സ്‌കൂൾ പാഠപുസ്തകത്തിലെ ‘സ്വാതന്ത്ര്യാനന്തര ഇന്ത്യ’ എന്ന ഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ പഠനക്കുറിപ്പുകളാണ് ചുവടെ നൽകുന്നത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടേണ്ടി വന്ന ഏറ്റവും പ്രധാന വെല്ലുവിളി
- വിഭജനവും അതേതുടർന്നുണ്ടായ അഭയാർത്ഥി പ്രവാഹവും
‘’നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മറഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്’’ ഗാന്ധിജിയുടെ മരണത്തെക്കുറിച്ച് ആര് പറഞ്ഞ വാക്കുകളാണിത് -ജവഹർലാൽ നെഹ്‌റു
1948 ജനുവരി 30 ന് ഡൽഹിയിലെ പ്രാർത്ഥനായോഗ സ്ഥലത്തുവെച്ച് നാഥുറാം വിനായക്
ഗോഡ്‌സെയുടെ വെടിയേറ്റ് മരിച്ചു
നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് സർദാർ
വല്ലഭായ് പട്ടേലിനെ സഹായിച്ച മലയാളി - വി.പി.
മേനോൻ
കേന്ദ്ര മന്ത്രിസഭയിലെ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ചുമതല സർദാർ വല്ലഭായ്
പട്ടേലിനായിരുന്നു.
വി.പി മേനോൻ സ്‌റ്റേറ്റ്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ സെക്രട്ടറിയായിരുന്നു.
ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങൾ - ഹൈദരാബാദ്, കാശ്മീർ, ജുനഗഡ്
വിഭജനകാലത്തെ സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ട്രെയിൻ ടു പാക്കിസ്ഥാൻ
എന്ന സിനിമ സംവിധാനം ചെയ്തത് - പമേല റൂക്ക്‌സ്
മേഘെ ധാക്കധാര - 'ത്വിക് ഘട്ടക്ക്
ഗരംഹവ - എം.എസ്. സത്യു
തമസ്സ് - ഗോവിന്ദ് നിഹലാനി
'ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ' എന്ന ഗ്രന്ഥത്തിന്റെ കർത്താവ്
- വി.പി മേനോൻ
'ഇന്റഗ്രേഷൻ ഓഫ് ഇന്ത്യൻ സ്‌റ്റേറ്റ്‌സ്' ഗ്രന്ഥവും
വി.പി മേനോന്റേതാണ്
1954 ൽ ഇന്ത്യൻ യൂണിയനിൽ ചേർക്കപ്പെടാത്ത അധിനിവേശ പ്രദേശം ഏതാണ്
- ദാമൻ
1954 - പോണ്ടിച്ചേരി, കാരക്കൽ, മാഹി, യാനം (ഫ്രാൻസ് അധിനിവേശപ്രദേശങ്ങൾ)
1961 - ഗോവ, ദാമൻ, ദിയു (പോർച്ചുഗൽ അധിനിവേശപ്രദേശങ്ങൾ)
ഭരണഘടന എഴുതി തയ്യാറാക്കാനായി രൂപീകരിച്ച കമ്മിറ്റിയുടെ ചെയർമാൻ
- ബി.ആർ. അംബേദ്കർ
കാബിനറ്റ് നിർദേശപ്രകാരം 1946 ൽ ഡോ. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി ഭരണഘടന
നിർമ്മാണ സഭ രൂപീകരിച്ചു.
ഭരണഘടന എഴുതി തയ്യാറാക്കാനായി അംബേദ്കർ ചെയർമാനായൈ ഒരു ഡ്രാഫ്റ്റിംഗ് കമ്മിറ്റിയെ
നിയമിച്ചു.
1950 ജനുവരി 26 ന് സ്വതന്ത്രൈന്ത്യയുടെ ഭരണഘടന നിലവിൽ വന്നു.
ഭരണഘടനാനുസൃതമായി ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്നത്
- 1951-52 കാലയളവിൽ
തെലുങ്ക് സംസാരിക്കുന്നവർക്കായി ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപീകരിച്ചത്-
- 1953 ൽ
തെലുങ്ക് സംസാരിക്കുന്നവർക്കായി ആന്ധ്രാപ്രദേശ് സംസ്ഥാനം എന്ന ആവശ്യവുമായി
നിരാഹാരസമരം നടത്തുകയും 58 ദിവസത്തെ നിരാഹാരത്തെ തുടർന്ന് മരണമടയുകയും ചെയ്തു.
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിക്കാൻ
തീരുമാനിച്ച കോൺഗ്രസ് സമ്മേളനം - 1920 ലെ നാഗ്പൂർ
സമേളനം
ഇന്ത്യൻ സംസ്ഥാന പുനസംഘടന നിയമം പാർലമെന്റ് പാസ്സാക്കിയത് -
1956 ൽ
ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനസംഘടിപ്പിക്കുന്നതിനായി
രൂപീകരിച്ച സംസ്ഥാന പുനസംഘടന കമ്മീഷന്റെ അധ്യക്ഷൻ - ഫസൽ അലി
മറ്റ് അംഗങ്ങൾ - എച്ച്.എൻ. കുൻസ്രു, മലയാളിയായ കെ എം പണിക്കർ
ഈ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിയമം പാസ്സാക്കിയത്.
ഇത് പ്രകാരം 14 സംസ്ഥാനത്തനങ്ങളും 6 കേന്ദ്രഭരണ പ്രദേശങ്ങളും നിലവിൽ വന്നു.
സാമ്പത്തികാസൂത്രണം എന്ന ആശയം ഇന്ത്യ കൈകൊണ്ടത് ഏത് രാജ്യത്ത്
നിന്നുമാണ് - സോവിയറ്റ് യൂണിയൻ
രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് ആസൂത്രണ കമ്മീഷൻ നടപ്പിലാക്കിയ
പദ്ധതികളാണ് പഞ്ചവത്സര പദ്ധതികൾ, 1951 ൽ തുടങ്ങി
ഇന്ത്യയിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത് - 1950 മാർച്ച് 15
ചെയർമാൻ - ജവഹർലാൽ നെഹ്‌റു
വൈസ് ചെയർമാൻ - ഗുൽസാരിലാൽ നന്ദ
മറ്റ് അംഗങ്ങൾ - ടി.ടി. കൃഷ്ണമാചാരി, സി.ഡി. ദേശ്മുഖ്
ജർമ്മനിയുടെ സഹായത്താൽ ഇന്ത്യയിൽ ആരംഭിച്ച ഇരുമ്പുരുക്ക് വ്യവസായശാല
- റൂർക്കേല
ദുർഗാപ്പൂർ - ബ്രിട്ടൺ
ഭിലായ് - സോവിയറ്റ് യൂണിയൻ
ബൊക്കാറോ - സോവിയറ്റ് യൂണിയൻ
ഏറ്റവും വലിയ വിവിധോദേശ്യ നദീതട പദ്ധതി - ഭക്രാനംഗൽ പദ്ധതി
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതിയുടെ
പദ്ധതികൾക്ക് നേതൃത്വം നൽകിയത് - ഹോമി ജഹാംഗീർ
ഭാഭയും എസ്.എൻ. ഭട്‌നഗറും
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്, ഇന്ത്യൻ
ആണവോർജ കമ്മീഷൻ തുടങ്ങിയ ശാസ്ത്ര സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകിയത് - ഹോമി ജഹാംഗീർ ഭാഭ