ഭൂമിശാസ്ത്രത്തിലെ കാറ്റുകൾ എന്ന ഭാഗത്തു നിന്നും പി.എസ്.സി. പരീക്ഷകളിൽ ചോദിച്ച ചോദ്യങ്ങളും അനുബന്ധവിവരങ്ങളുമാണ് ചുവടെ നൽകുന്നത്.

Kerala PSC World Geography Pressure And Wind Belt  Previous Year Questions, Answers and Related Facts

kerala psc world geography questions winds_Previous Year Questions and Answers – Related Facts


കാൽബൈശാഖി എന്നത്?

A. കാറ്റ്

B. നൃത്തം

C. മേഘം

D. ഉത്സവം

പത്താം തലം പ്രാഥമിക പരീക്ഷ - 2021

ഉത്തരം : കാറ്റ്

ഇടിമിന്നലോടുകൂടി സാധാരണ ഉച്ചയ്ക്കുശേഷം പെയ്യുന്ന മഴ ഏത് പേരിൽ അറിയപ്പെടുന്നു?

A. ശൈലവൃഷ്ടി

B. ആലിപ്പഴമഴ

C. ഉച്ചലിതവൃഷ്ടി

D. സംവഹന വൃഷ്ടി

പത്താം തലം പ്രാഥമിക പരീക്ഷ - 2021

ഉത്തരം : ഉച്ചലിതവൃഷ്ടി

ഉത്തരേന്ത്യൻ സമതലത്തിൽ മെയ്, ജൂൺ മാസങ്ങളിൽ വീശുന്ന വരണ്ട ഉഷണക്കാറ്റ്?

A. മാംഗോഷവർ

B. കാൽബൈശാഖി

C. ലൂ

D. ചിനൂക്ക്

പത്താം തലം പ്രാഥമിക പരീക്ഷ - 2021

ഉത്തരം : കാൽബൈശാഖി

ഇന്ത്യയിൽ അനുഭവപ്പെടാത്ത പ്രാദേശികവാതം?

A. ഫൊൻ

B. മാംഗോഷവർ

C. കാൽബൈശാഖി

D. ലൂ

എൽ.പി. സ്‌കൂൾ ടീച്ചർ - 2020

ഉത്തരം : ഫൊൻ

ഉത്തരേന്ത്യൻ സമതലത്തിൽ മെയ്, ജൂൺ മാസങ്ങളിൽ വീശുന്ന വരണ്ട ഉഷണകാറ്റ്?

A. മാംഗോഷവർ

B. കാൽബൈശാഖി

C. ലൂ

D. ചിനൂക്ക്

അറ്റൻഡർ ഗ്രേഡ് 2 - 2018

ഉത്തരം : ലൂ

'ഉണ്ണിയേശു' എന്നർത്ഥം വരുന്ന ആഗോള പ്രാധാന്യമുള്ള കാലാവസ്ഥ പ്രതിഭാസം?

A. ഹർമാറ്റൻ

B. ലൂ

C. എൽനിനോ

D. ഹരിക്കെയിൻ

ലാബ് അസിസ്റ്റന്റ് - 2018

ഉത്തരം : എൽനിനോ

പ്രാദേശികവാതമല്ലാത്തതേത്?

A. ലൂ

B. കരക്കാറ്റ്

C. ചിനൂക്ക്

D. ഫൊൻ

ലാബ് അസിസ്റ്റന്റ് - 2018

ഉത്തരം : കരക്കാറ്റ്

ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റ് ഏത്?

A. ചിനൂക്ക്

B. ഫൊൻ

C. ലൂ

D. മിസ്ട്രൽ

അസിസ്റ്റന്റ് പ്രിസൺ ഓഫീസർ - 2017

ഉത്തരം : ലൂ

'റോംറിംഗ് ഫോർട്ടീസ്, ഫ്യൂറിയസ് ഫിഫ്റ്റീസ്, സ്‌ക്രീമിങ് സിക്‌സ്റ്റീസ്' നാവികർ ഈ രീതിയിൽ വിശേഷിപ്പിച്ചിട്ടുള്ള വാതകങ്ങളേത്?

A. ധ്രുവീയ വാതകങ്ങൾ

B. അസ്ഥിര വാതകങ്ങൾ

C. വാണിജ്യ വാതകങ്ങൾ

D. പശ്ചിമവാതം

വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസർ - 2014

ഉത്തരം : പശ്ചിമവാതം

ഈ അന്തരീഷ പ്രതിഭാസത്തെ 'ഇന്ത്യയുടെ യഥാർത്ഥ ധനമന്ത്രി' എന്ന് വിശേഷിപ്പിക്കാം. ഏത് പ്രതിഭാസത്തെ?

A. ലൂ

B. മൺസൂൺ കാറ്റുകൾ

C. മഴ

D. നദികൾ

എൽ.ഡി. ക്ലർക്ക് - 2015

ഉത്തരം : മൺസൂൺ കാറ്റുകൾ

വേനൽക്കാലത്ത് പശ്ചിമ ബംഗാളിൽ വീശുന്ന വരണ്ട കാറ്റേത്

A. മാംഗോ ഷവേഴ്‌സ്

B. ചെറി ബ്ലോസംസ്

C. കാൽബൈശാഖി

D. ലൂ

എൽ.ഡി. ക്ലർക്ക് - 2011

ഉത്തരം : കാൽബൈശാഖി


അനുബന്ധ വിവരങ്ങൾ

ഉച്ചമർദമേലയിൽ നിന്നും ന്യൂനമർദമേലയിലേക്കുള്ള വായുവിന്റെ തിരശ്ചീന ചലനമാണ് – കാറ്റുകൾ

കാറ്റിന്റെ വേഗവും ദിശയും ആശ്രയിച്ചിരിക്കുന്ന ഘടകങ്ങൾ ഏതൊക്കെ –

മർദചരിവ്, കോറിയോലിസ് പ്രഭാവം, ഘർഷണം

കാറ്റിനെ കുറിച്ചുള്ള പഠനശാഖ - അനിമോളജി

ഒരു പ്രത്യേക പ്രദേശത്തു മാത്രം അനുഭവപ്പെടുന്ന കാറ്റുകളാണ് - പ്രാദേശിക വാതങ്ങൾ

ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന ഉഷ്ണക്കാറ്റാണ് - ലൂ

(രാജസ്ഥാനിൽ രൂപം കൊള്ളുന്നു)

വേനൽക്കാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്ന പ്രാദേശിക വാതം - മാംഗോഷവർ

(ഈ കാറ്റിന്റെ ഫലമായി മാമ്പഴങ്ങൾ പൊഴിയുന്നതിനാലാണ് ഇവയ്ക്ക് മാംഗോഷവർ എന്ന പേര് ലഭിച്ചത്)

ആഫ്രിക്കയുടെ പടിഞ്ഞാറ് ഭാഗത്ത് വീശുന്ന 'ഡോക്ടർ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വരണ്ടക്കാറ്റ് - ഹർമാറ്റൻ

സ്‌പെയിനിന്റെ തെക്ക് കിഴക്ക് ഭാഗത്ത് വീശുന്ന സസ്യജാലങ്ങളെ ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന കാറ്റ് - മിസ്ട്രൽ

വടക്കേ അമേരിക്കയിലെ റോക്കീസ് പർവ്വതത്തിന്റെ കിഴക്കൻ ചരിവിലൂടെ താഴേക്ക് വീശുന്ന ഉഷ്ണ കാറ്റ് - ചിനൂക്ക്

യൂറോപ്പിന്റെ ആൽപ്‌സ് പർവ്വതത്തിന്റെ വടക്കേ ചരുവിലൂടെ വീശുന്ന കാറ്റ് - ഫൊൻ

അന്തരീക്ഷത്ത് സംഭവിക്കുന്ന വ്യത്യാസങ്ങൾക്കനുസരിച്ച് രൂപം കൊള്ളുന്ന കാറ്റുകളാണ് - അസ്ഥിരവാതങ്ങൾ

അസ്ഥിരവാതങ്ങൾ 2 തരത്തിലുണ്ട്

1. ചക്രവാതങ്ങൾ

2. പ്രതിചക്രവാതങ്ങൾ

ഋതുഭേങ്ങൾക്കനുസരിച്ച് ദിശയ്ക്ക് വ്യത്യാസമുണ്ടാകുന്ന കാറ്റുകളാണ് - കാലിക വാതങ്ങൾ

പ്രധാനപ്പെട്ട കാലിക വാതങ്ങൾ

1. കടൽക്കാറ്റ് (പകൽ സമയത്ത് കടലിൽ നിന്നും കരയിലേക്ക് വീശുന്നു)

2. കരക്കാറ്റ് (രാത്രി സമയത്ത് കരയിൽ നിന്നും കടലിലേക്ക് വീശുന്നു)

3. താഴ്‌വരക്കാറ്റ് (പകൽ സമയം വീശുന്നു)

4. പർവ്വതക്കാറ്റ് (രാത്രി സമയം വീശുന്നു)

വർഷം മുഴുവനും ഒരേ ദിശയിലേക്ക് വീശുന്ന (ഉച്ചമർദ്ദ മേഖലയിൽ നിന്നും ന്യൂന മർദ്ദ മേഖലയിലേക്ക്) കാറ്റുകൾ - ആഗോള വാതങ്ങൾ / സ്ഥിര വാതങ്ങൾ

ഭൂമധ്യരേഖാ പ്രദേശത്ത് 30 ഡിഗ്രി അക്ഷാംശങ്ങളിൽ വീശുന്ന കാറ്റുകൾ - വാണിജ്യ വാതങ്ങൾ

ഉപോഷ്ണമേഖല ഉച്ചമർദ്ദമേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദമേഖലയിലേക്ക് വീശുന്ന കാറ്റുകൾ - പശ്ചിമ വാതങ്ങൾ

ദക്ഷിണാർധഗോളത്തിൽ 40 ഡിഗ്രി തെക്ക് അക്ഷാംശങ്ങളിൽ വീശുന്ന പശ്ചിമവാതങ്ങൾ - റോറിങ് ഫോർട്ടീസ്

ദക്ഷിണാർധഗോളത്തിൽ 50 ഡിഗ്രി തെക്ക് അക്ഷാംശങ്ങളിൽ വീശുന്ന പശ്ചിമവാതങ്ങൾ - ഫ്യൂരിയസ് ഫിഫ്റ്റീസ്

ദക്ഷിണാർധഗോളത്തിൽ 60 ഡിഗ്രി തെക്ക് അക്ഷാംശങ്ങളിൽ വീശുന്ന പശ്ചിമവാതങ്ങൾ - ഷ്‌റീക്കിംഗ് സിക്‌സ്റ്റീസ്