പി.എസ്.സി. പരീക്ഷകളിൽ ആശങ്കയുണ്ടാക്കുന്ന, പരസ്പരം മാറിപ്പോകാൻ സാധ്യതയുള്ള വസ്തുതകളെ ഉൾപ്പെടുത്തികൊണ്ടുള്ള ക്വിസ്സാണ് ചുവടെ നൽകിയിരിക്കുന്നത്. നെഗറ്റീവ് മാർക്കിൽ നിന്ന് രക്ഷനേടാൻ ഇത് നിങ്ങളെ സഹായിക്കും.
1. ദേശ് നായക് എന്നറിയപ്പെടുന്നത്?
A. ജയപ്രകാശ് നാരായൺ
B. നേതാജി സുഭാഷ് ചന്ദ്രബോസ്
...
ഉത്തരം : നേതാജി സുഭാഷ് ചന്ദ്രബോസ് A. ജയപ്രകാശ് നാരായൺ
B. നേതാജി സുഭാഷ് ചന്ദ്രബോസ്
ലോക് നായക് എന്നറിയപ്പെടുന്നത് - ജയപ്രകാശ് നാരായൺ
ദേശ് നായക് എന്നറിയപ്പെടുന്നത് - നേതാജി സുഭാഷ് ചന്ദ്രബോസ്
2. ‘വേദങ്ങളിലേക്ക് മടങ്ങുക’ ആരുടെ വാക്കുകൾ?
A. ദയാനന്ദ് സരസ്വതി
B. സ്വാമി വിവേകാനന്ദൻ
...
ഉത്തരം : ദയാനന്ദ് സരസ്വതി A. ദയാനന്ദ് സരസ്വതി
B. സ്വാമി വിവേകാനന്ദൻ
വേദങ്ങളിലേക്ക് മടങ്ങുക - ദയാനന്ദ് സരസ്വതി
ഗീതയിലേക്ക് മടങ്ങുക - സ്വാമി വിവേകാനന്ദൻ
3. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ വ്യക്തി?
A. മഹാത്മാഗാന്ധി
B. വിക്ടോറിയ മഹാറാണി
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ വ്യക്തി - വിക്ടോറിയ മഹാറാണി
സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ വ്യക്തി - മഹാത്മാഗാന്ധി
4. വേദസമാജത്തിന്റെ സ്ഥാപകൻ?
A. ശ്രീധരലു നായിഡു
B. ശിവനാരായൺ അഗ്നിഹോത്രി
വേദസമാജത്തിന്റെ സ്ഥാപകൻ - ശ്രീധരലു നായിഡു
ദേവസമാജത്തിന്റെ സ്ഥാപകൻ - ശിവനാരായൺ അഗ്നിഹോത്രി
5. ബാബുജി എന്ന അപരനാമത്തിൽ അറിയപ്പെട്ടത്?
A. മഹാത്മാ ഗാന്ധി
B. ജഗ്ജീവൻ റാം
ബാപ്പുജി എന്നറിയപ്പെട്ടത് - മഹാത്മാ ഗാന്ധി
ബാബുജി എന്ന അപരനാമത്തിൽ അറിയപ്പെട്ടത് - ജഗ്ജീവൻ റാം
6. ബ്രിട്ടീഷ് അധികാരത്തിന് വെളിയിൽ ഇന്ത്യയിൽ സ്ഥാപിതമായ ആദ്യ ആധുനിക സർവകലാശാല?
A. കൊൽക്കത്ത
B. മൈസൂർ
ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച ആദ്യത്തെ യൂണിവേഴ്സിറ്റി - കൊൽക്കത്ത
ബ്രിട്ടീഷ് അധികാരത്തിന് വെളിയിൽ ഇന്ത്യയിൽ സ്ഥാപിതമായ ആദ്യ ആധുനിക സർവകലാശാല - മൈസൂർ
7. ജാലിയാൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിയോഗിച്ച കമ്മിറ്റിക്ക് നേതൃത്വം നൽകിയത്?
A. ഹണ്ടർ
B. അബ്ബാസ് തയബ്ജി
ജാലിയാൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് സർക്കാർ നിയോഗിച്ച കമ്മിറ്റി - ഹണ്ടർ കമ്മിറ്റി
ജാലിയാൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിയോഗിച്ച കമ്മിറ്റിക്ക് നേതൃത്വം നൽകിയത് - അബ്ബാസ് തയബ്ജി
8. 1600 ൽ ലണ്ടനിൽ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനി സ്ഥാപിക്കുമ്പോൾ ഇന്ത്യയിലെ മുഗൾ ചക്രവർത്തി?
A. ജഹാംഗീർ
B. അക്ബർ
...
ഉത്തരം : അക്ബർ A. ജഹാംഗീർ
B. അക്ബർ
1600 ൽ ലണ്ടനിൽ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനി സ്ഥാപിക്കുമ്പോൾ ഇന്ത്യയിലെ മുഗൾ ചക്രവർത്തി - അക്ബർ
സൂറത്തിൽ ഫാക്ടറി സ്ഥാപിച്ചപ്പോൾ ഇന്ത്യയിലെ മുഗൾ ചക്രവർത്തി - ജഹാംഗീർ
9. ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ നാട്ടുരാജ്യം?
A. കറാച്ചി
B. കത്തിയവാഡ്
ആദ്യമായി ഇന്ത്യയിൽ തപാൽ സ്റ്റാമ്പിറക്കിയത് - ബ്രിട്ടീഷുകാർ (കറാച്ചിയിൽ)
ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ നാട്ടുരാജ്യം - കത്തിയവാഡ്
10. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകാൻ സഹായകമായ യുദ്ധം?
A. ബക്സാർ യുദ്ധം
B. പ്ലാസി യുദ്ധം
ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകാൻ സഹായകമായ യുദ്ധം - പ്ലാസി യുദ്ധം (1757 ൽ ബംഗാളിൽ)
ഇന്ത്യയിൽ ബ്രിട്ടീഷുകാർ മേധാവിത്വം ഉറപ്പിച്ച യുദ്ധം - ബക്സാർ യുദ്ധം (1764 ൽ ബീഹാറിൽ)