Kerala-PSC-Art-Literature-Culture-Notes-Quiz-PSC SPACE

കേരള പി.എസ്.സി. യുടെ ടെൻത്, പ്ലസ്റ്റു, ഡിഗ്രി നിലവാരത്തിലുള്ള മുഖ്യപരീക്ഷകളിൽ 3 മുതൽ 4 മാർക്ക് വരെ നേടാവുന്ന ഒരു മേഖലയാണ് കല, സാഹിത്യം, സംസ്കാരം. ഈ ഭാഗങ്ങളിൽ നിന്നും പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങളാണ് ചുവടെ നൽകുന്നത്.


1. ചുവടെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?
I. പഞ്ചവാദ്യത്തിൽ ശംഖ് ഉൾപ്പെടെ 5 വാദ്യങ്ങളാണ് ഉപയോഗിക്കുന്നത്
II. പുരുഷന്മാർ മാത്രം കൈകാര്യം ചെയ്യുന്ന കേരളീയ വാദ്യസംഗീതമാണ് സോപാന സംഗീതം
III. കൂത്തിനുപയോഗിക്കുന്ന പ്രധാന വാദ്യമാണ് മിഴാവ്
IV. ലോകത്ത് ഏറ്റവും ആദ്യം അറിയപ്പെട്ട സംഗീത ഉപകരണമാണ് ഓടക്കുഴൽ
A) II & III B) I C) I & IV D) IV
... ഉത്തരം : B) I
I. പഞ്ചവാദ്യത്തിൽ ശംഖ് ഉൾപ്പെടെ 5 വാദ്യങ്ങളാണ് ഉപയോഗിക്കുന്നത്
ശരിയായവ
പഞ്ചവാദ്യത്തിൽ ശംഖ് ഉൾപ്പെടെ 6 വാദ്യങ്ങളാണ് ഉപയോഗിക്കുന്നത്
പുരുഷന്മാർ മാത്രം കൈകാര്യം ചെയ്യുന്ന കേരളീയ വാദ്യസംഗീതമാണ് സോപാന സംഗീതം
കൂത്തിനുപയോഗിക്കുന്ന പ്രധാന വാദ്യമാണ് മിഴാവ്
ലോകത്ത് ഏറ്റവും ആദ്യം അറിയപ്പെട്ട സംഗീത ഉപകരണമാണ് ഓടക്കുഴൽ




2. മലയാളത്തിൽ പ്രശസ്തമായൊരു നോവൽ ആരംഭിക്കുന്നത് ഇങ്ങനെയാണ് 'പപ്പുവിനെ പള്ളിക്കൂടത്തിലയച്ചാൽ പിന്നെ പകൽ സമയത്ത് അവനെക്കൊണ്ടുള്ള ഉപദ്രവം തീരുമെന്ന് അമ്മ അഭിപ്രായപ്പെട്ടു' ഏതാണ് ഈ നോവൽ ?
... ഉത്തരം : ഓടയിൽ നിന്ന്



3. ചുവടെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന / പ്രസ്താവനകൾ ഏത്?
I. ആദ്യകാലത്ത് പ്രബന്ധക്കൂത്തെന്ന് അറിയപ്പെട്ട കേരളത്തിലെ പ്രധാന ദൃശ്യകലാരൂപമാണ് കൂടിയാട്ടം
II. തടിയിൽ നിർമ്മിച്ച മുഖമൂടി ധരിച്ചുകൊണ്ട് അവതരിപ്പിക്കുന്ന കേരളത്തിലെ പ്രാചീനകലാരൂപമാണ് ചാക്യാർകൂത്ത്
III. യുനെസ്കോ അംഗീകാരം ലഭിച്ച കേരളത്തിലെ പ്രാചീനകലാരൂപമാണ് ചാക്യാർകൂത്ത്
IV. കൂടിയാട്ടത്തിലെ ഹസ്തമുദ്രകൾക്ക് അവലംബമാക്കിയിട്ടുള്ള ഗ്രന്ഥമാണ്ഹസ്തലക്ഷണദീപിക
A) I, II & III B) II C) I & IV D) IV
... ഉത്തരം : A) I, II & I I I
I. ആദ്യകാലത്ത് പ്രബന്ധക്കൂത്തെന്ന് അറിയപ്പെട്ട കേരളത്തിലെ പ്രധാന ദൃശ്യകലാരൂപമാണ് കൂടിയാട്ടം
II. തടിയിൽ നിർമ്മിച്ച മുഖമൂടി ധരിച്ചുകൊണ്ട് അവതരിപ്പിക്കുന്ന കേരളത്തിലെ പ്രാചീനകലാരൂപമാണ് ചാക്യാർകൂത്ത്
III. യുനെസ്കോ അംഗീകാരം ലഭിച്ച കേരളത്തിലെ പ്രാചീനകലാരൂപമാണ് ചാക്യാർകൂത്ത്
ശരിയായവ
ആദ്യകാലത്ത് പ്രബന്ധക്കൂത്തെന്ന് അറിയപ്പെട്ട കേരളത്തിലെ പ്രധാന ദൃശ്യകലാരൂപമാണ് ചാക്യാർകൂത്ത്
തടിയിൽ നിർമ്മിച്ച മുഖമൂടി ധരിച്ചുകൊണ്ട് അവതരിപ്പിക്കുന്ന കേരളത്തിലെ പ്രാചീനകലാരൂപമാണ് കുമ്മാട്ടിക്കളി
യുനെസ്കോ അംഗീകാരം ലഭിച്ച കേരളത്തിലെ പ്രാചീനകലാരൂപമാണ് കൂടിയാട്ടം
കൂടിയാട്ടത്തിലെ ഹസ്തമുദ്രകൾക്ക് അവലംബമാക്കിയിട്ടുള്ള ഗ്രന്ഥമാണ്ഹസ്തലക്ഷണദീപിക




4. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.
I. പാശ്ചാത്യ നാടക പാരമ്പര്യത്തിന്റെ സ്വാധീനത്തിൽ സി.വി. രാമൻപിള്ള രചിച്ച ആദ്യത്തെ ഹാസ്യനാടകമാണ് ചന്ദ്രമുഖി വിലാസം
II. 1923 ൽ രചിക്കപ്പെട്ട ഭൂതരായർ എന്ന നോവലിന്റെ കർത്താവാണ് രാമവർമ്മ അപ്പൻ തമ്പുരാൻ
III. ജാർണ്ഡിലെ പാഞ്ചേത്ത് ഡാമിന്റെ നിർമ്മാണ പശ്ചാത്തലത്തിൽ ആദിവാസി സ്ര്തീകളുടെ കഥ പറയുന്ന സാറാ ജോസഫിന്റെ നോവലാണ് ബുധിനി
A) I, II, III ശരി B) II ശരി C) I & II ശരി D) I I I ശരി
... ഉത്തരം : A) I, II & I I I ശരി
ശരിയായവ
പാശ്ചാത്യ നാടക പാരമ്പര്യത്തിന്റെ സ്വാധീനത്തിൽ സി.വി. രാമൻപിള്ള രചിച്ച ആദ്യത്തെ ഹാസ്യനാടകമാണ് ചന്ദ്രമുഖി വിലാസം
1923 ൽ രചിക്കപ്പെട്ട ഭൂതരായർ എന്ന നോവലിന്റെ കർത്താവാണ് രാമവർമ്മ അപ്പൻ തമ്പുരാൻ
ജാർണ്ഡിലെ പാഞ്ചേത്ത് ഡാമിന്റെ നിർമ്മാണ പശ്ചാത്തലത്തിൽ ആദിവാസി സ്ര്തീകളുടെ കഥ പറയുന്ന സാറാ ജോസഫിന്റെ നോവലാണ് ബുധിനി




5. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.
I. അരുന്ധതി റോയിയുടെ പ്രശസ്തമായ നോവൽ 'കുഞ്ഞ്കാര്യങ്ങളുടെ ഒടേയത്തമ്പുരാൻ' എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത എഴുത്തുകാരി - പ്രിയ എ.എസ്.
II. ‘ക്യാൻ യു സെൽ’ എന്ന പ്രസിദ്ധ കവിതയെ മലയാളത്തിൽ ‘വിൽക്കാൻ പറ്റുമോ’ എന്ന പേരിൽ വിവർത്തനം ചെയ്ത കവി - കെ. രാമകൃഷണൻ
III. ജർമ്മൻ ഭാഷയിൽ നിന്ന് 'അയൽക്കാരൻ' എന്ന കവിത മലയാളത്തിലേക്ക് നേരിട്ട് വിവർത്തനം ചെയ്ത കവി - അയ്യപ്പപ്പണിക്കർ
A) I, II, III ശരി B) II ശരി C) I & II ശരി D) I ശരി
... ഉത്തരം : D) I ശരി
I. അരുന്ധതി റോയിയുടെ പ്രശസ്തമായ നോവൽ 'കുഞ്ഞ്കാര്യങ്ങളുടെ ഒടേയത്തമ്പുരാൻ' എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് എഴുത്തുകാരി - പ്രിയ എ.എസ്.
ശരിയായവ
അരുന്ധതി റോയിയുടെ പ്രശസ്തമായ നോവൽ 'കുഞ്ഞ്കാര്യങ്ങളുടെ ഒടേയത്തമ്പുരാൻ' എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് എഴുത്തുകാരി - പ്രിയ എ.എസ്.
‘ക്യാൻ യു സെൽ’ എന്ന പ്രസിദ്ധ കവിതയെ മലയാളത്തിൽ ‘വിൽക്കാൻ പറ്റുമോ’ എന്ന പേരിൽ വിവർത്തനം ചെയ്ത കവി - അയ്യപ്പപ്പണിക്കർ
ജർമ്മൻ ഭാഷയിൽ നിന്ന് 'അയൽക്കാരൻ' എന്ന കവിത മലയാളത്തിലേക്ക് നേരിട്ട് വിവർത്തനം ചെയ്ത കവി - കെ. രാമകൃഷണൻ