സ്‌കൂൾ പാഠപുസ്തകത്തിലെ ആദ്യകാല മനുഷ്യജീവിതത്തെക്കുറിച്ചുള്ള പാഠഭാഗത്തെ ആസ്പദമാക്കിയുള്ള പഠനക്കുറിപ്പുകളാണ് ചുവടെ നൽകിയിരിക്കുന്നത്. പ്രാചീന ശിലായുഗം, മധ്യശിലായുഗം, നവീനശിലായുഗം, താമ്രശിലായുഗം തുടങ്ങിയ ഭാഗങ്ങളിൽ നിന്നും പി.എസ്.സി. പരീക്ഷയിൽ വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ പഠനക്കുറിപ്പിനോടൊപ്പം നൽകിയിരിക്കുന്നു.
ഇന്ത്യയിലെ പ്രാചീന ശിലായുഗകേന്ദ്രങ്ങൾ
- ഭീംബേഡ്ക - മധ്യപ്രദേശ്
- നർമ്മദ താഴ്‌വര - മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്
- നാഗാർജ്ജുനകൊണ്ട - ആന്ധ്രാപ്രദേശ്
- ഹൻസ്ഗി - കർണ്ണാടക
- കുർനുൽ ഗുഹകൾ - ആന്ധ്രാപ്രദേശ്
പ്രധാനപ്പെട്ട പ്രാചീനശിലായുഗ ഗുഹാചിത്രങ്ങൾ
- സംഘനൃത്തം, വേട്ടയാടൽ - ഭീംബേഡ്ക, മധ്യപ്രദേശ് (ഇന്ത്യ)
- കാട്ടുപന്നി - അൾട്ടാമിറ (സ്‌പെയിൻ)
- കാട്ടുപോത്ത് - ഷോവെ (ഫ്രാൻസ്)
- കാള - ലാസ്‌കോ (ഫ്രാൻസ്)
കല്ലുകൊണ്ട്
നിർമ്മിച്ച വാസസ്ഥലങ്ങൾ (Rock shelter) കണ്ടെത്തിയ ഇന്ത്യയിലെ പ്രാചീനശിലായുഗ കേന്ദ്രം
- ഭീംബേഡ്ക, മധ്യപ്രദേശ്
മധ്യശിലായുഗത്തിൽ
വേട്ടയാടൽ വ്യാപകമായതിന്റെ ഫലമായി വംശനാശം സംഭവിച്ച ഒരു ജീവി വർഗ്ഗം - മാമത്ത്
മാമത്തുകളെ
പുന:സൃഷ്ടിക്കാനായുള്ള ദൗത്യത്തിന് നേതൃത്വം നൽകുന്ന ഫോസിൽ ശാസ്ര്തജ്ഞൻ - ടോറി ഹെറിഡ്ജ്
മധ്യശിലായുഗ
കാലഘട്ടത്തിലെ ജനജീവിതത്തിന്റെ തെളിവുകൾ കണ്ടെത്തിയ ഇന്ത്യയിലെ സ്ഥലങ്ങൾ
- ബാഗൊർ - രാജസ്ഥാൻ
- ആദംഗഡ് - മദ്ധ്യപ്രദേശ്
കേരളത്തിലെ
പ്രധാന നവീനശിലായുഗകേന്ദ്രം - എടയ്ക്കൽ
ഈ കാലഘട്ടത്തിലെ
പ്രധാന പുരോഗതി - കൃഷിയുടെ ആരംഭം
കൃഷി
നവീനശിലായുഗകാലത്തുണ്ടാക്കിയ മാറ്റങ്ങളെ 'നവീനശിലായുഗ വിപ്ലവം' (Neolithic
Revolution) എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ - ഗോൾഡൻ ചൈൽഡ്
'മനുഷ്യൻ
സ്വയം നിർമ്മിക്കുന്നു', 'ചരിത്രത്തിൽ എന്തു സംഭവിച്ചു' - എന്നീ ഗ്രന്ഥങ്ങൾ
ഏത് പുരാവസ്തു ഗവേഷകന്റേതാണ് - ഗോൾഡൻ ചൈൽഡ്
നവീനശിലായുഗത്തിൽ
നിർമ്മിക്കപ്പെട്ട കല്ലുകൾ കൊണ്ടുള്ള മതിലുകളും വീടുകളും കണ്ടെത്തിയ ജെറീക്കോ
സ്ഥിതിചെയ്യുന്നത് - പലസ്തീനിൽ
നവീനശിലായുഗത്തിൽ
കല്ലുകൾ കൊണ്ടുള്ള അടിത്തറയുള്ള നിരവധി മൺകുടിലുകളുടെ അവശിഷ്ടങ്ങൾ ഉൾപ്പെടെ മനുഷ്യജീവിതത്തെക്കുറിച്ച്
തെളിവ് ലഭിച്ച ജാർമൊ സ്ഥിതിചെയ്യുന്നത് - വടക്കൻ ഇറാഖ്
ഇന്ത്യൻ ഉപഭൂണ്ഡത്തിലെ നവീനശിലായുഗ കേന്ദ്രങ്ങൾ
·
മെഹർഗഡ് - ബലൂചിസ്ഥാൻ (പാക്കിസ്ഥാൻ)
·
കിലേഗുൽമൊഹമ്മദ് - ബലൂചിസ്ഥാൻ
·
സരായിഖോല - പാക്കിസ്ഥാൻ
·
ബുർസാഹോം , ഗുഫ്ക്രാൾ - കാശ്മീർ
·
കോൽദിവ - അലഹാബാദ് (ഉത്തർപ്രദേശ്)
·
ചിരാന്ത് - ബിഹാർ
·
ഉത്‌നൂർ,നാഗാർജുനകൊണ്ട-ആന്ധ്രാപ്രദേശ്
·
തക്കലകോട്ട , ഹാലൂർ, മാസ്‌കി
- കർണ്ണാടക
·
ബ്രഹ്മഗിരി - കർണ്ണാടക
·
പയ്യമ്പള്ളി - തമിഴ്‌നാട്
·
എടക്കൽ - വയനാട് (കേരളം)
ശിലായുഗത്തിൽ
നിന്ന് ലോഹയുഗത്തിലേക്കുള്ള മാറ്റത്തിന്റെ കാലം - താമ്രശിലായുഗം (Chalcolithic
Age)
കല്ലുകൊണ്ടുള്ള
ഉപകരണങ്ങളോടൊപ്പം ചെമ്പു(താമ്രം) കൊണ്ടുള്ള ഉപകരണങ്ങളും നിർമ്മിച്ചു
നഗരജീവിതത്തിന്റെ
ആദിമരൂപം നിലനിന്നിരുന്ന താമ്രശിലായുഗകേന്ദ്രം - ചാതൽഹൊയുക്ക് (തുർക്കി)
ഇന്ത്യൻ
ഉപഭൂണ്ഡത്തിലെ താമ്രശിലായുഗകേന്ദ്രങ്ങൾ
- മെഹർഗഡ് - ബലൂചിസ്ഥാൻ
- ഗിലുണ്ട്, അഹാർ, ബാലതൽ - രാജസ്ഥാൻ
- എറാൻ , കായത, നവ്ദാതോലി - മദ്ധ്യപ്രദേശ്
- ചിരാന്ത് - ബീഹാർ
- ദൈമാബാദ് , ജോർവെ, ചന്തോളി - മഹാരാഷ്ട്ര
മാതൃകാ ചോദ്യങ്ങൾ
1. 'വേട്ടയാടൽ
യുഗം' എന്ന് വിശേഷിപ്പിക്കുന്ന ശിലായുഗം?
A. പ്രാചീന ശിലായുഗം
B. മധ്യശിലായുഗം
C. നവീനശിലായുഗം
D. താമ്രശിലായുഗം
2. കാട്ടുപന്നിയുടെ പ്രാചീന ഗുഹാചിത്രം ലഭിച്ച അൾട്ടാമിറ
ഏത് രാജ്യത്താണ്?
A. ഇന്ത്യ
B. സ്‌പെയിൻ
C. ഫ്രാൻസ്
D. പാക്കിസ്ഥാൻ
3. 'സൂക്ഷ്മശിലായുഗം' എന്നറിയപ്പെടുന്ന ശിലായുഗം?
A. നവീനശിലായുഗം
B. മധ്യശിലായുഗം
C. പ്രാചീന ശിലായുഗം
D. താമ്രശിലായുഗം
4. എടയ്ക്കൽ ഗുഹ ഏത് ശിലായുഗ കേന്ദ്രത്തിന് ഉദാഹരണമാണ്?
A. നവീനശിലായുഗം
B. മധ്യശിലായുഗം
C. പ്രാചീന ശിലായുഗം
D. താമ്രശിലായുഗം
5. നവീനശിലായുഗ മനുഷ്യർ കൈവരിച്ച സാങ്കേതിക പുരോഗതിക്ക്
ഉദാഹരണമായ തടാകഗ്രാമങ്ങൾ എവിടെയാണ് സ്ഥിതിചെയ്യുന്നത്?
A. ഫ്രാൻസ്
B. സ്വിറ്റ്‌സർലന്റ്
C. ഇറാഖ്
D. പലസ്തീൻ
6. ഇന്ത്യൻ ഉപഭൂണ്ഡത്തിലെ നവീനശിലായുഗ കേന്ദ്രമായ 'പയ്യമ്പളി'
സ്ഥിതിചെയ്യുന്ന സംസ്ഥാനം?
A. ആന്ധ്രാപ്രദേശ്
B. കർണ്ണാടക
C. തമിഴ്‌നാട്
D. കേരളം
7. നവീനശിലായുഗത്തിലേയും താമ്രശിലായുഗത്തിലേയും തെളിവുകൾ
ലഭിച്ചിട്ടുള്ള ചാതൽഹൊയുക്ക് സ്ഥിതിചെയ്യുന്നത് ?
A. ഫ്രാൻസ്
B. ഇറാഖ്
C. പലസ്തീൻ
D. തുർക്കി
8. ഇന്ത്യൻ ഉപഭൂണ്ഡത്തിലെ പ്രധാന താമ്രശിലായുഗ കേന്ദ്രമായ
'മെഹർഗഡ്' സ്ഥിതിചെയ്യുന്നത്?
A. രാജസ്ഥാൻ
B. ബലൂചിസ്ഥാൻ
C. ബീഹാർ
D. പലസ്തീൻ
ഉത്തരങ്ങൾ
1A 2B 3B 4A 5B 6C 7D 8B
