കേരള പി.എസ്.സി. പരീക്ഷകളിൽ ജനറൽ സയൻസ് വിഭാഗത്തിലെ ഒരു പ്രധാനപ്പെട്ട ഭാഗം ആണ് പ്രകാശവും പ്രതിഭാസങ്ങളും. ഇന്നത്തെ പഠനക്കുറിപ്പുകൾ ഈ വിഭാഗത്തിൽ നിന്ന് വരുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതാൻ തീർച്ചയായും സഹായകമാകും.
1.
കടലിന്റെ നീലനിറത്തിന്റെ കാരണം ആദ്യമായി വിശദീകരിച്ച ശാസ്ര്തജ്ഞൻ
ആരാണ്?
a.
ജെ.സി. ബോസ്
b.
ഐൻസ്റ്റീൻ
c.
റൊണാൾഡ് റോസ്
d.
സി.വി. രാമൻ
2. സൂര്യരശ്മികൾ ഭൂമിയിലേക്ക് എത്താൻ എടുക്കുന്ന സമയം എത്ര?
a. 7 മിനിറ്റ് 5 സെക്കന്റ്
b. 8 മിനിറ്റ് 20 സെക്കന്റ്
c. 10 മിനിറ്റ് 2 സെക്കന്റ്
d. 9 മിനിറ്റ് 3 സെക്കന്റ്
3. പ്രാഥമിക വർണ്ണമല്ലാത്തതേത്?
a. ചുവപ്പ്
b. നീല
c. മഞ്ഞ
d. പച്ച
4. ചുവന്ന പ്രകാശവും നീല പ്രകാശവും ചേർന്നുണ്ടാകുന്ന ദ്വിതീയ വർണ്ണം?
a. മജന്ത
b. സിയാൻ
c. മഞ്ഞ
d. ഓറഞ്ച്
5. സൂര്യപ്രകാശത്തിൽ സപ്ത വർണ്ണങ്ങളുണ്ടെന്ന് കണ്ടുപിടിച്ച ശാസ്ര്തജ്ഞൻ?
a. ആൽബർട്ട് ഐൻസ്റ്റീൻ
b. സർ ഐസക് ന്യൂട്ടൺ
c. സർ സി.വി. രാമൻ
d. ഗലീലിയോ
6. പ്രകാശത്തിന് പ്രകീർണ്ണനം സംഭവിക്കുമ്പോൾ ഏറ്റവും അധികം വ്യതിചലിക്കുന്ന നിറം?
a. നീല
b. ഇൻഡിഗോ
c. പച്ച
d. വയലറ്റ്
പ്രകാശത്തെ
കുറിച്ചുള്ള പഠനമാണ് – ഒപ്റ്റിക്‌സ്
പ്രകാശത്തിന്
സഞ്ചരിക്കാൻ മാധ്യമം ആവശ്യമല്ല.
പ്രകാശത്തിന്റെ
വേഗം – സെക്കന്റിൽ 3 ലക്ഷം
പ്രകാശത്തിന്
ഏറ്റവും കൂടുതൽ വേഗം ശൂന്യതയിലാണ് എന്ന് കണ്ടെത്തിയത്- ലിയോൺ ഫുക്കാൾട്ട്
പ്രകാശത്തേക്കാൾ
വേഗത്തിൽ സഞ്ചരിക്കുന്ന ടാക്കിയോൺസ് കണ്ടെത്തിയത്- ഇ.സി.ജി. സുദർശൻ
പ്രകാശത്തിന്റെ
കണികാ സിദ്ധാന്തം ആവിഷ്‌കരിച്ചത്- ഐസക് ന്യൂട്ടൺ
പ്രകാശത്തിന്റെ
തരംഗ സിദ്ധാന്തം ആവിഷ്‌കരിച്ചത് - ക്രിസ്ത്യൻ
ഹൈജൻസ്
ദൃശ്യപ്രകാശത്തിന്റെ
ഘടകവർണ്ണങ്ങളിൽ തരംഗദൈർഘ്യം കൂടിയതും ആവൃത്തി കുറഞ്ഞതുമായ നിറം – ചുവപ്പ്
ടെലിവിഷനിലെ
പ്രാഥമിക വർണ്ണങ്ങൾ - പച്ച, നീല, ചുവപ്പ്
പെയിന്റിലെ
പ്രാഥമിക വർണ്ണങ്ങൾ -ചുവപ്പ്, മഞ്ഞ, നീല
അച്ചടിയിലെ
പ്രാഥമിക വർണ്ണങ്ങൾ- സിയാൻ, മഞ്ഞ, മജന്ത, കറുപ്പ്
മഴവില്ലിലെ
ഏറ്റവും പുറത്തുകാണുന്ന നിറം – ചുവപ്പ്
മഴവില്ലിലെ
നടുക്ക് കാണുന്ന നിറം – പച്ച
മഴവില്ല്
ഉണ്ടാകുന്നതിന് കാരണമായ പ്രതിഭാസങ്ങൾ- Reflection,
Refraction & Dispersion
ഒരു ദ്വിതീയ
വർണം ഉണ്ടാകുന്നത് എത്ര പ്രാഥമിക വർണങ്ങൾ ചേരുമ്പോഴാണ് – 2
പച്ചയും
ചുവപ്പും ചേർന്നാൽ ഉണ്ടാകുന്ന ദ്വിതീയ വർണം - മഞ്ഞ
പച്ചയും
നീലയും ചേർന്നാൽ ഉണ്ടാകുന്ന ദ്വിതീയ വർണം - സിയാൻ
നീലയും
ചുവപ്പും ചേർന്നാൽ ഉണ്ടാകുന്ന ദ്വിതീയ വർണം - മജന്ത
പ്രകാശ
രശ്മികൾ സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലോഹങ്ങളുടെ ഉപരിതലത്തിൽ പതിക്കുമ്പോൾ അതിൽ നിന്ന്
ഇലക്‌ട്രോൺ ഉത്‌സർജിക്കുന്ന പ്രതിഭാസമാണ് – ഫോട്ടോ
ഇലക്ട്രിക് പ്രഭാവം
ഫോട്ടോ
ഇലക്ട്രിക് പ്രഭാവം കണ്ടെത്തിയത് – ഹെന്റിച്ച്
ഹെർട്‌സ്
1921
ലെ ഭൗതിക ശാസ്ര്ത നൊബേലിന് അർഹനായത് – ആൽബർട്ട്
ഐൻസ്റ്റീൻ
(ഫോട്ടോ
ഇലക്ട്രിക് പ്രഭാവത്തിന് വിശദീകരണം നൽകിയതിന്)
സമന്വിത
വർണങ്ങൾ അതിന്റെ ഘടകവർണങ്ങളായി വേർതിരിയുന്ന പ്രതിഭാസം – പ്രകീർണനം
ധവള പ്രകാശത്തെ
ഘടക വർണങ്ങളായി വേർതിരിക്കാൻ കഴിയുമെന്ന് കണ്ടെത്തിയത് - ഐസക് ന്യൂട്ടൺ
അന്തരീക്ഷ
വായുവിലെ പൊടിപടലങ്ങളിൽ തട്ടി പ്രകാശത്തിനുണ്ടാകുന്ന ഭാഗികമായ പ്രതിഫലനമാണ് – വിസരണം
ആകാശം
നീലനിറത്തിൽ കാണുന്നതിന് കാരണം – വിസരണം
ഒരു വസ്തു
ജനിപ്പിക്കുന്ന ദൃശ്യാനുഭവം കണ്ണിൽ തന്നെ തങ്ങിനിൽകുന്ന പ്രതിഭാസമാണ് -സമഞ്ജനക്ഷമത
സമഞ്ജനക്ഷമതയിൽ
ദൃശ്യാനുഭൂതി കണ്ണിൽ തങ്ങി നിൽക്കുന്നത് എത്ര സമയത്തേക്കാണ് –
1/16 സെക്കന്റ്
വജ്രത്തിന്റെ
തിളക്കത്തിനുകാരണമായ പ്രകാശപ്രതിഭാസം –പൂർണ
ആന്തരിക പ്രതിഫലനം
പ്രകാശം
ഒരു മാധ്യമത്തിൽ നിന്ന് സാന്ദ്രതാ വ്യത്യാസമുള്ള മാധ്യമത്തിലേക്ക് കടക്കുമ്പോൾ അതിന്റെ
ദിശയ്ക്കുണ്ടാകുന്ന വ്യതിയാനം – അപവർത്തനം
മരുഭൂമികളിൽ
അനുഭവപ്പെടുന്ന മരീചിക പ്രകാശത്തിന്റെ ഏത് പ്രതിഭാസം മൂലമാണ്-അപവർത്തനം
സൂക്ഷ്മങ്ങളായ
അതാര്യ വസ്തുക്കളെച്ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം – ഡിഫ്രാക്ഷൻ
നിഴലുകളുടെ അരിക് ക്രമരഹിതമായി കാണുന്നതിന് കാരണമായ പ്രകാശ പ്രതിഭാസം – ഡിഫ്രാക്ഷൻ
സൂര്യനുചുറ്റുമുള്ള വലയം, സി.ഡി.യിലെ വർണരാജി എന്നിവയ്ക്ക് കാരണമായ പ്രകാശ പ്രതിഭാസം - ഡിഫ്രാക്ഷൻ