2020 ലെ തെരഞ്ഞെടുക്കപ്പെട്ട ആനുകാലിക വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഒരു ക്വിസാണ് ചുവടെ നൽകുന്നത്. ആനുകാലിക വിവരങ്ങളുടെ പഠനക്കുറിപ്പുകൾ പഠിച്ചതിനുശേഷം ചെയ്തു നോക്കുക.
kerala psc current affairs 2020 in malayalam quiz13_PSC SPACE

1. 2023 ൽ നടക്കുന്ന ഐസിസി പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
... ഇന്ത്യ



2. ഉപഭോക്തൃ സംരക്ഷണ നിയമം 2019 ഇന്ത്യയിൽ നിലവിൽ വന്നത്?
... 2020 ജൂലൈ 20



3. സമ്പൂർണ മാലിന്യമുക്ത ശുചിത്വ പദ്ധതി ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ മുനിസിപ്പാലിറ്റി?
... വടകര മുനിസിപാലിറ്റി (കോഴിക്കോട്)



4. പട്ടികജാതി വിഭാഗത്തിലെ വനിതകൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി നടപ്പിലാക്കുന്ന സുബലാ ടൂറിസം പദ്ധതിയുടെ ഭാഗമായി സുബലാപാർക്ക് നിലവിൽ വരുന്ന ജില്ല?
... പത്തനംതിട്ട



5. ഹിരോഷിമനാഗസാക്കി ആറ്റംബോബ് ആക്രമണത്തിന്റെ എത്രാമത് വാർഷികം ആണ് 2020 ൽ ആചരിച്ചത്?
... എഴുപത്തിയഞ്ചാമത്



6. കുറ്റകൃത്യത്തിന് ഇരയായി മരണപ്പെട്ടവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും സ്വയംതൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി?
... ജീവനം



7. ഇന്ത്യൻ മഹാസമുദ്രത്തിൽ കപ്പലിലെ ഇന്ധനചോർച്ചയുടെ ഫലമായി ഉണ്ടായ മലിനീകരണ പ്രതിസന്ധി കാരണം 2020 ൽ പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്ര്യാപിച്ച രാജ്യം?
... മൗറീഷ്യസ്



8. ബിരുദപഠനം പൂർത്തിയാക്കുന്ന പെൺകുട്ടികൾക്ക് എല്ലാ നടപടിക്രമങ്ങളും പാലിച്ച്കൊണ്ട് പാസ്പോർട്ട് നൽകാൻ തീരുമാനിച്ച സംസ്ഥാനം?
... ഹരിയാന



9. കേരളത്തിലെ ആദ്യ ഗ്രീൻ ടെക്നോളജി സെന്റർ നിലവിൽ വരുന്നത്?
... വടകര, കോഴിക്കോട്



10. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യ, ഇസ്രായേൽ എന്നീ രാജ്യങ്ങൾ സംയുക്തമായി നടപ്പിലാക്കിയ പദ്ധതി?
... ഓപ്പറേഷൻ ബ്രീത്തിംഗ്



11. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയത്?
... ലിവർപൂൾ



12. 2020 ൽ അന്തരിച്ച വൈദ്യരത്നം സ്ഥാപനങ്ങളുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറും പദ്മഭൂഷൺ ജേതാവും കൂടിയായ വ്യക്തി?
... ഇ.ടി. നാരായണൻ മൂസ്സ്



13. 2020 ൽ ഉരുൾ പൊട്ടലുണ്ടായ പെട്ടിമുടി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
... ഇടുക്കി



14. ലെബനനിലെ ബെയ്റൂട്ട് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജിവെച്ച പ്രധാനമന്ത്രി?
... ഹയൻ ദിയാബ്



15. ഐ.സി.സി. ഇന്റർനാഷണൽ അമ്പയർമാരുടെ പാനലിൽ ഉൾപ്പെട്ട കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ?
... കെ.എൻ. അനന്തപദ്മനാഭൻ