ഭൂമിശാസ്ത്രത്തിലെ ‘അന്തരീക്ഷ മണ്ഡലങ്ങൾ’ എന്ന ഭാഗത്തുനിന്നും പി.എസ്.സി. പരീക്ഷകളിൽ ചോദിച്ച ചോദ്യങ്ങളും അനുബന്ധവിവരങ്ങളുമാണ് ചുവടെ നൽകുന്നത്.

Kerala PSC – Previous Year Questions and Answers – Related Facts – World Geography-Atmosperic Layers-Anthareeksha Palikal

അയണോസ്ഫിയർ ഏത് അന്തരീക്ഷ മണ്ഡലത്തിന്റെ ഭാഗമാണ്?

A.    ട്രോപ്പോസ്ഫിയർ

B.    സ്ട്രാറ്റോസ്ഫിയർ

C.    തെർമോസ്ഫിയർ

D.    മിസോസ്ഫിയർ

 (പ്ലസ്റ്റു തല പ്രാഥമിക പരീക്ഷ 2021)

ഉത്തരം : തെർമോസ്ഫിയർ

ഓസോൺ പാളി കാണപ്പെടുന്നത് താഴെപ്പറയുന്നവയിൽ ഏത് പാളിയിലാണ്?

A.    ട്രോപ്പോസ്ഫിയർ

B.    തെർമോസ്ഫിയർ

C.    മിസോസ്ഫിയർ

D.    സ്ട്രാറ്റോസ്ഫിയർ

(പ്ലസ്റ്റു തല പ്രാഥമിക പരീക്ഷ 2021)

ഉത്തരം : സ്ട്രാറ്റോസ്ഫിയർ

ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം?

A.    ട്രോപ്പോസ്ഫിയർ

B.    സ്ട്രാറ്റോസ്ഫിയർ

C.    മിസോസ്ഫിയർ

D.    തെർമോസ്ഫിയർ

(ലാബ് അസിസ്റ്റന്റ് 2018)

ഉത്തരം : സ്ട്രാറ്റോസ്ഫിയർ

ഭൂമിയോട് ചേർന്നുള്ള അന്തരീക്ഷ പാളി?

A.    സ്ട്രാറ്റോസ്ഫിയർ

B.    മിസോസ്ഫിയർ

C.    തെർമോസ്ഫിയർ

D.    ട്രോപ്പോസ്ഫിയർ

(അസിസ്റ്റന്റ് പ്രിസൺ ഓഫീസർ 2017)

ഉത്തരം : ട്രോപ്പോസ്ഫിയർ

മഴ, മഞ്ഞ്, കാറ്റ് തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങൾ താഴെപ്പറയുന്ന ഏത് അന്തരീക്ഷ പാളിയിലാണ് ഉണ്ടാകുന്നത്?

A.    തെർമോസ്ഫിയർ

B.    മിസോസ്ഫിയർ

C.    സ്ട്രാറ്റോസ്ഫിയർ

D.    ട്രോപ്പോസ്ഫിയർ

(യു.പി. സ്‌കൂൾ അസിസ്റ്റന്റ് 2016)

ഉത്തരം : മിസോസ്ഫിയർ

ഭൂമിയുടെ ധ്രുവപ്രദേശങ്ങളിൽ രാത്രികാലത്ത് ദൃശ്യമാകുന്ന വർണ കാഴ്ചയാണ് ധ്രുവദീപ്തി. ഈ പ്രതിഭാസം അന്തരീക്ഷത്തിലെ ഏത് പാളിയിലാണ് കാണപ്പെടുന്നത്?

A.    സ്ട്രാറ്റോസ്ഫിയർ

B.    തെർമോസ്ഫിയർ

C.    ട്രോപ്പോസ്ഫിയർ

D.    മിസോസ്ഫിയർ

(എൽ.ഡി. ക്ലർക്ക് 2015)

ഉത്തരം : തെർമോസ്ഫിയർ

കാലാവസ്ഥയുടെ വ്യതിയാനം കൂടുതലായി കാണപ്പെടുന്നത്?

A.    ട്രോപ്പോസ്ഫിയർ

B.    സ്ട്രാറ്റോസ്ഫിയർ

C.    മിസോസ്ഫിയർ

D.    തെർമോസ്ഫിയർ

(വാച്ച്മാൻ 2014)

ഉത്തരം : ട്രോപ്പോസ്ഫിയർ

ഭൂമിയെ സംരക്ഷിക്കുന്ന ഓസോൺ പാളി അന്തരീക്ഷത്തിന്റെ ഏത് മണ്ഡലത്തിലാണ് സ്ഥിതി ചെയ്യുന്നത്?

A.    സ്ട്രാറ്റോസ്ഫിയർ

B.    ട്രോപ്പോസ്ഫിയർ

C.    മിസോസ്ഫിയർ

D.    തെർമോസ്ഫിയർ

(വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസർ 2014)

ഉത്തരം : സ്ട്രാറ്റോസ്ഫിയർ

അന്തർദേശീയ ഓസോൺ ദിനമായി ആചരിക്കുന്നതെന്ന്?

A.    ജൂൺ 5

B.    സെപ്റ്റംബർ 16

C.    ജൂലൈ 16

D.    ഒക്‌ടോബർ 16

(വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസർ 2014)

ഉത്തരം : സെപ്റ്റംബർ 16

മേഘങ്ങൾ ഏത് അന്തരീക്ഷപാളിയിലാണ് കാണപ്പെടുന്നത്?

A.    അയണോസ്ഫിയർ

B.    മിസോസ്ഫിയർ

C.    ട്രോപ്പോസ്ഫിയർ

D.    സ്ട്രാറ്റോസ്ഫിയർ

(എൽ.ഡി. ക്ലർക്ക് 2014)

ഉത്തരം : ട്രോപ്പോസ്ഫിയർ

ഓസോൺ കവചം സ്ഥിതി ചെയ്യുന്ന അന്തരീക്ഷപാളി?

A.    ട്രോപ്പോസ്ഫിയർ

B.    മിസോസ്ഫിയർ

C.    സ്ട്രാറ്റോസ്ഫിയർ

D.    തെർമോസ്ഫിയർ

(എൽ.ഡി. ക്ലർക്ക് 2011)

ഉത്തരം : സ്ട്രാറ്റോസ്ഫിയർ

അന്തരീക്ഷത്തിലെ ഏറ്റവും താഴത്തെ പാളി?

A.    മിസോസ്ഫിയർ

B.    ട്രോപ്പോസ്ഫിയർ

C.    തെർമോസ്ഫിയർ

D.    സ്ട്രാറ്റോസ്ഫിയർ

(ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ് 2010)

ഉത്തരം : ട്രോപ്പോസ്ഫിയർ

അന്തരീക്ഷത്തിൽ ഏറ്റവും താഴെയുള്ള പാളി?

A.    സ്ട്രാറ്റോസ്ഫിയർ

B.    മിസോസ്ഫിയർ

C.    ട്രോപ്പോസ്ഫിയർ

D.    തെർമോസ്ഫിയർ

(എൽ.ഡി. ക്ലർക്ക് 2007)

ഉത്തരം : ട്രോപ്പോസ്ഫിയർ

ട്രോപോപാസ് സ്ഥിതി ചെയ്യുന്നത് ട്രോപ്പോസ്ഫിയറിനും .................... നും ഇടയ്ക്കാണ്?

A.    സ്ട്രാറ്റോസ്ഫിയർ

B.    ഹെറ്ററോസ്ഫിയർ

C.    തെർമോസ്ഫിയർ

D.    മിസോസ്ഫിയർ

(എൽ.ഡി. ക്ലർക്ക് 2007)

ഉത്തരം : സ്ട്രാറ്റോസ്ഫിയർ

അന്തരീക്ഷത്തിലെ ഏറ്റവും താഴത്തെയും ഭൂമിയുടെ ഉപരിതലവുമായി ചേർന്ന് കിടക്കുന്ന പാളി?

A.    അയണോസ്ഫിയർ

B.    തെർമോസ്ഫിയർ

C.    ട്രോപ്പോസ്ഫിയർ

D.    സ്ട്രാറ്റോസ്ഫിയർ

(എൽ.ഡി. ക്ലർക്ക് 2005)

ഉത്തരം : ട്രോപ്പോസ്ഫിയർ

ഭൂമിയെയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കുന്ന അന്തരീക്ഷ കവചം ആണ്

A.    സ്ട്രാറ്റോസ്ഫിയർ

B.    ട്രോപ്പോസ്ഫിയർ

C.    ഓസോൺ പാളി

D.    മേഘങ്ങൾ

(എൽ.ഡി. ക്ലർക്ക് 2003)

ഉത്തരം : ഓസോൺ പാളി

അനുബന്ധ വിവരങ്ങൾ

ജൈവമണ്ഡലം സ്ഥിതിചെയ്യുന്ന അന്തരീക്ഷപാളി - ട്രോപ്പോസ്ഫിയർ

ട്രോപ്പോസ്ഫിയറിലെ വായ് പ്രവാഹം - ജറ്റ് പ്രവാഹം

ജറ്റ് വിമാനങ്ങളുടെ സഞ്ചാരത്തിന് അനുയോജ്യമായ മണ്ഡലം - സ്ട്രാറ്റോസ്ഫിയർ

സ്ട്രാറ്റോസ്ഫിയറിനേയും മിസോസ്ഫിയറിനേയും വേർതിരിക്കുന്ന ഭാഗം - സ്ട്രാറ്റോപാസ്

ഓസോൺ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ഉടമ്പടിയാണ് - മോൺട്രിയൽ ഉടമ്പടി (1989 ജനുവരി 1 ന് നിലവിൽ വന്നു)

ഉൽക്കകൾ കത്തി നശിക്കുന്ന അന്തരീക്ഷ മണ്ഡലം - മിസോസ്ഫിയർ

മിസോസ്ഫിയറിനേയും തെർമോസ്ഫിയറിനേയും തമ്മിൽ വേർതിരിക്കുന്ന പാളി - മീസോപ്പാസ്

തെർമോസ്ഫിയറിനു മുകളിലത്തെ ഭാഗം അറിയപ്പെടുന്നത്- എക്‌സോസ്ഫിയർ

തെർമോസ്ഫിയറിനു താഴത്തെ ഭാഗം അറിയപ്പെടുന്നത്-അയണോസ്ഫിയർ

വാർത്താവിനിമയ ഉപഗ്രഹങ്ങൾ സ്ഥിതിചെയ്യുന്നത് - അയണോസ്ഫിയറിൽ