജയിയായത്?
ലൂയി ഹാമിൽട്ടൺ
2019
ൽ അഗ്നിക്കിരയായ എട്ടരനൂറ്റാണ്ട് പഴക്കമുള്ള നോത്ര ദാം കത്തീഡ്രൽ ഏത് രാജ്യത്താണ്?
ഫ്രാൻസ് (പാരീസ്)
അന്താരാഷ്ട്ര
ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യ അറബ് വംശജൻ?
ഹസ്സ അൽ മൻസൂരി
2019
ൽ നേപ്പാൾ വിജയകരമായി വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹം?
നേപ്പാളി സാറ്റ് 1
ലോകത്താദ്യമായി
ആദിവാസി ഗോത്രഭാഷയിൽ നിർമ്മിക്കപ്പെട്ട സിനിമ?
നേതാജി
ഭാഷ
- ഇരുള
പ്രഥമ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സമ്മേളനത്തിന് വേദി ആയത്?
യു എ ഇ
2019
ൽ 125 മത് സ്ഥാപക ദിനം ആഘോഷിച്ച ദേശസാത്കൃത ബാങ്ക്?
പഞ്ചാബ് നാഷണൽ ബാങ്ക്
സ്ഥാനാർത്ഥിയിൽ
നിന്ന് അനധികൃതപണം പിടിച്ചതിന്റെ പശ്ചാത്തലത്തിൽ ഏത് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പാണ്
2019ൽ റദ്ദ് ചെയ്തത്?
വെല്ലൂർ
ശ്രീലങ്കയുടെ
ആദ്യ കൃത്രിമോപഗ്രഹം?
രാവണ 1
മനുഷ്യാവകാശ
പ്രവർത്തനങ്ങൾക്കായി ലോകത്ത് ആദ്യമായി ആരംഭിച്ച ടി.വി ചാനൽ പ്രവർത്തനം ആരംഭിച്ചത്?
ലണ്ടൻ
ക്രൊയേഷ്യയുടെ
പരമോന്നത ബഹുമതിയായ 'ഗ്രാൻഡ് ഓർഡർ ഓഫ് ദ കിങ് ഓഫ് ടോ മിസ്ലാവ്' എന്ന ബഹുമതിക്ക്
2019 ൽ അർഹനായ ഇന്ത്യക്കാരൻ?
രാംനാഥ് കോവിന്ദ്
2019
ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഏറ്റവും ഉയരത്തിലുള്ള പോളിങ് ബൂത്ത്?
താപ്പി ഗാങ് (മാൻഡി മണ്ഡലത്തിലെ)
ബീജിങ്
അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം നേടിയ മലയാള
ചലച്ചിത്രം?
ഭയാനകം
ഏത് രാജ്യമാണ്
2019ൽ രാമായണം പ്രമേയമാക്കി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്?
ഇന്തോനേഷ്യ