പി.എസ്.സി. പരീക്ഷകളിൽ ഒരു മാർക്ക് ഉറപ്പിക്കാവുന്ന പാഠഭാഗം ആണ് 1857 ലെ വിപ്ലവം. ഇന്നത്തെ പഠനക്കുറിപ്പുകൾ അവയെക്കുറിച്ചാണ്.
1.
1857
ലെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചത് എവിടെ വെച്ചായിരുന്നു?
a.
ഡൽഹി
b.
മുംബൈ
c.
മീററ്റ്
d.
കൊൽക്കത്ത
2. ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷി?
a. മംഗൾ പാണ്ഡെ
b. ഝാൻസി റാണി
c. താന്തിയ തോപ്പി
d. നാനാ സാഹബ്
3.
1857
ലെ വിപ്ലവത്തിന് ലക്‌നൗവിൽ നേതൃത്വം നൽകിയത്?
a.
മൗലവി
അഹമ്മദുള്ള
b.
നാനാസാഹിബ്
c.
ബീഗം
ഹസ്രത്ത് മഹൽ
d.
റാണി
ലക്ഷ്മി ഭായ്
4. 1857 ലെ മഹത്തായ വിപ്ലവത്തിന് നേതൃത്വം നൽകിയ മുഗൾ ചക്രവർത്തി?
a. സിറാജ്-ഉദ്-ദൗള
b. ബഹദൂർഷാ-1
c. ബഹദൂർഷാ-2
d. അഹമ്മദ് ഷാ
5. 1857 ലെ കലാപത്തിൽ ഝാൻസിറാണി ലക്ഷ്മിഭായിയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് ഓഫീസർ?
a. കേണൽ സാൻഡേഴ്‌സ്
b. ജനറൽ ഹ്യൂഗ് റോസ്
c. കോളിൽ കാമ്പൽ
d. ജയിംസ് ഔട്ട്‌റം
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്നറിയപ്പെടുന്നത്
- 1857 ലെ വിപ്ലവം
ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചത് - 1857 മേയ് 10, ഉത്തർപ്രദേശിലെ മീററ്റിൽ
ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി
- മംഗൾപാണ്ഡെ
മംഗൾപാണ്ഡെ ഉൾപ്പെടുന്ന സൈനിക വിഭാഗം - 34-ാം ബംഗാൾ ഇൻഫെന്ററി റെജിമെന്റ്
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമര സമയത്തെ
മുഗൾ ഭരണാധികാരി - ബഹദൂർഷാ സഫർ (ബഹദൂർഷാ
II)
ബഹദൂർ ഷാ രണ്ടാമനെ നാടുകടത്തിയത് - റംഗൂണിലേക്ക് (മ്യാന്മർ)
ഏതു ചക്രവർത്തിയുടെ ശവകുടീരത്തിൽ നിന്നാണ്
ബഹദൂർ രണ്ടാമനെ ബ്രിട്ടീഷുകാർ പിടികൂടിയത് - ഹുമയൂണിന്റെ
1857 വിപ്ലവ സമയത്തെ ബ്രിട്ടീഷ് ഗവർണർ -
കാനിംഗ് പ്രഭു
1857 ലെ വിപ്ലവ സമയത്ത് ബ്രിട്ടനിലെ രാജ്ഞി
- വിക്‌ടോറിയ രാജ്ഞി
1857 വിപ്ലവത്തിന്റെ വന്ധ്യവയോധികൻ - കൻവർ സിംഗ്
1857 ലെ വിപ്ലവത്തിന്റെ അനന്തരഫലം - ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിച്ചു
1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് പ്രകാരം
ഇന്ത്യയുടെ ഭരണം ആരുടെ കീഴിലായ് - ബ്രിട്ടീഷ്
രാജ്ഞിയുടെ
1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് ബ്രിട്ടീഷ്
പാർലമെന്റിൽ അവതരിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി - പാൽമർസ്‌റ്റോൺ പ്രഭു
1857 ലെ വിപ്ലവത്തിന്റെ അംബാസിഡർ - അസിമുള്ളാൻ
1857 ലെ വിപ്ലവം വ്യാപിക്കാത്ത പ്രദേശങ്ങൾ
- പഞ്ചാബ്, ബോംബെ
1857 ലെ കലാപം നടന്ന സ്ഥലങ്ങളിൽ ബ്രിട്ടീഷുകാർ
ആദ്യം തിരിച്ചുപിടിച്ചത് - ഡൽഹി
'1857 ലെ ഡൽഹിയിലെ കശാപ്പുകാരൻ' എന്നറിയപ്പെടുന്നത്
- ജോൺ നിക്കോൾസൺ (ഡൽഹിയിലെ കലാപം അടിച്ചമർത്തി)
1857 ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം
- നാനാസാഹിബ്
പേഷ്വ ബാജിറാവുവിന്റെ ദത്തുപുത്രൻ - നാനാസാഹിബ്
നാനാസാഹിബിന്റെ യതാർഥനാമം - ദോണ്ഡു പന്ത്
1857 വിപ്ലവത്തെ കാൺപൂരിൽ നയിച്ചത് - നാനാസാഹിബ്
1857 ലെ കലാപശേഷം നേപ്പാളിലേക്ക് കടന്നത്
- നാനാസാഹിബ്
നാനാസാഹിബിന്റെ പട്ടാള മേധാവി - താന്തിയാതോപ്പി
താന്തിയാതോപ്പിയുടെ യതാർത്ഥനാമം - രാമചന്ദ്ര പാണ്ഡുരംഗ
ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഗോറില്ല യുദ്ധമുറ
ഉപയോഗിച്ച വിപ്ലവകാരി - താന്തിയാതോപ്പി
റാണിലക്ഷ്മിഭായിയുടെ യതാർഥ നാമം - മണികർണ്ണിക
മനുബായ് എന്ന് വിളിക്കപ്പെടുന്നത് - ഝാൻസിറാണി
1857 ലെ വിപ്ലവത്തിലെ 'ജൊവാൻ ഓഫ് ആർക്ക്'
എന്നറിയപ്പെടുന്നത് - റാണിലക്ഷ്മിഭായി
'ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു'എന്ന്
ഝാൻസി റാണിയെ വിശേഷിപ്പിച്ചത് - ജഹവർലാൽ നെഹ്രു
1857
ലെ കലാപത്തിന് നേതൃത്വം നൽകിയവർ
ഝാൻസി - റാണിലക്ഷിഭായ്
ഡൽഹി - ഭക്ത്ാൻ, ബഹദൂർഷാ II
കാൺപൂർ - നാനാ സാഹിബ്
ഫൈസാബാദ് - മൗലവി അഹമദുള്ള
ഗ്വാളിയോർ - റാണിലക്ഷ്മിഭായ്, താന്തിയാതോപ്പി
ലഖ്‌നൗ, ആഗ്ര - ബീഗം ഹസ്രത്ത് മഹൽ
ബീഹാർ, ജഗദീഷ്പൂർ - കൺവർസിംഗ്
ബറേലി - ഖാൻ ബഹദൂർ ഖാൻ
അലഹാബാദ് - ലിയാത്ത് അലി
കലാപം
അടിച്ചമർത്തിയവർ
ഡൽഹി - ജോൺ നിക്കോൾസൺ, ഹഡ്‌സൺ
കാൺപൂർ - ഹാവ് ലോക്ക്, കാംബെൽ
ഝാൻസി - ഹ്യൂഗ്‌റോസ്
ലക്‌നൗ - കാംബെൽ
പുസ്‌കവും
രചയിതാവും
ഒന്നാം സ്വാതന്ത്ര്യ സമരത്തെ പ്രമേയമാക്കിക്കൊണ്ടുള്ള
'അമൃതം തേടി' എന്ന നോവൽ രചിച്ചത് - മലയാറ്റൂർ
രാമകൃഷ്ണൻ
ശിപായ് മ്യൂട്ടിനി ആൻഡ് റിവോൾട്ട് ഓഫ്
1857 - ആർ.സി. മജുംദാർ
1857 : ഫസ്റ്റ് വാർ ഓഫ് ഇൻഡിപെൻഡൻസ് - വി.ഡി. സവർക്കർ
ക്യൂൻ ഓഫ് ഝാൻസി - മഹാശ്വേതാദേവി
വിശേഷണങ്ങൾ
'ഫ്യൂഡൽ ഇന്ത്യയുടെ അവസാന ചിറകടി' എന്നു
വിശേഷിപ്പിച്ചത് - ജവഹർലാൽ നെഹ്രു
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം - വി.ഡി. സവർക്കർ
ആഭ്യന്തര കലാപം - എസ്.ബി. ചൗദരി
'ആദ്യത്തേതോ ദേശീയമോ സ്വാതന്ത്ര്യ സമരമോ
ആയിരുന്നില്ല' എന്നു വിശേഷിപ്പിച്ചത് - ആർ.സി.
മജുംദാർ
ദേശീയ ഉയർത്തെഴുന്നേൽപ്പ് - ബഞ്ചമിൻ ഡിസ്രേലി
1857 സമയത്തെ 'ശിപായി ലഹള' എന്ന ആദ്യമായി
വിളിച്ചത് - സ്റ്റാൻലി