പി.എസ്.സി. പരീക്ഷയിൽ കേരളാ ചരിത്രവുമായി ബന്ധപ്പെട്ട് മലയാള പത്രങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ കടന്നുവരാറുണ്ട്. അവയെക്കുറിച്ചുള്ള ഏതാനും വസ്തുതകളാണ് ചുവടെ നൽകിയിരിക്കുന്നത്.

 
Kerala PSC –Previous-Year-Questions-and-Answers – Related-Facts – Kerala-History-Malayalam-News-Paper

1.        ദിനമണി പത്രത്തിന്റെ സ്ഥാപകൻ?
a.      ആർ. ശങ്കർ   
b.      പട്ടം താണുപിള്ള        
c.      പി.റ്റി. ചാക്കോ
d.      ഇ.എം.എസ്. നമ്പൂതിരിപ്പാട്
(പോലീസ് കോൺസ്റ്റബിൾ 2015)
ഉത്തരം : ആർ. ശങ്കർ
 
2.      മിതവാദി പത്രത്തിന്റെ പത്രാധിപൻ?
a.      ഇ.വി. കൃഷ്ണപിള്ള         
b.      സി. കൃഷ്ണൻ     
c.      സ്വദേശാഭിമാനി രാമകൃഷ്ണപിള്ള        
d.      കെ.സി. കേശവപിള്ള
(പ്യൂൺ 2015)
ഉത്തരം : സി. കൃഷ്ണൻ
 
3.      കേരളത്തിലെ അൽ-ഇസ്ലാം എന്ന അറബി മലയാളം പത്രത്തിന്റെ സ്ഥാപകൻ?
a.      കുഞ്ഞുമുഹമ്മദ്           
b.      വക്കം മൗലവി 
c.      സീദി സാഹിബ്          
d.      അബ്ദുൾ റഹ്മാൻ
(ഫീൽഡ് വർക്കർ 2015)
ഉത്തരം : വക്കം മൗലവി
 
4.      എവിടെ നിന്നാണ് വക്കം അബ്ദുൾ ഖാദർ മൗലവി സ്വദേശി പത്രം ആരംഭിച്ചത്?
a.      കണ്ണൂർ
b.      കൊച്ചി           
c.      അഞ്ചുതെങ്ങ്  
d.      ആറ്റിങ്ങൽ
(സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് 2015)
ഉത്തരം : അഞ്ചുതെങ്ങ്
 

കേരളത്തിലെ ആദ്യത്തെ വനിതാമാസിക –കേരള സുഗുണ ബോധിനി

കേരളത്തിലെ ആദ്യത്തെ പത്രം – രാജ്യസമാചാരം (1847)

കേരളത്തിൽ ആദ്യമായി ഇന്റർനെറ്റ് എഡിഷൻ തുടങ്ങിയ പത്രം –  ദീപിക

ലോഹങ്ങളുപയോഗിച്ച് അച്ചടിച്ച ആദ്യത്തെ മലയാള പത്രം – ജ്ഞാനനിക്ഷേപം

സ്വദേശാഭിമാനി പുരസ്‌കാരം ഏത് മേഖലയിലുള്ളവർക്കാണ് നൽകുന്നത്– പത്രപ്രവർത്തനം

കുമാരനാശാന്റെ 'വീണപൂവ്' ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പത്രത്തിലാണ് – മിതവാദി

മാതൃഭൂമിയുടെ ആദ്യ പത്രാധിപർ - കെ.പി. കേശവമേനോൻ

മലയാളത്തിലെ ഏറ്റവും പഴക്കമുള്ള പത്രം – ദീപിക

മലയാളത്തിൽ ആദ്യമായി നിരോധിക്കപ്പെട്ട പത്രം – സന്ദിഷ്ടവാദി

'ഭയലോഭകൗടില്യങ്ങൾ വളർക്കില്ലൊരു നാടിനെ' എന്ന മുഖവാക്യത്തോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം – സ്വദേശാഭിമാനി

കേരളത്തിലെ ആദ്യത്തെ ജോയിന്റ് സ്‌റ്റോക്ക് കമ്പനി – മലയാള മനോരമ