ആധുനിക ഇന്ത്യയെക്കുറിച്ചു പഠിക്കുമ്പോൾ തീർച്ചയായും കൂടുതൽ പ്രാധാന്യം കൊടുത്തു പഠിക്കേണ്ട ഒരു ഭാഗമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കുറിച്ചാണ് ഇന്നത്തെ പഠനക്കുറിപ്പുകൾ.

 
Kerala PSC –Previous-Year-Questions-and-Answers –Related-Facts –India-History-Indian-National Congress-President



1.        ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലാഹോർ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്?
a.      നെഹ്‌റു          
b.      ഗാന്ധിജി        
c.      സുഭാഷ് ചന്ദ്രബോസ് 
d.      ബാലഗംഗാധര തിലക്
(പ്യൂൺ 2014)
ഉത്തരം : നെഹ്‌റു
 
2.      കോൺഗ്രസിലെ തീവ്രവാദ വിഭാഗത്തിന്റെ നേതാവ്?
a.      ബാലഗംഗാധര തിലക്          
b.      ഗോഖലെ        
c.      ദാദാഭായ് നവറോജി 
d.      ലാലാ ലജ്പത് റായ്
(ഫോറസ്റ്റ് ഗാർഡ് 2011)
ഉത്തരം : ബാലഗംഗാധര തിലക്
 
3.      ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ കോൺഗ്രസ് പ്രസിഡന്റ് ആയിരുന്നത്?
a.      നെഹ്‌റു          
b.      രാജേന്ദ്രപ്രസാദ്         
c.      ജെ.ബി. കൃപലാനി      
d.      സർദാർ വല്ലഭായ് പട്ടേൽ
(എൽ.ഡി.സി. 2005)
ഉത്തരം : ജെ.ബി. കൃപലാനി
 
4.      സോഷ്യലിസത്തിലധിഷ്ടിതമായ സാമൂഹ്യവ്യവസ്ഥ്തി അംഗീകരിച്ച ആവഡി കോൺഗ്രസ് സമ്മേളനം നടത്തിയ വർഷം?
a.      1955   
b.      1956   
c.      1957   
d.      1958
(എൽ.ഡി.സി. 2003)
ഉത്തരം : 1955
 
5.      ജവഹർലാൽ നെഹ്‌റു എത്ര തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു?
a.      4         
b.      5
c.      6         
d.      8
(എൽ.ഡി.സി. 2003)
ഉത്തരം : 8
 
 

സ്വാതന്ത്ര്യത്തിനുമുമ്പ് ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് അധ്യക്ഷ പദം വഹിച്ചത് –

മൗലാന ആസാദ് (1940-46)

കോൺഗ്രസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് അധ്യക്ഷ പദം വഹിച്ച വ്യക്തി –

സോണിയ ഗാന്ധി

ബ്രിട്ടീഷ് പ്രഭു സഭയിൽ അംഗമായ ആദ്യ ഭാരതീയൻ - സർ എസ്.പി. സിൻഹ (1915 ലെ കോൺഗ്രസ് അധ്യക്ഷൻ)

കോൺഗ്രസ് ചരിത്രത്തിൽ തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷ പദവിയിലെത്തിയ വ്യക്തി – സുഭാഷ് ചന്ദ്ര ബോസ്

(1939 ലെ ത്രിപുരി സമ്മേളനത്തിൽ സുഭാഷ് ചന്ദ്ര ബോസിനെതിരെ മത്സരിച്ചത് പട്ടാഭി സീതാരാമയ്യ ആയിരുന്നു.)

ഫോർവേഡ് ബ്ലോക്ക് സ്ഥാപിച്ചത് – സുഭാഷ് ചന്ദ്ര ബോസ് (1939)

'കോൺഗ്രസിന്റെ ഔദ്യോഗിക ചരിത്രകാരൻ' എന്നറിയപ്പെടുന്നത് - പട്ടാഭി സീതാരാമയ്യ

(പുസ്തകം : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം)

ഇന്ത്യ സ്വതന്ത്രമാകുമ്പോൾ കോൺഗ്രസ് അധ്യക്ഷൻ- ആചാരി കൃപലാനി

(നെഹ്രു സർക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം പാർലമെന്റിൽ അവതരിപ്പിച്ചത്ആചാരി കൃപലാനിയാണ്)

'കിങ് മേക്കർ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് - കെ.കാമരാജ്

ലോക്‌സഭാ സ്പീക്കർ, രാഷ്ട്രപതി എന്നീ പദവികളിലെത്തിയ ഏക കോൺഗ്രസ് അധ്യക്ഷൻ -

നീലം സഞ്ജീവ റെഡി 

പ്രധാനമന്ത്രി പദം വഹിച്ച ദക്ഷിണേന്ത്യക്കാരനായ ഏക കോൺഗ്രസ് അധ്യക്ഷൻ - നരസിംഹറാവു

കോൺഗ്രസ് പ്രസിഡന്റായ ആദ്യ വനിത – ആനി ബസന്റ് (1917, കൊൽക്കത്ത സമ്മേളനം)

കോൺഗ്രസ് പ്രസിഡന്റായ ആദ്യ വിദേശി വനിത – ആനി ബസന്റ്

കോൺഗ്രസ് പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത – സരോജിനി നായ്ഡു   

സ്വതന്ത്ര ഭാരതത്തിൽ കോൺഗ്രസ് പ്രസിഡന്റായ ആദ്യ വനിത – ഇന്ദിരാഗാന്ധി

ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ സ്ഥാപിച്ചത് – ദാദാഭായി നവറോജി (1866)   

ഭാരത സേവാ സംഘം സ്ഥാപിച്ചത് – ഗോപാല കൃഷണ ഗോലെ

ഏറ്റവും പ്രായം കൂടിയ പ്രായത്തിൽ കോൺഗ്രസ് പ്രസിഡന്റായ വനിത – ആനി ബസന്റ്

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ കോൺഗ്രസ് പ്രസിഡന്റ് – സീതാറാം കേസരി

ഏറ്റവും കുറഞ്ഞ പ്രായത്തിൽ കോൺഗ്രസ് അധ്യക്ഷനായത് - മൗലാനാ അബുൾ കലാം ആസാദ്

(1923 ലെ ഡൽഹി പ്രത്യേക സമ്മേളനം)

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോൺഗ്രസ് പ്രസിഡന്റ് – രാജീവ് ഗാന്ധി

കർഷക് മസ്ദൂർ പ്രജാ പാർട്ടി സ്ഥാപിച്ചത് – ആചാരി ക്യപലാനി

1942 ലെ ക്വിറ്റ് ഇന്ത്യ പ്രമേയം തയ്യാറാക്കിയത് – ജവഹർലാൽ നെഹ്രു

നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കോൺഗ്രസ് പ്രസിഡന്റ് - ജവഹർലാൽ നെഹ്രു

സ്റ്റാമ്പിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കോൺഗ്രസ് പ്രസിഡന്റ് – ഗാന്ധിജി